ചക്രവാതച്ചുഴി, സംസ്ഥാനത്ത് കനത്ത മഴ; വെള്ളക്കെട്ട്; ഇന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് രാത്രിയിലും ശക്തമായ മഴ തുടരുകയാണ്. കൊച്ചിയിൽ മഴയെത്തുടർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. കലൂർ, എംജി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് കേരളത്തിൽ ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ…

Read More

ബസ് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; മദ്ധ്യവയസ്ക്കൻ അറസ്റ്റിൽ

മാനന്തവാടി: ബസ് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സഹയാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരം മലപ്പുറം പൊന്നാനി സ്വദേശിയായ ഫൈസൽ (49) ആണ് തിരുനെല്ലി പൊലീസിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് സർവ്വീസ് നടത്തുന്ന ബസ്സിൽ കഴിഞ്ഞ് ദിവസമായിരുന്നു സംഭവം. തിരുനെല്ലി പൊലീസ് സ്റ്റേഷനിലെത്തി യുവതിയും ബസ് ജീവനക്കാരും പരാതി നൽകുകയായിരുന്നു. യാത്രയിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീര ഭാഗത്ത് തൊട്ടടുത്തിരുന്ന് യാത്ര ചെയ്ത ഫൈസൽ കയറി പിടിച്ചതായാണ് പരാതി. ആദ്യം…

Read More

പാസ്പോർട്ടിൽ ഒറ്റപ്പേര് മാത്രമെങ്കിൽ സ്വീകരിക്കില്ല; യുഎഇ

പാസ്പോർട്ടുകളിൽ ഒറ്റപ്പേര് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ സ്വീകരിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെൻറർ മുന്നറിയിപ്പ് നൽകി. പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ ഏതെങ്കില്‍ ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയതെങ്കില്‍ യാത്രാനുമതി ലഭിക്കില്ല. വിമാനക്കമ്പനികൾക്ക് നൽകിയ നിർദേശത്തിലാണ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ എവിടെയെങ്കിലും രണ്ട് പേരുണ്ടെങ്കിൽ പ്രവേശനാനുമതി ലഭിക്കും. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതെയിരുന്നാലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം…

Read More

പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ജയം; രോഹിത്തിന് അർധ സെഞ്ച്വറി, പാകിസ്ഥാനെതിരായ എട്ടാം ഏകദിന ലോകകപ്പിലും വിജയം ഇന്ത്യയ്ക്കൊപ്പം

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ വീണ്ടും പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 86 റണ്‍സ് രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യ എട്ടാം തവണയാണ് ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. ഒരിക്കല്‍ പോലും പാകിസ്ഥാന് ജയിക്കാനായിട്ടില്ല.  അത്ര…

Read More

തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രസവത്തിന് 7500 രൂപ; ചികിത്സക്ക് 10,000

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 7500 രൂപ പ്രസവാനുകൂല്യം നൽകാൻ തീരുമാനം. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായവർക്കാണ് ഈ ആനുകൂല്യം. ഒരാൾക്ക് രണ്ട് തവണയേ തുക ലഭിക്കൂ. അംഗങ്ങൾക്ക് ചികിത്സാ ചെലവായി 10,000 രൂപ വരെ അനുവദിക്കും. അംശദായം അടച്ച് 60 വയസ് തികയുന്ന അംഗങ്ങൾക്ക് പെൻഷനുമുണ്ട്. തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ല. മറ്റ് ആനുകൂല്യങ്ങളുടെ തുക നിശ്ചയിച്ച് വിജ്ഞാപനമായി. തൊഴിലിടങ്ങളിൽ അപകട മരണത്തിന് കേന്ദ്ര സർക്കാർ 75,000 രൂപ നൽകുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റാൽ ചികിത്സ ചെലവും കിട്ടും. ഇതിന്…

Read More

ഉണക്കാനിട്ട അടക്കകൾ നേരം വെളുക്കുമ്പോഴേക്കും അപ്രതീക്ഷിതമാവും ഒടുവിൽ അടക്ക മോഷ്ടാവ് ചാലിശ്ശേരി പോലീസിന്റെ പിടിയിൽ

ചാലിശ്ശേരി :ചാലിശ്ശേരിയിൽ അടക്ക മോഷ്ടാവ് പിടിയിൽ. അസം സ്വദേശി മുസമ്മിൽ ഹഖിനെ ആണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. ചാലിശ്ശേരിയിലെ വീടുകളിൽ ഉണക്കാനിട്ട അടക്കകൾ നേരം വെളുക്കുമ്പോഴേക്കും കാണാതാവാൻ തുടങ്ങിയിട്ട് നാളേറെയായി. ഇത് സംബന്ധിച്ച പരാതിയും വ്യാപകമായത്തോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒടുവിൽ അന്വേഷണം ചെന്നത്തിയത് ആസാമിൽ നിന്നും ആറു വർഷം മുൻപ് കേരളത്തിലെത്തിയ മുസമ്മിൽ ഹഖിൽ ആയിരുന്നു. പൊതുവെ പകൽ സമയത്ത് യാതൊരു ജോലിക്കും പോകാതെ അലഞ്ഞു തിരിയുകയാണ് മുസമ്മിലിന്റെ രീതി. രാത്രി ബിഗ് ഷോപ്പറുമായി വീടുകളിൽ…

Read More

അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത

തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും വകുപ്പ് അറിയിക്കുന്നു.കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക്‌ സാധ്യതയുണ്ട്. ഒക്ടോബർ 14 മുതൽ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട…

Read More

ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം

ആറ്റിങ്ങൽ:ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം .ലിംഗനിരപേക്ഷ കലാലയങ്ങളിലേക്കുള്ള മാറ്റമെന്ന് മന്ത്രി ആർ.ബിന്ദു.കേരളത്തിലെ കലാലയങ്ങളിൽ ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ശ്രമങ്ങൾക്ക് പുതിയ തുടക്കവുമായി ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കി. തിരുവനന്തപുരം ആറ്റിങ്ങൾ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഐഎച്ച്ആർഡി ചെയർപേഴ്‌സണുമായ ആർ.ബിന്ദു നിർവഹിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് ആദിൽ, ചൈതന്യ രഘുനാഥ് എന്നിവർ മന്ത്രിയിൽ…

Read More

വിവാഹം നടക്കാത്തതി​ന്റെ മനോവിഷമം കൊണ്ടെത്തിച്ചത് ആത്മഹത്യയിലേക്ക്; പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവി​ന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി അടിമാലി ടൗണിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. ഈ മാസം 10നാണ് അടിമാലി സെന്റർ ജംഗ്ഷനിൽ വെച്ച് പെട്രോളൊഴിച്ചു തീ കൊളുത്തി ജിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ആത്മഹത്യ ശ്രമത്തിൽ ഇയാൾക്ക് തൊണ്ണൂറ് ശതമാനം പൊളളലേറ്റിരുന്നു. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പന്നിയാർകുട്ടി സ്വദേശിയായ ജിനീഷ്. കയ്യിൽ കരുതിയിരുന്ന പെട്രോളുമായി യുവാവ്…

Read More

വോട്ടിംഗ് സ്ലിപ്പിനൊപ്പം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പത്തനംതിട്ടയിൽ വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. യുഡിഎഫ് വോട്ടിംഗ് സ്ലിപ്പിനൊപ്പം കഞ്ചാവ് കണ്ടെത്തി. പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെ സിപിഐഎം പ്രവർത്തകർ തടഞ്ഞുനിർത്തുകയായിരുന്നു.തുടർന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial