കോളാമ്പി മൈക്കുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണം: ആരാധനാലയങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം : ശബ്ദമലിനീകരണത്തിനെതിരേ നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ ഇരുനൂറ്റമ്പതോളം ആരാധനാലങ്ങൾക്ക് നോട്ടീസ്. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നത്. കഴിഞ്ഞ മാസം അവസാനവും ഈ മാസം ആദ്യവുമായി പല ആരാധനാലയങ്ങൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോളാമ്പി മൈക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം നിലവിലിരിക്കെ അത് ഉപയോഗിച്ചുവെന്നും 24 മണിക്കൂറിനുള്ളിൽ അവ നീക്കിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് നോട്ടീസിലുള്ളത്. എസ്ഐമാരും എസ്എച്ച്ഒമാരുമാണ് നോട്ടീസ് നൽകുന്നത്. ആരാധാനാലയ കമ്മറ്റികൾ ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്ന് ആലോചിക്കുന്നുണ്ട്. ഇക്കൊല്ലം മെയിൽ തിരുവനന്തപുരം സ്വദേശിയിൽ…

Read More

മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല ദേഹത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. കാഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് അഹസൻ (12) ആണ് മരിച്ചത്. ആലപ്പുഴ വള്ളികുന്നത്ത് ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. വീട്ടുവളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയിൽ മരത്തിൻറെ ചില്ല ദേഹത്തേക്ക് തെറിച്ചു വീണാണ് മരണം സംഭവിച്ചത്. ചങ്ങംളങ്ങര ശ്രീ വിവേകാനന്ദ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

Read More

ആധാർ – ആർസി പൊരുത്തമില്ലെങ്കിൽ വാഹന വകുപ്പിന്റെ സേവനം മുടങ്ങും

കോഴിക്കോട്: മോട്ടർ വാഹന വകുപ്പിന്റെ ‘പരിവാഹൻ’ സൈറ്റിൽ വാഹന റജിസ്ട്രേഷൻ (ആർസി) രേഖയും ഉടമകളുടെ ആധാറും ലിങ്ക് ചെയ്തതോടെ ആധാർ കാർഡിലും ആർസിയിലും പേരും ഫോൺ നമ്പറും മാറ്റമുള്ളവർക്ക് വാഹനസംബന്ധമായ സേവനങ്ങൾക്കു ബുദ്ധിമുട്ടനുഭവപ്പെട്ടുതുടങ്ങി. വാഹനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഫീസ് അടയ്ക്കുന്നതിനു വാഹന ഉടമയുടെ ആർസിയിലെ പേരും ആധാറിലെ പേരും ഒന്നായിരിക്കണം. ആധാറിൽ നൽകിയ ഫോൺ നമ്പർ ആർസിയിലും നൽകണം. നിലവിൽ നേരത്തേ എടുത്ത ആധാർ കാർഡിലും പേരിനൊപ്പം ഇനിഷ്യൽ ഇല്ലാത്ത പ്രശ്നമുണ്ട്. എന്നാൽ ആർസിയിൽ ഇനിഷ്യൽ…

Read More

റേഷന്‍ കടകളില്‍ ഡ്രോപ്പ് ബോക്‌സ് സ്ഥാപിക്കും

തിരുവനന്തപുരം : പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആവിഷ്‌കരിക്കുന്ന ‘തെളിമ’ എന്ന പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കാര്‍ഡ്/ റേഷന്‍ കട സംബന്ധമായ അപേക്ഷകള്‍/പരാതികള്‍/ അഭിപ്രായങ്ങള്‍/ നിര്‍ദ്ദേശങ്ങള്‍ എന്നിവ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്ന ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിക്കാം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് നിക്ഷേപിക്കാന്‍ കഴിയുക. പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ പേരിലും ഇനിഷ്യലിലും മേല്‍വിലാസത്തിലും കാര്‍ഡുടമയുമായിട്ടുള്ള ബന്ധത്തിലും അംഗങ്ങളുടെ തൊഴില്‍ എല്‍പിജി വിവരങ്ങളിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍…

Read More

മഴ മൂലം ഫൈനൽ ഉപേക്ഷിച്ചതോടെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യയ്ക്ക് സ്വർണം ലഭിച്ചത്. മത്സരം ഉപേക്ഷിച്ചപ്പോൾ ഉയർന്ന സീഡിങ് ഇന്ത്യയ്ക്ക് സ്വർണം ലഭിക്കാൻ കാരണമായി. അഫ്ഗാനിസ്ഥാൻ വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ക്രിക്കറ്റിലെ സ്വർണം കൂടിയായപ്പോൾ ഇന്ത്യയുടെ മെഡൽ നേട്ടം 101 ആയി. ക്രിക്കറ്റ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാൻ 18.2 ഓവറിൽ അഞ്ചിന് 112 എന്ന നിലയിൽ എത്തിയപ്പോഴാണ് മഴ പെയ്തത്. പിന്നീട് മഴ മാറിയെങ്കിലും…

Read More

എംഡിഎംഎയുമായി യുവാവ് പിടിയിൽ;തൂക്കം കൂട്ടാൻ ചില്ലും ബൾബും അരച്ച് ചേർക്കും.

തൃശൂർ: തൃശൂർ ജില്ലയിലെ ചേർപ്പ് വല്ലച്ചിറയിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗ് (20) നെയാണ് 4.5ഗ്രാം എംഡിഎംഎയുമായി ചേർന്ന് എക്സൈസ് ഇൻസ്പെക്ടർ മുരുകദാസും സംഘവും പിടികൂടിയത്. ടെലഗ്രാം ആപ്പ് ഉപയോഗിച്ചു ലഹരി വിൽപന നടത്തിയിരുന്ന പ്രതി സ്വന്തമായി പണം വാങ്ങാതെ മറ്റു പല അക്കൗണ്ടുകളിലൂടെ ആണ് പണമിടപാട് നടത്തിയത് മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ, ബൾബ് എന്നിവ ചേർത്തിരുന്നെന്നും പ്രതി മൊഴി നൽകി. ലഹരി വിറ്റു കിട്ടുന്ന പണം കൊണ്ട് ഗോവ,…

Read More

മദ്യപിക്കാൻ വിളിച്ചിട്ട് പോയില്ല, യുവാവിന് മർദനം: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ ചെല്ലാതിരുന്നതിന് യുവാവിന് മർദനം. തിരുവനന്തപുരം വെള്ളാറിൽ സെപ്തംബർ 9ന് നടന്ന സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാർ വാർഡിൽ കൈതവിള ഹരിജൻ കോളനിയിൽ രതീഷ് (39 ), ജിത്തുലാൽ (23 ) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ നെല്ലിവിള മേലെ തട്ടുവീട്ടിൽ സുഗതരാജിന്റെ മകൻ സ്വരാജിനെയാണ്(24) പ്രതികൾ മർദിച്ചത്. സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പൊലീസ് പറഞ്ഞു പ്രതികൾ സ്വരാജിനെ മദ്യപിക്കാൻ വിളിച്ചെങ്കിലും ചെല്ലാത്തത് സംബന്ധിച്ചുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്….

Read More

പത്തനംതിട്ടയിൽ അയൽവാസി യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു; വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം.

പത്തനംതിട്ട: പത്തനംതിട്ട പെരുംപെട്ടിയിൽ അയൽവാസി യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു. വിറക് ഇറക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അയൽവാസിയായഅപ്പുകുട്ട (33)നെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുംപെട്ടി സ്വദേശി രതീഷ് (40) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ രതീഷ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റു‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപ്പുക്കുട്ടനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ…

Read More

മുനമ്പത്ത് വളളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മുനമ്പത്ത് വളളം മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്‍റെയടക്കം രണ്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം, അപകടത്തിലെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ എല്ലാ സംവിധാനവും ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഒരു മൃതദേഹം കണ്ടെത്തിയത് അപകടം നടന്ന സ്ഥലത്ത് നിന്ന് ദൂരേയ്ക്ക് മാറിയാണ്. മുൻകാലങ്ങളേക്കാൾ കടലിലെ…

Read More

കിളിമാനൂരിൽ ഇന്ത്യൻ ഐ.ടി.ഇ പ്രവേശനോത്സവം ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു

കിളിമാനൂർ: കിളിമാനൂർ ഇന്ത്യൻ ഐ.ടി. ഇ യിലെ പ്രവേശനോത്സവം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പേരൂർ നാസറുദ്ദീൻ അധ്യക്ഷനായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രഥമാദ്ധ്യാപിക സുജിത രാജേഷ് സ്വാഗതം പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി മാമം റാസി, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈഫുദ്ദീൻ, ഇല്യാസ്, ടീച്ചർ എജ്യൂക്കേറ്റർ സുബ്രഹ്മണ്യ വാര്യർ, രാജേഷ് കുമാർ, ജയകുമാർ, ആരതി ടി.എം., വിദ്യാർത്ഥി പ്രതിനിധികളായ ഇന്ദുജ ,അനു എം തുടങ്ങിയവർ സംസാരിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial