കേരള കലാമണ്ഡലം വിസിയായി ഡോ. ബി. അനന്തകൃഷ്ണൻ

തൃശൂർ: കേരള കലാമണ്ഡലം വിസിയായി ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല തിയറ്റർ വിഭാഗം മേധാവിയായിരുന്ന ഡോ. ബി. അനന്തകൃഷ്ണനെ നിയമിച്ചു. ചാൻസിലർ മല്ലിക സാരാഭായ് ആണ് സെർച്ച് കമ്മിറ്റി അംഗീകരിച്ച ശുപാർശ നിയമന ഉത്തരവ് പുറത്തിറക്കി. നാടക രംഗത്ത് പ്രവർത്തിക്കുന്നയാളാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം. പത്തൊമ്പത് വർഷം പ്രൊഫസറായി പ്രവൃത്തി പരിചയമുണ്ട്. ഒന്നരക്കൊല്ലമായി കാലടി സർവ്വകലാശാല വിസിക്കായിരുന്നു കലാമണ്ഡലത്തിന്റെ അധിക ചുമതല. പുതിയ ചാൻസിലറായി മല്ലിക സാരാഭായി ചുമതലയേറ്റതിന് പിന്നാലെയാണ് ഡോ. ജെ പ്രസാദ് അധ്യക്ഷനായ മൂന്നംഗ…

Read More

വിദ്യാരംഭത്തിന് കുട്ടികൾ
എന്തെഴുതണമെന്നതിൽ അവരവരുടെ വിശ്വാസത്തിനനുസരിച്ച് രക്ഷിതാക്കൾക്ക് തീരുമാനമെടുക്കാം; ഹൈക്കോടതി

കൊച്ചി: വിദ്യാരംഭത്തിന് കുട്ടികൾ എന്തെഴുതണമെന്നതിൽ അവരവരുടെ വിശ്വാസത്തിനനുസരിച്ച് രക്ഷിതാക്കൾക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. കണ്ണൂർ മട്ടന്നൂർ നഗരസഭ ഗ്രന്ഥശാലാ സമിതി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എഴുത്തിനിരുത്തൽ ചടങ്ങിന്റെ ഭാഗമായി ഇറക്കിയ നോട്ടീസിനെതിരെ നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ദേവരാജൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. ഹരിശ്രീ ഗണപതയേ നമ:, അല്ലാഹു അക്ബർ, യേശുവേ സ്തുതി, അമ്മ, അച്ഛൻ, അ, ആ, ഇ, ഈ(അക്ഷരമാലകൾ), ഇംഗ്ലീഷ് അക്ഷരമാലകൾ തുടങ്ങിയവ വിദ്യാരംഭത്തിനായി തെരഞ്ഞെടുക്കാം എന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. എഴുത്തിനിരുത്ത്…

Read More

കുടുംബ വഴക്ക്; വയനാട്ടിൽ ഭാര്യയേയും മകനെയും ഗൃഹനാഥൻ വെട്ടിക്കൊന്നു

വയനാട്: ചെതലയത്ത് ഗൃഹനാഥൻ ഭാര്യയേയും മകനെയും വെട്ടിക്കൊന്നു. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥൻ ഷാജി വെട്ടികൊന്നത്.ഇന്ന് പുലർച്ചെയാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.➖➖➖➖➖➖➖➖➖➖പടിഞ്ഞാറെക്കരയില്‍ ഒരാളെ വെട്ടിക്കൊന്നു, രണ്ട് പേര്‍ ആശുപത്രിയില്‍ തിരൂര്‍: പുറത്തൂരിനടുത്ത് പടിഞ്ഞാറെക്കരയില്‍ യുവാവ് വെട്ടേറ്റു മരിച്ചു.പടിഞ്ഞാറെ ക്കര സ്വദേശി കൊമ്പന്‍ തറയില്‍ സ്വാലിഹാണ് മരണപ്പെട്ടത്. രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ലഹരി സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. സ്ഥലത്ത് ലഹരി സംഘങ്ങള്‍…

Read More

സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് നൽകുന്നത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുരുതര അനാസ്ഥ കാണിച്ചതായി സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ കൊടുത്തായി സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഗുരുതര ക്രമക്കേട് നടക്കുന്നത്. ഗുണനിലവാരമില്ലത്തതിനാൽ വിതരണം നിർത്തിവച്ച മരുന്നുകൾ ഉൾപ്പെടെയാണ് രോഗികൾക്കായി ആശുപത്രി അധികൃതർ വിതരണം ചെയ്യുന്നത് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുരുതരമായ അനാസ്ഥ കാണിച്ചതായും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍ 2022 വരെ ആശുപത്രികളില്‍ എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു…

Read More

സത്രീക്ക് സ്വന്തമായി ഒരു മനസുണ്ട്, അവർ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ല

കൊച്ചി: സ്ത്രീകൾ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും ഹൈക്കോടതി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ഡോക്ടർ തന്റെ വിവാഹമോചന ഹർജി കൊട്ടാരക്കര കുടുംബക്കോടതിയിൽ നിന്ന് തലശേരി കുടുംബക്കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. ഹർജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നത് കേൾക്കാൻ കുടുംബക്കോടതി നിർദേശിച്ചിട്ടുണ്ടെന്ന് ഭർത്താവ് ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി. കോടതിക്ക് പുറത്ത് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാവുന്നതേയുള്ളൂവെന്നും ഭർത്താവ് കോടതിയോട് പറഞ്ഞു. എന്നാൽ രണ്ട് വാദങ്ങളും ഹൈക്കോടതി തള്ളുകയായിരുന്നു. ഹർജിക്കാരിക്ക് സ്വന്തമായി…

Read More

ഓട്ടോയിൽ കയറിയ വിദ്വാർഥിനിക്ക് നേരെ അശ്ലീല സംസാരം, പീഡന ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: ഓട്ടോയിൽ കയറിയ സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെയ്യാറ്റിൻകര, കുളത്തൂർ വെങ്കടമ്പ് സ്വദേശിയായ അനു (27)വിനെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. 16-ന് ക്ലാസ് കഴിഞ്ഞു വൈകുന്നേരം വീട്ടിലേയ്ക്ക് പോകാൻ കാരക്കോണത്ത് ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർത്ഥിനിയോട് അമരവിളയിലേക്ക് പോകുന്ന ഓട്ടോയാണെന്ന് പറഞ്ഞു കയറ്റുകയായിരുന്നു പ്രതി. മറ്റൊരു സ്ത്രീയും ഓട്ടോയിൽ കയറി. സ്ത്രീ കുന്നത്തുകാലിൽ ഇറങ്ങിയ ശേഷം സ്കൂൾ വിദ്യാർഥിനി മാത്രമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തനിച്ചായതോടെ ഓട്ടോ ഡ്രൈവർ പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ…

Read More

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ, കൊലപാതകമെന്ന്
സൂചന

തിരൂർ: മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ. തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയിലാണ് യുവാവിൻറെ മൃതദേഹം കണ്ടെത്തിയത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ കാലുകളിൽ ആഴത്തിൽ ഉള്ള മുറിവുകൾ ഉണ്ട്. ഇന്ന് പുലർച്ചെയാണ് കാട്ടിലപ്പള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്വാലിഹിൻറെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Read More

പ്രശ്നം കണ്ടെത്തി പരിഹരിച്ചു; ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാൻ വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാൻ വിക്ഷേപിച്ചു. എൻജിൻ ജ്വലനം സാധ്യമാകാത്തതിനാൽ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. എന്നാൽ പ്രശ്നം കണ്ടെത്തി പരിഹരിച്ച് വീണ്ടും വിക്ഷേപണത്തിനായി തയ്യാറാവുകയായിരുന്നു. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കെപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് പത്ത് മണിക്കാണ് ശേഖരണം പൂർത്തിയായി ഗഗൻയാൻ പറന്നുയർന്നത്. നേരത്തെ ഒക്ടോബർ 21 രാവിലെ ഏഴ് മണിക്ക് നിശ്ചയിച്ച വിക്ഷേപണം മോശം കാലാവസ്ഥയെ തുടർന്ന് വൈകിപ്പിച്ചിരുന്നു. 8.30ന് ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വൻസ് ആരംഭിച്ചു….

Read More

ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പറക്കൽ പരീക്ഷണം ഇന്ന് ; യാത്ര റദ്ദാക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കും

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൗത്യത്തിന്റെ നിർണായക പരീക്ഷണം ശനിയാഴ്ച.(ഇന്ന് )ഗഗൻയാന്റെ വിക്ഷേപണംമുതൽ ബഹിരാകാശത്ത് എത്തുന്നതുവരെ അപകട സാധ്യതയുണ്ട്.. ഇത് മുൻകൂട്ടിക്കണ്ട് സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനാകുമെന്ന് ഉറപ്പുവരുത്താനുള്ള ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടി.വി-ഡി.1) എന്ന പരീക്ഷണമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) നടത്തുന്നത്. ദൗത്യത്തിനിടെ ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്‌കേപ് സിസ്റ്റത്തിന്റെ (സി.ഇ.എസ്.) ആദ്യ പരീക്ഷണമാണ് ശനിയാഴ്ചയാണ്(ഇന്ന് ) നിശ്ചയിച്ചിരിക്കുന്നത്. രാവിലെ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ്…

Read More

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിനെ ലൈംഗികാതിക്രമത്തിനിരയാക്കി; പ്രതി പോലീസ് പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിനെ ലൈംഗീകാതിക്രമത്തിനിരയാക്കി. വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിൽ വച്ച് ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷമാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളും പ്ലൈവുഡ് ഫാക്ടറിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവർക്കൊപ്പം ഉണ്ടായിരുന്നു. പ്രതിയെ പോലീസ് പിടികൂടി. അവിടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴികൾ കാരണം ഇയാളെ ചോദ്യം ചെയ്യുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial