
ഹെർണിയ ശസ്ത്രക്രിയയെ തുടർന്ന് വൃഷ്ണം നഷ്ടപ്പെട്ടതായി പരാതി
വയനാട്: ഹെർണിയ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന് വൃഷ്ണം നഷ്ടപ്പെട്ടതായി പരാതി. തോണിച്ചാൽ സ്വദേശി എൻ.എസ് ഗിരീഷിനാണ് വൃഷ്ണം നഷ്ടമായത്. സംഭവത്തിൽ വയനാട് മെഡിക്കൽ കോളജ് സർജൻ ഡോ.ജുബേഷ് അത്തിയോട്ടിലിനെതിരെ ഗിരീഷ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലാർക്കായ ഗിരീഷ് കഴിഞ്ഞ മാസം 13നാണ് ഹെർണിയ ശസ്ത്രക്രിയയ്ക്കായി വയനാട് മെഡിക്കൽ കോളജിലെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ വൃഷ്ണത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞു. ഏഴാം ദിവസം സ്റ്റിച്ച്എടുക്കാൻ എത്തിയപ്പോഴാണ് ഞരമ്പ് മുറിഞ്ഞ കാര്യം ഡോക്ടർ…