
ബാങ്ക് ലോക്കറിൽ എന്തൊക്കെ സൂക്ഷിക്കാം; പുതുക്കിയ ലോക്കർ കരാർ ഇങ്ങനെ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിലവിലുള്ള എല്ലാ ലോക്കർ ഉടമകളും പുതുക്കിയ ലോക്കർ കരാറാണ് പാലിക്കേണ്ടത്. പുതുക്കിയ കരാറുകൾ നടപ്പിലാക്കുന്നതിന് 2023 ഡിസംബർ 31 വരെ ആർബിഐ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ബാങ്ക് ലോക്കറിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് ഇനി മുതൽ അനുവദനീയമല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ പുതുക്കിയ ലോക്കർ കരാറുകളിൽ പറഞ്ഞിരിക്കുന്നതുപോലെ, ഈ ലോക്കറുകളിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് അനുവദനീയമല്ല. ബാങ്ക് ലോക്കറുകൾ ആഭരണങ്ങളും രേഖകളും…