ചക്രവാതച്ചുഴിയും ന്യൂനമർദ്ദ സാധ്യതയും; സംസ്ഥാനത്ത് ഇന്നും മഴ തുടരും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. രണ്ട് ചക്രവാരകുഴിയും അറബികടലിലെ ന്യൂനമർദ്ദ സാധ്യതയുമാണ് സംസ്ഥാനത്ത് മഴ സാഹചര്യം ശക്തമാക്കിയത്തമിഴ്നാട് തീരത്തിന് മുകളിലും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലും നിലനിൽക്കുന്ന ചക്രവാതച്ചുഴികളാണ് മഴക്ക് അനുകൂല സാധ്യതയൊരുക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും…

Read More

22കാരൻ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ പിതാവ് പൊലീസ് കസ്റ്റഡിയിൽ

സുൽത്താൻബത്തേരി: 22കാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പിതാവിനെ പൊലീസ് കസ്റ്റിഡിയലെടുത്തു. കതവാക്കുന്ന് തെക്കേക്കര വീട്ടിൽ ശിവദാസ് ആണ് പിടിയിലായത്. മകൻ അമൽദാസ് തിങ്കളാഴ്ച രാവിലെ തലക്കടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കേളക്കവല ഷെഡ് പരിസരത്തുനിന്നുമാണ് ശിവദാസനെ പിടികൂടിയതെന്നാണ് വിവരം. രാവിലെ എട്ടുമണിയോടെയാണ് അമൽദാസിനെ കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. പന്തികേട് തോന്നിയ സഹോദരി വിളിച്ചറിയിച്ചതനുസരിച്ച് അയൽവാസികളും വാർഡ് അംഗവും എത്തിപരിശോധിക്കുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കോടാലി സമീപത്ത് നിന്ന് കേണിച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം കാണാതായ…

Read More

വിമാന ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ കൂട്ടി ; ഡിസംബർ 20 മുതൽ ആറിരട്ടിവരെ വർധന, നീക്കം ക്രിസ്‌മസ്‌, പുതുവത്സരം മുന്നിൽക്കണ്ട്

കോഴിക്കോട്:ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽക്കണ്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക്‌ ഭീമമായി വർധിപ്പിച്ചു. ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണ് വരുത്തിയത്. ഇത്തിഹാദ് എയർവേയ്‌സിൽ ജനുവരി ഒന്നിന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പറക്കാൻ സാധാരണ 15,000ത്തിന് താഴെയാണ്‌. ഇത്‌ 75,000 രൂപക്കുമുകളിലാക്കി. ബിസിനസ് ക്ലാസിലിത്‌ 1,61,213 രൂപയാണ്‌. കരിപ്പൂർ, നെടുമ്പാശേരി എന്നിവിടങ്ങളിൽനിന്നും സമാനമായ വർധനയുണ്ട്‌. നിലവിൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ് ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് ഈടാക്കുന്നത്. ജനുവരി ഒന്നുമുതൽ…

Read More

സ്വവർഗ വിവാഹത്തിന് നിയമ സാധുത ; വിധി നാളെ

ഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത തേടികൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും. സ്വവർഗ ദമ്പതികളും എൽജിബിടിക്യു+ പ്രവർത്തകരും തങ്ങൾക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സർക്കാരും മതനേതാക്കളും ഒരേ സ്വരത്തിൽ ഇതിനെ എതിർക്കുകയാണ്. സ്വവർ​ഗവിവാഹം സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമാക്കണമോ എന്നതിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരി​ഗണിക്കുന്നത്. വിഷയത്തിൽ സുപ്രീംകോടതി ഇടപെടരുത് എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ്…

Read More

സ്കൂൾ വിദ്യാർത്ഥികൾക്ക് ഒറ്റ തിരിച്ചറിയൽ കാർഡ് വരുന്നു

ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഒറ്റ തിരിച്ചറിയൽ കാർഡ് നടപ്പാക്കാൻ കേന്ദ്രസർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ‘ഒരു രാജ്യം, ഒരു വിദ്യാർത്ഥി ഐഡി’ എന്ന പദ്ധതി നടപ്പാക്കുക. ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്‌‌ട്രി (എപിഎഎആർ, അപാർ) എന്ന പേരിലാകും പദ്ധതി നടപ്പാക്കുക. രാജ്യത്തെ എല്ലാ വിദ്യാർത്ഥികളുടെയും ക്യു ആർ കോഡായിരിക്കും അപാർ കാർഡ്. പ്രി- പ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കണ്ടറി ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഒറ്റ തിരിച്ചറിയൽ കാ‌ർഡ് നൽകുക. എഡുലോക്കർ എന്ന…

Read More

തമിഴ്നാട്ടിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് 3 മരണം

തമിഴ്‌നാട്ടിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് 3 മരണം. തിരുപ്പൂർ ജില്ലയിലെ കമ്മ്യൂണിറ്റി ഹാളിന്റെ മേൽക്കൂരയാണ് തിങ്കളാഴ്ചത്തെ മഴയിൽ തകർന്നത്. ബസ് കാത്തുനിൽക്കുന്നതിനിടെ മഴ നനയാതിരിക്കാൻ ഹാളിൽ കയറി നിന്നവരാണ് അപകടത്തിൽപ്പെട്ടത്. മുരളി, മണികണ്ഠൻ, ഗൗതം എന്നിവരാണ് മരിച്ചത്. സ്ഥലത്തുണ്ടായിരുന്നവർ ഇവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ 67 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വെട്ടുകാട് വെള്ളക്കെട്ടിൽ 67 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ശക്തമായ മഴയിൽ ജില്ലയിൽ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഓള്‍ സെയിന്റ്‌സ് കോളജിനു സമീപം ബാലനഗറില്‍ താമസിക്കുന്ന വിക്രമന്‍ ആണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണു മരണം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം

Read More

തൃശൂരിൽ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.

തൃശൂര്‍: ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂറിലാണ് സംഭവം.ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്. ചിറയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ്…

Read More

കിളിമാനൂരിൽ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : കിളിമാനൂരിൽ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.പുതിയകാവ് ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.കിളിമാനൂർ അടയമൺ കുന്നിൽ വീട്ടിൽ കെ.ലതിക (69) യാണ് മരണപ്പെട്ടത്.റോഡ് മുറിച്ചു കിടക്കുന്നതിനിടയിൽ പള്ളിക്കൽ ഭാഗത്ത് നിന്നും കിളിമാനൂരിലേക്ക് വന്ന ഉണ്ണികൃഷ്ണൻ എന്ന സ്വകാര്യ ബസ് പുതിയകാവ് ജംഗ്ഷനിൽ ആളിറക്കി മുന്നിലേക്ക് എടുത്തയുടൻ ലതികയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ കമിഴ്ന്നു വീണ ലതികയുടെ മുതുക് ഭാഗത്തായി ബസ്സിന്റെ മുൻചക്രം കയറുകയായിരുന്നു..ഉടൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ…

Read More

ഒക്ടോബര്‍ 24 മുതല്‍ ചില സ്‌മാര്‍ട് ഫോണുകളില്‍ വാട്‌സ് ആപ് ലഭിക്കില്ലെന്ന് മെറ്റ

ഒക്ടോബര്‍ 24 മുതല്‍ ചില സ്മാര്‍ട് ഫോണുകളില്‍ വാട്സ് ആപ് ലഭിക്കില്ലെന്ന് മാതൃകമ്ബനിയായ മെറ്റ അറിയിച്ചു. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും വാട്സ് ആപ് ലഭിക്കില്ലെന്നാണ് മെറ്റയുടെ അറിയിപ്പ്.പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കാൻ വാട്സ്‌ആപ്പ് തീരുമാനിച്ചത്. പഴയ വേര്‍ഷനുകളില്‍ സുരക്ഷാ അപ്ഡേഷനുകള്‍ക്കുള്ള സാധ്യത കുറവാണെന്നതിനാലും മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറുകള്‍ പഴയ പതിപ്പുകളില്‍ കാര്യക്ഷമമായി ലഭ്യമാവാത്തതിനാലുമാണ് ചില സ്മാര്‍ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നതെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial