
ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു
ബംഗളൂരു: മലയാളി നീന്തൽ പരിശീലകൻ ബംഗളൂരുവിൽ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശി അരുൺ ആണ് മരിച്ചത്. ഇന്ദിരാ നഗർ എച്എഎൽ സെക്കന്റ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിങ് അക്കാദമിയിലെ നീന്തൽ കുളത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടം. അക്കാദമിയിലെ നീന്തൽ പരിശീലകനായ അരുൺ രണ്ട് മാസം മുൻപാണ് ഇവിടെ ജോലിക്ക് ചേർന്നത്. മരണ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം ചിന്മയ മിഷൻ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിനു…