
തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ അപ്രതീക്ഷിത പൊട്ടിത്തെറി; അപകടത്തിൽ 10 പേർ മരിച്ചു
തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിലുണ്ടായ അപ്രതീക്ഷിത പൊട്ടിത്തെറിയിൽ പത്ത് പേർ മരിച്ചു. രാവിലെ 10 മണിയോടെയാണ് സംഭവം. അരിയല്ലൂരിലെ തിരുമാനൂരിനടുത്ത് വെട്രിയൂർ വില്ലേജിലാണ് അപകടം. സ്‌ഫോടനത്തിൽ പടക്ക നിർമാണശാലയും ഗോഡൗണും പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാജേന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘യാജ് ഫയർ വർക്ക്’ എന്ന പടക്ക നിർമാണശാലയിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ ജോലി ആരംഭിക്കുന്നതിന് മുമ്പ് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് തീ അതിവേഗം പടരാൻ തുടങ്ങി. ഇതോടെ…