ബോട്ട് വള്ളത്തിലിടിച്ച് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി മരിച്ചു

കോട്ടയം: അയമനം കരീമഠത്ത് ജലഗതാഗത വകുപ്പിൻ്റെ ബോട്ട് വള്ളത്തിലിടിച്ച് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. വാഴേപ്പറമ്പിൽ രതീഷിൻ്റെ മകൾ ഏഴാം ക്ലാസ് വിദ്യാർഥിനി അനശ്വരയെയാണ് മരിച്ചത്. രാവിലെ എട്ടരയോടെയോടെ കോലടിച്ചിറ ജെട്ടിക്കു സമീപമായിരുന്നു അപകടം. അനശ്വരയും അമ്മ രേഷ്മയും, ഇളയകുട്ടിയും സഞ്ചരിച്ച എഞ്ചിൻ ഘടിപ്പിച്ച വള്ളം സർവീസ് ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. മുത്തച്ഛനാണ് എഞ്ചിൻ ഘടിപ്പിച്ച വള്ളം ഓടിച്ചിരുന്നത്. അനശ്വര ഒഴികെ മറ്റ് മൂന്നു പേരെയും രക്ഷപ്പെടുത്തി.ഫയർഫോഴ്സും സ്ക്യൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ പന്ത്രണ്ടരയോടെ മൃതദേഹം…

Read More

കിളിമാനൂർ ടൗൺ യുപിഎസ് സ്കൂൾ ബസ് ക്രമവിരുദ്ധമായി വിൽപ്പന നടത്തിയതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എഐഎസ്എഫ് ;എ ഇ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

കിളിമാനൂർ : കിളിമാനൂർ ടൗൺ യുപിഎസിൽ സ്കൂൾ ബസ് ക്രമവിരുദ്ധമായി വിൽപ്പന നടത്തിയതിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്.ഇതിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സ്കൂളിന് സംഭവിച്ചിട്ടുള്ള സാമ്പത്തിക നഷ്ടത്തിൽ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എഐഎസ്എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ബി അനീസ് ഉദ്ഘാടനം ചെയ്തു.ടൗൺ യുപിഎസിലെ അഴിമതി വേലി തന്നെ വിളവ് തിന്നുന്ന നടപടിയാണ്. ഈ…

Read More

മൊബൈൽ ഫോണുകളിൽ ബീപ് ശബ്ദത്തോടെ എമർജൻസി അലേർട്ട് എത്തും; ആശങ്ക വേണ്ട

ഏകദേശം 20 ദിവസം മുൻപ് രാജ്യത്തെ ദശലക്ഷക്കണക്കിനു മൊബൈൽ ഉപയോക്താക്കളുടെ ഫോണുകൾ ഒരുമിച്ചു ശബ്ദിച്ചു. ഉച്ചത്തിലുള്ള ബീപ് അലേര്‍ട്ടും ഒപ്പം അടിയന്തര മുന്നറിയിപ്പ് എന്ന ഫ്ളാഷ് സന്ദേശവുമാണ് ഒരേ സമയം ഫോണുകളിൽ ദൃശ്യമായത്.അതേപോലെ നാളെ കേരളത്തിലെ ഉപയോക്താക്കളുടെ ഫോണുകളും ഒരേ സമയം ശബ്ദിക്കും.വലിയശബ്ദത്തോടെ വരുന്ന മെസേജ് കണ്ടു പേടിക്കേണ്ടതില്ല. ഈ മുന്നറിയിപ്പിൽ ആശങ്കപ്പെടേണ്ടതില്ലാത്തത് തൽക്കാലം മാത്രമാണ്.കാരണം പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലെടുക്കാനും സഹായിക്കുന്ന സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണു നാളെ നടക്കുക….

Read More

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. വീടിനുള്ളിൽ കയറിയ മൂർഖനെ പുകച്ച് പുറത്താക്കാൻ വീട്ടുക്കാർ ശ്രമിക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്. വീട് പൂർണമായും കത്തി നശിച്ചു. ഡൽഹിയിൽ കൂലിപ്പണി ചെയ്യുന്ന രാജ്കുമാറിന്റെ വീടാണ് തീപിടിത്തത്തിൽ നശിച്ചത്. ഭാര്യയ്ക്കും അഞ്ച് കുട്ടികൾക്കുമൊപ്പമാണ് രാജ്കുമാർ താമസിച്ചിരുന്നത്. രാവിലെയോടെ ഇവർ വീട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. പാമ്പിനെ പുകച്ച് പുറത്താക്കാൻ വീട്ടുകാർ ചാണകപ്പൊടി കത്തിച്ച് വീടിനുള്ളിൽ കയറി. എന്നാൽ അപ്രതീക്ഷിതമായി തീ പിടിക്കുകയായിരുന്നു. തീപിടിത്തത്തിൽ കുടുംബത്തിന്റെ പണവും…

Read More

സിനിമ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്.സിറ്റി ഓഫ് ​ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയയാണ് രഞ്ജുഷ മേനോൻ. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ ലീഗ്

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. രാഹുല്‍ ഗന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാനാണ് ലീഗ് നീക്കം നടത്തുന്നത്. ഈ ആവശ്യം മുസ്ലീം ലീഗ് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അതിനിടെ മണ്ഡലമാറ്റമെന്ന ആവശ്യം ഇ.ടി. മുഹമ്മദ് ബഷീറും ഉന്നയിച്ചിട്ടുണ്ട്. പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറണമെന്ന ആവശ്യം അദ്ദേഹം മുസ്ലീംലീഗ് നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മുസ്ലീം ലീഗിനുള്ളില്‍ സീറ്റുകളെക്കുറിച്ച് കൃത്യമായ ചര്‍ച്ചകള്‍ നടന്നു….

Read More

യുദ്ധത്തിന്റെ രണ്ടാം ഘട്ടമെന്ന് ബെഞ്ചമിൻ നെതന്യാഹു ;
കരയാക്രമണം ശക്തമാക്കി ഇസ്രായേൽ

ഗാസക്ക് നേരെയുള്ള യുദ്ധത്തിന്റെ രണ്ടാംഘട്ടമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെ കരയാക്രമണം ഇസ്രായേൽ കൂടുതൽ ശക്തമാക്കി. ഹമാസ് താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ആക്രമണത്തിൽ ഗാസയിൽ വാർത്താ വിനിമയ സംവിധാനങ്ങൾ പൂർണമായും നിലച്ചു. ഇന്നലെ വൈകുന്നേരത്തോടെ ഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ പുനഃസ്ഥാപിച്ച് തുടങ്ങിയതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 8005 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഖുദ്‌സ് ആശുപത്രിക്ക് സമീപം ഇസ്രായേൽ ബോംബാക്രമണം നടത്തി. ആശുപത്രി…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിനും സാധ്യത

കൊച്ചി: കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്നും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,…

Read More

കളമശ്ശേരി കൺവെൻഷൻ സെൻററിലെ സ്ഫോടനം: ചികിത്സയിലിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു

കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെൻററിൽ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. കുട്ടി സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകൾ മെഡിക്കൽ ബോർഡിൻറെ നിർദ്ദേശപ്രകാരം നൽകി വരികയായിരുന്നു. എന്നാൽ, മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലർച്ചെ 12.40ന് മരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് ആദ്യം മരിച്ചത്. 25…

Read More

ഐസ് ഹോക്കി മത്സരത്തിനിടെ അമേരിക്കൻ താരത്തിന് ദാരുണാന്ത്യം

മത്സരത്തിനിടെ കഴുത്തിന് മുറിവേറ്റ് അമേരിക്കൻ ഐസ് ഹോക്കി താരത്തിന് ദാരുണാന്ത്യം. മുൻ എൻഎച്ച്എൽ താരം ആദം ജോൺസൺ (29) ആണ് മരിച്ചത്. ബ്രിട്ടീഷ് പ്രൊഫഷണൽ ഐസ് ഹോക്കി ക്ലബ്ബുകളായ നോട്ടിംഗ്ഹാം പാന്തേഴ്സും ഷെഫീൽഡ് സ്റ്റീലേഴ്സും തമ്മിൽ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് താരത്തിൻ്റെ കഴുത്തിന് ആഴത്തിൽ മുറിവേറ്റത്. ജോൺസന്റെ ടീമായ നോട്ടിംഗ്ഹാം പാന്തേഴ്സ് ഞായറാഴ്ച മരണ വാർത്ത സ്ഥിരീകരിച്ചു. കളിയുടെ രണ്ടാം പകുതിയിലാണ് താരത്തിന് പരിക്കേറ്റത്. ഐസ് ഹോക്കി മത്സരത്തിൽ കളിക്കാർ ധരിക്കുന്ന ബ്ലേഡ് സ്കേറ്റ്സ് കൊണ്ട് കഴുത്തിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial