
തൊടുപുഴ അൽ- അസ്ഹർ ലോ കോളജിൽ സംഘർഷം; എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്
ഇടുക്കി: തൊടുപുഴ അൽ- അസ്ഹർ ലോ കോളജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. രണ്ട് ദിവസം മുമ്പ് നടന്ന കോളേജ് ഇലക്ഷനെ ചൊല്ലിയുള്ള തർക്കങ്ങളാണ് സംഘർഷത്തിന് കാരണമായത്. പൊലീസിൻ്റെ സാന്നിധ്യത്തിൽ അരങ്ങേറിയ സംഘർഷത്തിൽ ആയുധങ്ങളടക്കമാണ് വിദ്യാർഥികളെത്തിയത്. അതിനിടെ കാമ്പസിൽ നടന്ന സംഘർഷത്തിന് പിന്നാലെ തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ ഷിയാസ് ബഷീറിനും പരിക്കേറ്റു. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതി നിയന്ത്രണ…