Headlines

തോട്ടിപ്പണി സമ്പ്രദായം പൂർണമായും നിർത്തലാക്കാൻ കർശന നിർദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തോട്ടിപ്പണി സമ്പ്രദായം പൂർണമായും ഉന്മൂലനം ചെയ്യണമെന്ന കർശനനിർദ്ദേശവുമായി സുപ്രീംകോടതി. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ് കോടതി നിർദ്ദേശം നൽകിയത്. മനുഷ്യന്റെ അന്തസിന് വേണ്ടിയാണ് നിർദ്ദേശമെന്നും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തോട്ടിപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. തോട്ടിപണിക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക ഉയർത്താനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മരണം സംഭവിച്ചാൽ 30ലക്ഷം നഷ്ടപരിഹാരം നൽകണം. അപകടങ്ങളിൽ 20…

Read More

പരിയാരം പൊയിലില്‍ വയോധികയെ കെട്ടിയിട്ട് 9 പവനും 15,000 രൂപയും കവര്‍ന്നു

കണ്ണൂർ: പരിയാരം ചിതപ്പിലെപോയിലില്‍ വീണ്ടും പളുങ്ക്ബസാര്‍ മോഡല്‍ കവര്‍ച്ച. വയോധികയെ കെട്ടിയിട്ട് 9 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും കവര്‍ച്ച ചെയ്തു.പൊയില്‍ പെട്രോള്‍പമ്പിന് സമീപത്തെ ഡോ.കെ.എ.ഷക്കീര്‍അലിയുടെ വീട്ടിലാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്.ഷക്കില്‍അലിയും ഭാര്യ പരിയാരം ആയുര്‍വേദ കോളേജിലെ അസി.പ്രൊഫസര്‍ ഡോ.കെ.ഫര്‍സീനയും ഇന്നലെ രാത്രി എറണാകുളത്തേക്ക് പോയിരുന്നു. വീടിന്റെ മുന്‍വശത്തെ ജനലിന്റെ ഗ്രില്‍സ് മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന 65 കാരി കെ.ആയിഷയെ കെട്ടിയിട്ടാണ് ഇവരുടെ 9പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.വീടിന്റെ എല്ലാ മുറികളും…

Read More

ആശങ്ക വേണ്ട സാധാരണക്കാരുടെ ജീവനോപാധിയായ ഭൂമി പിടിച്ചെടുക്കില്ല; സർക്കാർ ഭൂമി തിരികെ പിടിക്കുമെന്നും കെ രാജൻ

ഇടുക്കി: മൂന്നാറിൽ സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിയിൽ മുന്നണിയിൽ ഭിന്നതയൊന്നും ഇല്ലെന്നും സർക്കാർ ഭൂമി തിരികെ പിടിക്കുമെന്നും റെവന്യൂ മന്ത്രി പറഞ്ഞു. സാധാരക്കാർക്ക് ആശങ്ക വേണ്ടന്നും അവരുടെ ഭൂമി കയ്യടക്കില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. മൂന്നാറിൽ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ നയമാണെന്നും കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ഒഴിപ്പിക്കൽ പുരോഗമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാധാരണ മനുഷ്യർക്ക് ഒരാശങ്കയും വേണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ ജീവനോപാധിയായ ഒരു ഭൂമിയും പിടിച്ചെടുക്കില്ലെന്നും മന്ത്രി ഉറപ്പ് നൽകി….

Read More

ലാപ്ടോപ് ഇറക്കുമതിക്ക് നിയന്ത്രണം; കമ്പനികൾ സർക്കാരിന്റെ പ്രത്യേക മുൻകൂർ അനുമതി നേടണം

ന്യൂഡൽഹി: രാജ്യത്ത് ലാപ്ടോപ്–കംപ്യൂട്ടർ ഇറക്കുമതിക്ക്‌ കേന്ദ്രം പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇറക്കുമതിക്ക് കമ്പനികൾ സർക്കാരിന്റെ പ്രത്യേക മുൻകൂർ അനുമതി (ഓതറൈസേഷൻ) നേടണമെന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫോടെക് മന്ത്രാലയം പറയുന്നത്. ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പുകളുടെയും കംപ്യൂട്ടറുകളുടെയും എണ്ണവും ആകെ മൂല്യവും രജിസ്റ്റർ ചെയ്യേണ്ടിവരും. പുതിയ സംവിധാനം നവംബർ ഒന്നു മുതൽ പ്രാബല്യത്തിലാകും. ഇറക്കുമതി നിയന്ത്രണം ലാപ്ടോപ്പുകളുടെയും ടാബ്‌ലറ്റുകളുടെയും വില ഉയർത്തിയേക്കുമെന്ന ആശങ്കയുണ്ട്‌. പ്രത്യേക ലൈസൻസ് ഉണ്ടെങ്കിലേ ഇനി ലാപ്ടോപ്, ടാബ്‌ലറ്റ്, കംപ്യൂട്ടർ, സെർവർ തുടങ്ങിയവ ഇറക്കുമതി ചെയ്യാനാകൂ എന്ന…

Read More

കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റിനെയും മെമ്പർമാരെയും ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം

നെടുമങ്ങാട് :കോൺഗ്രസുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റിനെയും മെമ്പർമാരെയും സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയും സിപിഐ ജില്ലാ സെക്രട്ടി മാങ്കോട് രാധാകൃഷ്ണനും സന്ദർശിച്ചു. ബുധനാഴ്ച കുറ്റിച്ചൽ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന തിനുശേഷമായിരുന്നു കോൺഗ്രസുകാർ അതിക്രമിച്ച് കയറിയത്. പ്രസിഡന്റ് ജി മണികണ്ഠൻ, വികസന ചെയർമാൻ കോട്ടൂർ രാജീവ്, പഞ്ചായത്ത് അംഗങ്ങളായ സുനിൽ കുമാർ, സമീനാ ബീവി എന്നിവരെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. ഓഫീസിനു മുന്നിലെ ചില്ലുകളും അടിച്ചുതകർത്തു. ആക്രമണത്തിൽ പ്രസിഡന്റ്…

Read More

ഡ്രീം11 കളിച്ച എസ്ഐക്ക് ഒന്നര കോടി; ലോണ്‍, മക്കളുടെ വിദ്യാഭ്യാസം എന്തെല്ലാം സ്വപ്നങ്ങൾ, കിട്ടിയതോ സസ്പെൻഷൻ

പൂനെ: ഓൺലൈൻ ഗെയിമായ ഡ്രീം 11ലൂടെ ഒന്നരക്കോടി രൂപ നേടിയ സബ് ഇൻസ്‌പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. മോശം പെരുമാറ്റം, പൊലീസിന്‍റെ പ്രതിച്ഛായ നശിപ്പിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് പൊലീസാണ് എസ്ഐക്കെതിരെ നടപടിയെടുത്തത്. അനുമതിയില്ലാതെയാണ് ഝെൻഡെ ഓൺലൈൻ ഗെയിം കളിച്ചതെന്നും പൊലീസ് യൂണിഫോം ധരിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നും മേലുദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണത്തിന് നേതൃത്വം നൽകിയ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്വപ്‌ന ഗോർ പറഞ്ഞതിങ്ങനെ- “അനുമതിയില്ലാതെ ഡ്രീം 11 ഗെയിം കളിച്ചുവെന്ന് കണ്ടെത്തി. ഇതാണ്…

Read More

മഞ്ഞുമ്മലിൽ രാത്രി വഴിതെറ്റി വന്ന സ്കൂട്ടർ പുഴയിലേക്ക് വീണു;
രണ്ടുപേർ മരിച്ചു

കൊച്ചി: മഞ്ഞുമ്മലിൽ ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ടുപേർ മരിച്ചു. രാത്രിയിൽ വഴിതെറ്റി വന്ന് സ്കൂട്ടർ പുഴയിലേക്ക് വീണതാകാമെന്നാണ് സംശയം.ഇന്നലെ രാത്രി 10.50 ഓടേയാണ് സംഭവം. ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആധാർ കാർഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പുതുവൈപ്പ് സ്വദേശി കെൽവിൻ ആന്റണി ആണ് മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 10.50 ഓടേയാണ് സംഭവം. ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആധാർ കാർഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പുതുവൈപ്പ് സ്വദേശി കെൽവിൻ ആന്റണി ആണ് മരിച്ചത്…

Read More

തൃത്താലയിൽ യുവാവ് വാടക കെട്ടിടത്തിൽ മരിച്ച നിലയിൽ

പാലക്കാട് :തിരുമിറ്റിക്കോടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ തിച്ചൂർ സ്വദേശി രാഹുലാണ് മരിച്ചത്. തിച്ചൂറിലെ അമ്മാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാഹുൽ. സമീപവാസികളാണ് രാഹുൽ മരിച്ചുകിടക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. തിരുമുറ്റിക്കോട് ചേനങ്കോടിലെ വാടക കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.10 ദിവസം മുൻപാണ് രാഹുൽ ഇവിടെ താമസം ആരംഭിച്ചതെന്ന് ജീവനക്കാർ വിശദീകരിച്ചു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ഇനി ലൈസൻസോടെ പാമ്പ് പിടിക്കാം; വൈകിക്കിട്ടിയ നീതിയെന്ന് വാവ സുരേഷ്

തിരുവനന്തപുരം: പാമ്പുകളെ പിടിച്ച് പ്രശസ്തനായ വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് നൽകാൻ വനംവകുപ്പ് തീരുമാനം. നിയമസഭാ പെറ്റീഷൻ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനം. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ അപമാനിക്കുന്നുവെന്ന വാവ സുരേഷിന്റെ പരാതിയിൽ പെറ്റീഷൻ കമ്മിറ്റി ശുപാർശ നൽകി. മാനദണ്ഡങ്ങൾ പാലിച്ച് പാമ്പ് പിടിക്കുമെന്ന് വാവാ സുരേഷ് കമ്മിറ്റിക്ക് ഉറപ്പുനൽകി. വാവ സുരേഷിന് വനം വകുപ്പ് ഇന്ന് ലൈസൻസ് കൈമാറും. നേരത്തെ ആവശ്യമുയർന്നിരുന്നെങ്കിലും വനംവകുപ്പ് അംഗീകരിച്ചിരുന്നില്ല. വനംവകുപ്പിന്റെ ലൈസൻസ് ഉള്ളവർക്ക് മാത്രമേ സംസ്ഥാനത്ത് പാമ്പ് പിടിക്കാൻ…

Read More

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അറിയിക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം :സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അറിയിക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. Know your Candidate എന്ന പേരിലുള്ള ഈ ആപ്ലിക്കേഷനിൽ സ്ഥാനാർത്ഥികൾ അവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തണം. ഇതിലൂടെ രാജ്യത്തെ ജനങ്ങൾക്ക് സ്ഥാനാർത്ഥികളുടെ ക്രിമിനൽ ചരിത്രം ഉൾപ്പെടയുള്ള കാര്യങ്ങൾ മനസിലാക്കാം. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയും ഈ സേവനം ലഭിക്കും

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial