
ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം; രോഹിത്തിന് സെഞ്ച്വറി, കോലിയ്ക്ക് അർധ സെഞ്ച്വറി
ദില്ലി: ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 273 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ചു. ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമര്‍സായ് (62) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നാല് വിക്കറ്റ് നടിയ ജസ്പ്രിത് ബുമ്ര അഫ്ഗാന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കി. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (84 പന്തില്‍ 131) അതിവേഗ സെഞ്ചുറി…