ഇസ്രയേൽ എംബസിക്ക് മുന്നിലേക്ക് എസ്എഫ്ഐ പ്രതിഷേധം; സംഘർഷത്തിൽ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ന്യൂ ഡൽഹി: പലസ്തീന് ഐക്യദാർഢ്യവുമായി ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. പൊലീസ് അനുമതി കൊടുത്തില്ലെങ്കിലും എസ്എഫ്ഐ പ്രവർത്തകർ എംബസിക്ക് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. അനുമതിയില്ലാതെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ബസുകളിലായി വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ പലയിടങ്ങളിൽ നിന്നും വീണ്ടും പ്രവർത്തകർ എംബസിക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എസ് എഫ്ഐ മാർച്ചിന്റെ പശ്ചാത്തലത്തിൽ എംബസിക്ക് ചുറ്റുംപൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്

Read More

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിങ് ബേദി അന്തരിച്ചു

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപറ്റനും ഇതിഹാസ സ്പിന്നറുമായ ബിഷന്‍ സിംഗ് ബേദി (77) അന്തരിച്ചു. ഇടങ്കയ്യന്‍ സ്പിന്നറായ ബേദി 1946 സെപ്തംബര്‍ 25ന് അമൃത്സറിലാണ് ജനിച്ചത്. 1966ല്‍ അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. 1979 വരെ ഇന്ത്യക്ക് വേണ്ടി ബേദി കളിച്ചു. ഇക്കാലയളില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ 67 ടെസ്റ്റുകള്‍ കളിച്ച ഇതിഹാസ സ്പിന്നര്‍ 266 വിക്കറ്റുകള്‍ വീഴ്ത്തി. പത്ത് ഏകദിനങ്ങളില്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. എറാപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍…

Read More

മണിപ്പൂര്‍ കലാപം: യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷന്‍ കൊലപാതക ശ്രമത്തിന് റിമാൻഡിൽ

മണിപ്പുർ കലാപത്തിനിടെ ഉണ്ടായ വെടിവെയ്പ്പ് കേസില്‍ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ. മനോഹർമ ബാരിഷ് ശർമ എന്ന പാര്‍ട്ടി നേതാവാണ് അറസ്റ്റിലായത്. ക‍ഴിഞ്ഞ 14ന് ഇംഫാലിൽ നടന്ന വെടിവെയ്പില്‍ 5 പേര്‍ക്ക് പരുക്കേറ്റിരുന്നു.കേസിലെ മുഖ്യപ്രതിയാണ് മനോഹർമ ബാരിഷ് ശർമ. ഇയാളെ ഈ മാസം 25 വരെ കോടതി റിമാൻഡ് ചെയ്തു. ഇംഫാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. ഇരുപത് പേര്‍ അടങ്ങിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ഒരാളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ശർമയ്‌ക്കെതിരെ കൊലപാതകശ്രമം,…

Read More

കഞ്ചാവും,എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി വണ്ണത്താം വീട്ടില്‍ വിഷ്ണു (21) ആണ് അറസ്റ്റിലായത്. പ്രതിയില്‍ നിന്ന് എംഡിഎംഎയും 10.55 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്. സ്‌കൂട്ടറിന്റെ സിറ്റിനടിയില്‍ പോളിത്തീന്‍ കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Read More

ഗസ യുഎൻ രക്ഷാസമിതി ഇടപെടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നാഷണൽ മീറ്റ്.

മലപ്പുറം: യുദ്ധനിയമങ്ങൾ പോലും കാറ്റിൽ പറത്തി ഗസയിൽ ഇസ്രായേൽ നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിനെതിരേ, ഐക്യരാഷ്ടസഭയും വിവിധ രാഷ്ട്രങ്ങളും അടിയന്തരമായി ഇടപെടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച നാഷണൽ ഡലിഗേറ്റ് മീറ്റ് ആവശ്യപ്പെട്ടു. യുദ്ധക്കെടുതിയിൽ അകപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള നിരാലംബർക്കുള്ള അടിയന്തര സഹായങ്ങൾ പോലും തടഞ്ഞു വയ്ക്കുന്ന ഇസ്രായേൽ നടപടി തികച്ചും മനുഷ്യത്വരഹിതമാണ്. രാജ്യത്തിന്റെ പിന്നോക്ക ന്യൂനപക്ഷ പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായ ഉയർച്ചക്കും പുരോഗതിക്കും പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറകണമെന്ന് നാഷണൽ മീറ്റ് അഭിപ്രായപ്പെട്ടു. മലപ്പുറം മിനി…

Read More

കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഇളവുമായി സർക്കാർ; റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാം

ബംഗളൂരു: കർണാടകയിൽ ഏറെ വിവാദങ്ങൾക്കിടയാക്കി ഹിജാബ് നിരോധനത്തിൽ ഇളവുണ്ട്. സർക്കാർ സർവീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലയിൽ സംസ്ഥാന സർക്കാരിൻറെ നിർണ്ണായക തീരുമാനമാണിപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ സർവീസുകളിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഇനി ഹിജാബ് ധരിക്കാമെന്നും ഹിജാബിൻ കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ (കെഇഐ) ഇനി വിലക്കുണ്ടാകില്ലെന്നും സർക്കാർ ഉത്തരവ് ഇറക്കി. മറ്റ് പരീക്ഷകളിൽ നിന്നും ഹിജാബ് വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം എസ് ഐ…

Read More

അഞ്ചുകോടി വിലവരുന്ന ആംബര്‍ഗ്രിസുമായി രണ്ടുപേര്‍ പിടിയില്‍;വനിതാ സുഹൃത്തില്‍നിന്ന്‌ ലഭിച്ചതെന്ന് മൊഴി

കൊച്ചി: വില്പനയ്ക്കായി കൊച്ചിയിലെത്തിച്ച അഞ്ചു കോടി രൂപ വിലമതിക്കുന്ന തിമിംഗില ദഹന അവശിഷ്ടമായ ആംബർഗ്രിസ് കൊച്ചിയിൽ പിടികൂടി. കലൂരിലെ ഹോട്ടലിൽനിന്നും പാലക്കാട് സ്വദേശികളായ എൻ. രാഹുൽ, കെ.എൻ. വിശാഖ് എന്നിവരെയാണ് 8.7 കിലോ ആംബർഗ്രിസുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കൊച്ചി മേഖലാ യൂണിറ്റ് പിടികൂടിയത്. പാലക്കാട് നിന്ന് ഇരുവരും ഇരുചക്രവാഹനത്തിലാണ് കൊച്ചിയിലെത്തിയത്. കറുകപ്പിള്ളിയിലെ ഹോട്ടലിൽ മുറിയെടുക്കാനെത്തി. തിരിച്ചറിയൽ കാർഡില്ലാത്തതിനാൽ മുറി കിട്ടിയില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഹോട്ടലിനു സമീപമെത്തിയ ഡി.ആർ.ഐ. സംഘം ഇരുവരേയും കസ്റ്റഡിയിലെടുത്ത് ബാഗ്…

Read More

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമിബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി. നടി ഗൗതമി ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു.പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി കൂടെ നിന്നില്ല. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്.വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. ഗൗതമി ദീർഘകാലമായി ബി.ജെ.പി അംഗമാണ്. 25 വർഷം മുമ്പാണ് ഗൗതമി ബി.ജെ.പിയിൽ ചേർന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല.എന്നാൽ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കൾ…

Read More

വിവാഹത്തിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു

കണ്ണൂർ: കണ്ണൂർ തയ്യിലിൽ വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം. തയ്യിലിലെ എന്‍എന്‍എം ഓഡിറ്റോറിയത്തിലേക്ക് വധൂവരന്‍മാരെ ആനയിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് കൂട് ഇളകിയത്. ഓഡിറ്റോറിയത്തിന്റെ ഒരു വശത്തായാണ് കൂട് ഉണ്ടായിരുന്നത്. ഐക്കര സ്വദേശിയുടെ വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. തേനീച്ച കുത്തേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Read More

ഡെങ്കിപ്പേടിയില്‍ കേരളം; രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്സ തേടിയത്. 105 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചു. ഇതില്‍ ഭൂരിഭാഗം പേരുടെയും വീട്ടിലെ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് നേരത്തെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നില്ലെന്ന സാങ്കേതിക കാരണത്താലാണ് ഈ മരണങ്ങളെ സംശയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഡെങ്കി കേസുകളില്‍ കേരളമാണ് മുന്നില്‍. കര്‍ണ്ണാടകയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial