ചരക്ക് ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടം മേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം ഒരാൾ മരിച്ചു. കർണ്ണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 4:50 ഓടെ യാണ് അപകടം ഉണ്ടായത്. വട്ടപ്പാറ പ്രധാന വളവിലെ 30 അടി താഴ്ചയിലേക്ക് ചരക്ക് ലോറി മറിയുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് സവാള കയറ്റി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ മരണപ്പെട്ടു.വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. വാഹനത്തിൽ…

Read More

ഭക്ഷ്യ യോഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചു; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധ

കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളികളെ ഭക്ഷ്യ വിഷബാധയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വാണിമേലിലാണ് സംഭവം. ആറു തൊഴിലാളികളാണ് ആശുപത്രിയിൽ. ഭക്ഷ്യ യോ​ഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചതാണ് വിഷബാധയ്ക്ക് കാരണമെന്നു സംശയിക്കുന്നു. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഏഷ്യൻ ഗെയിംസ് കബഡിയിലും സ്വർണം നേടി ഇന്ത്യൻ വനിതകൾ; 100 മെഡൽ നേട്ടവുമായി ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ കബഡിയിലും സ്വർണം നേടിയ ഇന്ത്യൻ വനിതകൾ. കബഡി ഫൈനലിൽ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തിയതാണ് ഇന്ത്യൻ വനിതകൾ സ്വർണം അണിഞ്ഞത്. ഇതോടെ 2023ലെ ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ മെഡൽ നേട്ടം 100-ൽ എത്തി. 25 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമാണ് ഇതുവരെയുള്ള ഇന്ത്യയുടെ മെഡൽ ശേഖരം. കബഡി ഫൈനൽ 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം. 72 വർഷത്തെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ഏഷ്യൻ ഗെയിംസ്…

Read More

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര; ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ള​വ് ന​ൽ​കി​ല്ലെ​ന്നും ബസുടമ സംഘടന

തൃശൂർ: അതിദരിദ്ര വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ ബസുടമ സംഘടന. അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര തീരുമാനിച്ചത്. നവംബർ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഉത്തരവ് അംഗീകരിക്കില്ലെന്നും ഇളവ് നൽകില്ലെന്നും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ അറിയിച്ചു. 64,006 കുടുംബങ്ങളിലെ 20,000 വിദ്യാർത്ഥികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. എന്നാൽ, സർക്കാറിന്‍റേത് ഏകപക്ഷീയ തീരുമാനമാണെന്നാണ് സംഘടനയുടെ വാദം. കെ.എസ്.ആർ.ടി.സി ബസുകളിൽ…

Read More

കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു, വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ച് വീണു. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വീഡിയോ കാണാം.

തിരുവനന്തപുരം: യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു പോയി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ച് വീണു. തലനാരിഴയ്ക്കാണ് പെൺകുട്ടി രക്ഷപെട്ടത്. തിരുവനന്തപുരത്ത് പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെവൈകുന്നേരം നാലുമണിക്ക് സ്കൂളിൽ നിന്ന് തിരികെ മോഹനപുരത്തെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോൾബസിന്റെ വാതിലിന് സമീപമായിരുന്നു പെൺകുട്ടി നിന്നിരുന്നത്. ബസ് അല്പം മുന്നോട്ട് നീങ്ങിയതും ഡോർ തുറന്ന് പോയതോടെ ഫാത്തിമ…

Read More

ഈടായി നൽകിയ ആധാരം തിരികെ നൽകിയില്ല; ബാങ്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

കോട്ടയം: വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നൽകിയ ആധാരം നഷ്ടപ്പെടുത്തിയതിന് വസ്തു ഉടമയ്ക്ക് ഐഡിബിഐ ബാങ്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. കോട്ടയം പാമ്പാടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ഡോ. അനിൽ കുമാർ, മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഭൂമി പണയപ്പെടുത്തി ഐഡിബിഐ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. വായ്പയ്ക്കായി അസൽ ആധാരവും മുന്നാധാരവും ബാങ്കിൽ ഈടായി നൽകി. ലോൺ അടച്ചുതീർത്ത ശേഷം വസ്തുവിന്റെ ആധാരവും മറ്റു രേഖകളും…

Read More

പീഡന വിവരം പുറത്തറിഞ്ഞത് ടീച്ചർ വഴി; പ്രായപൂർത്തായാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. മാറനല്ലൂർ കരിങ്കുളം പൊഴിയൂർ കോണം ചിറയിൽ വീട്ടിൽ മഹേഷിനെയാണ്(30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. ബലാത്സംഗ കുറ്റത്തിന് 10 വർഷം കഠിന തടവും പോക്സോ നിയമപ്രകാരം പത്തുവർഷ കഠിനതടവും പ്രതി അനുഭവിക്കണം. ഇതിനു പുറമേ 50,000രൂപ പിഴ ഒടുക്കണമെന്നും ഈ തുക അതിജീവിതയ്ക്ക് നൽകണം എന്നും കോടതി ഉത്തരവിട്ടു. പിഴ തുക…

Read More

പ്രിയ നേതാവിന് വിട നൽകി കേരളം; സംസ്കാരം നടന്നത് തൈക്കാട് ശാന്തി കവാടത്തിൽ

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ മുതിർന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ (86) മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിലായിരുന്നു വികാര നിര്‍ഭര യാത്രയയപ്പ്. . നിരവധിപേരാണ് തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ഒഴുകിയെത്തിയത്. മറ്റ് രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധി നേതാക്കളുമായാണ് മുഖ്യമന്ത്രി അവസാനമായി തങ്ങളുടെ പ്രിയ സഖാവിനെ കാണാന്‍ എത്തിയത്. മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ചാണ് സഖാക്കളും സഹപ്രവര്‍ത്തകരും ആനത്തലവട്ടം ആനന്ദനെ യാത്രയാക്കിയത്. അവസാന വിശ്രമം ശാന്തിക വാടത്തിൽ മതിയെന്ന…

Read More

സ്കോൾ കേരള: തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

തിരുവനന്തപുരം:സ്കോൾ-കേരള മുഖേന 2023-25 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് ഇതിനകം നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ്‌വേർഡ്‌ ഇവ ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് എടുത്ത് അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പ് വാങ്ങണം. ഒന്നാം വർഷ സമ്പർക്ക ക്ലാസുകളുടെ വിവരം പഠന…

Read More

വിഴിഞ്ഞത്തേക്ക് ആദ്യ കപ്പലെത്തുന്നു; ഷെന്‍ ഹുവാ-15 ഗുജറാത്തില്‍ നിന്ന് പുറപ്പെട്ടു

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ യാത്ര തിരിച്ചു. ചൈനീസ് കപ്പലായ ഷെന്‍ ഹുവാ -15 ആണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും ഇന്ന് കേരള തീരത്തേക്കുള്ള യാത്ര ആരംഭിച്ചത്. ഒക്ടോബര്‍ 11ന് കപ്പല്‍ കേരള തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 14ന് വിഴിഞ്ഞം പുറംകടലില്‍ കപ്പലെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15നാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തുന്ന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31ന് യാത്ര തുടങ്ങിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial