നവകേരള സദസ്:തിരുവനന്തപുരത്ത് ഡിസംബർ 24ന്, സംഘാടക സമിതിയായി

തിരുവനന്തപുരം :നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം മണ്ഡലത്തിൽ സംഘാടകസമിതിയായി.കോട്ടൺഹിൽ സർക്കാർ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. സമാനതകളില്ലാത്ത വികസനക്ഷേമ പ്രവർത്തനങ്ങളാണ് ഏഴ് വർഷത്തെ ഭരണത്തിലൂടെ കേരളത്തിൽ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.സമ്പൂർണ സാക്ഷരത, സമ്പൂർണ കുടിവെള്ള പദ്ധതി,അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡ്,വിശപ്പ് രഹിത കേരളം തുടങ്ങി നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങൾ സർക്കാരിന് നടപ്പിലാക്കാൻ…

Read More

ഇന്നും നാളെയും മഴ കനത്തേക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഇന്നും നാളെയും മഴ കനത്തേക്കും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരള-തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക,…

Read More

കേരളീയം ഗോൾ വല കുലുക്കി ഐ.എം.വിജയൻ

തിരുവനന്തപുരം :കേരളീയത്തിന്റെ ആവേശം വാനോളമുയർത്തി ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരംഐ.എം.വിജയൻ.കേരളത്തിന്റെ സമസ്ത നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാനവീയം വീഥിയിൽ ഐ.എം.വിജയനുമായി പന്തുതട്ടാം എന്ന പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് ഐ.എം.വിജയനൊപ്പം കാൽപന്തു കളിയുടെ ആവേശം പങ്കുവെക്കാനെത്തിയത്.മാനവീയം വീഥിയിൽ പ്രത്യേകം തയാറാക്കിയ ഗോൾ പോസ്റ്റിലേക്ക് വിജയൻ ആദ്യ ഗോൾ അടിച്ചു.തുടർന്ന് മന്ത്രിമാരായ വി.ശിവൻ കുട്ടി,ജി.ആർ.അനിൽ,ആന്റണി രാജു,എ.എ. റഹീം എം.പി,ചീഫ് സെക്രട്ടറി ഡോ.വി.വേണു, കേരളീയം സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ,ഇൻഫർമേഷൻ പബ്ലിക്…

Read More

തിരൂരിൽ യുവാവിനെ അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാവുവളര്‍ത്തലുമായി ബന്ധപ്പെട്ട് സംഘര്‍ഷം;യുവാവ് മരിച്ചത് രക്തം വാർന്ന്

പുറത്തൂർ:പടിഞ്ഞാറെക്കര കാട്ടിലപ്പള്ളിയിൽ അടിയേറ്റ് ഓടിയ യുവാവ് രക്തംവാർന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ പ്രാവ് വളർത്തലുമായി ബന്ധപ്പെട്ട തർക്കം.കാട്ടിലപ്പള്ളി കൊമ്പൻതറയിൽ മുഹമ്മദ്കുട്ടിയുടെ മകൻ സാലിഹ് (30) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ പരിക്കേറ്റ രണ്ടുപേർ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സാലിഹിന്റെ വീടിനു സമീപത്തെ ഒരു വീട്ടുവളപ്പിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. അയൽവാസികൾ ഉൾപ്പെടെയെത്തി പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. സാലിഹ് ഉപയോഗിച്ചിരുന്ന കാർ മൃതദേഹം കണ്ടെത്തിയ വീടിന് നൂറു മീറ്ററിനപ്പുറം തകർക്കപ്പെട്ട നിലയിൽ കിടപ്പുണ്ട്. . സംഭവത്തെക്കുറിച്ച് പോലീസ്…

Read More

വീടിന് മുന്നിൽ നിർത്തിയ കാർ മാറ്റാൻ ആവശ്യപ്പെട്ടു; കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: വീടിന് മാർഗ്ഗതടസ്സമായി പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടുകാരെ വീട്ടിൽ കയറി മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പാറവിള ആലു നിന്നവിള വികെസി ഭവനിൽ പ്രേംശങ്കർ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മേയ് 20 നാണ് അക്രമം നടത്തിയത്. കണ്ണങ്കോട് ജിവി രാജാറോഡിൽ ഗുരുമന്ദിരത്തിന് എതിർവശത്ത് ഗീതാ സദനത്തിന്റെ ഗേറ്റിനു മുന്നിൽ തടസം സൃഷ്ടിച്ച് പാർക്ക് ചെയ്തിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതിയും സുഹൃത്തും…

Read More

82-കാരിയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിലെ പ്രതിക്ക് 30 വർഷം തടവും പിഴയും

തിരുവനന്തപുരം: 82 -കാരിയായ വയോധികയെ പീഡനത്തിനിരയാക്കി സ്വർണം കവർന്ന കേസിലെ പ്രതിക്ക് 30 വർഷം തടവും 1,40,000 രൂപ പിഴയും. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സുധീഷ് കുമാർ ആണ് വിധി പ്രസ്താവിച്ചത്. 2018 -ലായിരുന്നു കേസിനാസ്പദമായ സംഭവം. കോഴഞ്ചേരി തണ്ണിത്തോട് ഏഴാംതല മന്നത്ത് വീട്ടിൽ നിന്നും പാങ്ങോട് തെറ്റിയോട് കോളനി ചരുവിള വീട്ടിൽ താമസിക്കുന്ന സുമേഷ് ചന്ദ്രൻ ( 27 ) ആണ് പ്രതി. ആന പാപ്പാനായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞത് സിസി ടിവി…

Read More

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം ; ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

ചിറയിൻകീഴ് :സംസ്ഥാനക്ഷീര വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്നും പാലിന്റെ ആഭ്യന്തര ഉത്പാദനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും ഗുണമേന്മയുള്ള പാലാണ് മിൽമയിലൂടെ ക്ഷീരവികസന വകുപ്പ് ജനങ്ങൾക്കെത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കാൻ കാര്യക്ഷമമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ക്ഷീരകർഷകരെ…

Read More

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കടുത്ത അമർഷവുമായി സിപിഐ; ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കും

കോട്ടയം :ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി സിപിഎം എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുവാൻ സി പി ഐ തീരുമാനിച്ചു.എൽ ഡി എഫ് തീരുമാനപ്രകാരം സിപിഐ ക്ക് തീരുമാനിച്ചിരുന്ന ജനറൽ സീറ്റിൽ ഒരു പട്ടികജാതി വിഭാഗത്തിൽ പെട്ട ആളെ മത്സരിപ്പിക്കാൻ പാടില്ലെന്ന സിപിഎം ന്റെ കടുത്ത നിലപാട് സിപിഐ അംഗീകരിക്കാൻ തയ്യാറല്ല. കേരളാ കോൺഗ്രസ് മുന്നണിയിൽ വന്നതിനു ശേഷം കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ…

Read More

കേരളത്തിൽ തുലാവർഷം ആരംഭിച്ചു, ഒപ്പം തേജ് ചുഴലിക്കാറ്റും; ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത,

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവവും കൂടിയായതോടെയാണ് മഴ ശക്തമാകുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിന്റെയും കോമാറിൻ മേഖലയുടെയും മുകളിലുള്ള ചക്രവാതചുഴിയുടെയും സ്വാധീനഫലമായാണ് തുലാവർഷമെത്തിയത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ‘തേജ്’ ഇന്ന് അതി തീവ്ര ചുഴലിക്കാറ്റും ശക്തി പ്രാപിക്കാൻ…

Read More

പോക്സോ ശിക്ഷാ നിരക്ക് വർധിപ്പിക്കാൻ ശുപാർശ: ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ ഡി ജി പി. സമർപ്പിച്ച റിപ്പോർട്ട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും അയച്ചു. പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യത്തിൽ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ നടപടി. വളരെ വിശദമായ റിപ്പോർട്ടാണ് എ ഡി ജി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial