
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു
ആലപ്പുഴ: തൊണ്ണൂറ്റിയാറാം വയസിൽ സാക്ഷരതാ മിഷന്റെ അക്ഷരലോകം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചരിത്രമെഴുതിയ കാർത്ത്യായനി അമ്മ അന്തരിച്ചു. 102 വയസായിരുന്നു. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. ഒരു വർഷമായി പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. 2018ലെ നാരീശക്തി പുരസ്കാര ജേതാവാണ്. ഡൽഹിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് കാർത്ത്യായനി അമ്മ നാരീശക്തി പുരസ്കാരം ഏറ്റവുവാങ്ങിയത് രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു. യുനെസ്കോയുടെ ഗുഡ് വിൽ അംബാസഡറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീട്ടിലെ…