
യുവതിയോടു മോശമായി പെരുമാറിയതിൻ്റെ പേരിൽ തർക്കം; വീടിനു തീയിട്ടു, രണ്ട് യുവാക്കൾ അറസ്റ്റിൽ
ഹരിപ്പാട്: വീട് തീവെച്ചു നശിപ്പിച്ചകേസിലെ രണ്ടുയുവാക്കൾ പോലീസിൻ്റെ പിടിയിൽ. തൃക്കുന്നപ്പുഴ കിഴക്കേക്കര മനുഭവനം നടരാജന്റെ വീടാണ് കത്തിനശിച്ചത്. പള്ളിപ്പാട്ടുമുറി പള്ളിശാലിൽ അഭിജിത്ത് (26), പള്ളിശാലിൽ മഞ്ജി ദത്ത് (23) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇവർ വീടുകത്തിച്ചത്. വീട്ടുപകരണങ്ങളും ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവയും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും ഷീറ്റുകൊണ്ട് നിർമിച്ചിരുന്ന വീടും പൂർണമായും കത്തിനശിച്ചു. നടരാജന്റെ മകൻ മനോജുമായുള്ള തർക്കമാണ് വീടുകത്തിക്കലിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പള്ളിപ്പാട്ടുമുറി ജങ്ഷനു സമീപത്തുവെച്ച് മനോജ്…