നാദാപുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിൽ മോഷണം. അരലക്ഷം രൂപയോളം നഷ്ടപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.ക്ഷേത്രത്തിന്റെ ശ്രീ കോവിലിനു പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിലെ മറ്റു രണ്ടു ഭണ്ഡാരങ്ങളിൽ മോഷണ ശ്രമവുമുണ്ടായതായും ക്ഷേത്രത്തിന്റ നാലമ്പലത്തിന്റ ഓടുകൾ നീക്കിയാണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടന്നതെന്നും നാട്ടുകാർ പറഞ്ഞു.മൂന്ന് മാസത്തോളമായി ഭണ്ഡാരങ്ങൾ തുറന്നിട്ട്. ഇന്ന് രാവിലെ മേൽശാന്തി നട തുറക്കാൻ നോക്കുമ്പോഴാണ് മോഷണ വിവരം അറിയുന്നത്.സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ക്ഷേത്രത്തിലെ…

Read More

സാധനങ്ങൾ എടുക്കുന്നതിനിടെ മുഖത്തേക്ക് ചാടി: അങ്കണവാടിയിൽവെച്ച് ഹെൽപ്പറിന് പാമ്പു കടിയേറ്റു

കോഴിക്കോട്: അങ്കണവാടിയിലെ അടുക്കളയിൽ വച്ച് ഹെൽപ്പറിനു പാമ്പുകടിയേറ്റു. കോഴിക്കോട് ഏരിമല അങ്കണവാടിയിലാണ് സംഭവമുണ്ടായത്. പരതപ്പൊയിൽ സ്വദേശിനി സുശീലയ്ക്കാണ് കടിയേറ്റത്. അലമാരയിൽ നിന്ന് സാധനങ്ങൾ എടുക്കവേ പാമ്പ് മുഖത്തേക്ക് ചാടുകയായിരുന്നു. മുഖത്ത് കടിയേറ്റ സുശീലയെ ഉടൻ തന്നെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. സംഭവ സമയത്ത് അങ്കണവാടിയിൽ കുട്ടികളുണ്ടായിരുന്നില്ല. പാമ്പു പിടുത്തക്കാരൻ എത്തിയാണ് പാമ്പിനെ പിടിച്ചത്. തുടർന്ന് പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.

Read More

കോൺഗ്രസ് നേതാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍

കൊച്ചി: എറണാകുളത്ത് കോൺഗ്രസ് നേതാവിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.ടി പോളിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നു പകല്‍ 12.30 നാണ് ഹോട്ടലില്‍ മുറി എടുത്തത്. പോലീസെത്തി മുറി പരിശോധിച്ചു. മുറിയില്‍ നിന്ന് ബാഗും മൊബെലും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ആലുവ മഹനാമി ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷിച്ച് എത്തിയ സുഹൃത്താണ് മരിച്ചനിലയില്‍ കണ്ടത്. ഉടനെ ഹോട്ടല്‍ അധികൃതരെയും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു

Read More

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം, പാരിസ് ഒളിംപിക്‌സിലേക്കും യോഗ്യത

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. വിജയത്തിനൊപ്പം ഇന്ത്യ അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിംപിക്സിനും യോഗ്യത ഉറപ്പിച്ചു.ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ‘ഇരട്ട ഗോളുകൾ നേടി മുന്നിൽ നിന്നു നയിച്ചു. മൻപ്രീത് സിങ്, അഭിഷേക്, അമിത് രോഹിതാസ് എന്നിവരും ഇന്ത്യക്കായി ഗോളുകൾ നേടി.ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ നേടുന്ന നാലാം സ്വർണമാണിത്. നേരത്തെ 1966, 1998, 2014 വർഷങ്ങളിലാണ് സുവർണ നേട്ടം. ഗെയിംസിലുടനീളം അപരാജിത മുന്നേറ്റമാണ്…

Read More

മാതാവും സഹോദരിയും താമസിക്കുന്ന വീടിന് നേരെ പെട്രോൾ ബോംബേറ്, കുട്ടികളെ അപായപ്പെടുത്താൻ ശ്രമം; 53കാരൻ പിടിയിൽ

തിരുവനന്തപുരം : മാതാവും സഹോദരിയും താമസിക്കുന്ന വീട്ടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സഹോദരിയുടെ മക്കളെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 53കാരൻ പിടിയിൽ. വർക്കല ഇടവ ഒടയംമുക്ക് സ്വദേശി ഷാക്കുട്ടിയെയാണ് വർക്കല പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഷാക്കുട്ടിയുടെ അമ്മ റുക്കിയ ബീവിയുടെ താമസിക്കുന്ന ഇടവ ഓടയംമുക്കിലെ വീട്ടിൽ പെട്രോൾ നിറച്ച് തിരിയിട്ട അഞ്ച് കുപ്പികളുമായി ഷാക്കുട്ടി എത്തുകയായിരുന്നു. ഈ സമയം ഉമ്മയും സഹോദരി ജാസ്മിൻ, ഇവരുടെ മക്കളായ മുഹമ്മദ് ജസ്‌ബിൻ, മുഹമ്മദ്…

Read More

അരുത്, ടോയിലറ്റിലുമുണ്ട് സെൻസറുകള്‍; പുകവലിച്ചാലുടൻ വന്ദേ ഭാരത് ട്രെയിൻ നില്‍ക്കും

തിരുവനന്തപുരം : കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ രാജ്യത്തിന് സമ്മാനിച്ചത്. കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആണ് പ്രധാനമന്ത്രിയുടെ സമ്മാനം. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നിരവധി വിപുലമായ സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്…

Read More

2023ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക്

ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക്. ഇറാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിനും അവകാശങ്ങള്‍ക്കുമായി നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം. മനുഷ്യാവകാശങ്ങളും എല്ലാവര്‍ക്കും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള പേരാരാട്ടങ്ങളെ തുടര്‍ന്ന് ജയിലില്‍ കഴിയുകയാണ് നര്‍ഗസ് മുഹമ്മദി.

Read More

കൽപറ്റയിൽ എക്‌സൈസ് റേഞ്ച് ഇൻസ്പെക്‌ടറുടെ പരിശോധന; എം.ഡി.എം.എയുമയി യുവാവ് അറസ്റ്റിൽ

എടപ്പെട്ടി: എം.ഡി.എം.എയുമയി യുവാവ് അറസ്‌റ്റിൽ. കോഴിക്കോട് ഫാറോക്ക് നെല്ലോളി പടന്ന മധുരബസാർ സ്വദേശി നെച്ചിക്കാട്ട് വീട്ടിൽ ഫസൽ ആണ്. ഇയാളിൽ നിന്നും 0.366 ഗ്രാം എം.ഡി.എം.എ പിടികൂടി. കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും എടപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ പ്രതിയാണ് പിടിയിലായത്. പരിശോധനയിൽ പ്രിവന്റീവ് ഒഫിസറായ വി. അബ്ദുൽ സലീം, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഒഫിസർമാരായ മിഥുൻ, ഷാഫി, പ്രജീഷ്, സുധീപ് വനിത സിവിൽ എക്സൈസ് ഒഫിസർ വിബിത എന്നിവർ പങ്കുവെച്ചു

Read More

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്; എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദർശനം

തിരുവനന്തപുരം : അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. അർബുദബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു .ഇന്ന് രാവിലെ 11 മണിക്ക് ഭൗതിക ശരീരം എകെജി സെൻററിൽ പൊതുദർശനത്തിനായി കൊണ്ടുവരും. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൂന്ന് മണിക്കും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ച്…

Read More

ആഭിചാരക്രിയ, ശല്യമുണ്ടാക്കുന്ന പൂജ’; അന്വേഷിക്കാനെത്തിയ വനിതാ എസ്ഐയെ ആക്രമിച്ചു, 3 സ്ത്രീകൾക്ക് 7 വർഷം തടവ്

ആലപ്പുഴ : കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരാതിയില്‍ അന്വേഷണം നടത്താന്‍ എത്തിയ വനിതാ പൊലീസ് ഇന്‍സ്പെക്ടറെ ആക്രമിച്ച പ്രതികള്‍ക്ക് തടവുശിക്ഷ. ആതിര (20), അമ്മ ശോഭന (44) ശോഭനയുടെ സഹോദരി രോഹിണി (42) എന്നിവരെയാണ് 7 വർഷത്തേക്ക് തടവിന് കോടതി ശിക്ഷിച്ചത്. പാലമേൽ ഉളവുക്കാട് വൻമേലിത്തറ വീട്ടിൽ ആഭിചാരക്രീയകളും രാത്രി പൊതു ശല്യമുണ്ടാക്കുന്ന പൂജകളും നടക്കുന്നുവെന്ന് നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിരുന്നു കളക്ടറുടെ നിർദ്ദേശപ്രകാരം അന്വേഷിക്കാൻ സ്ഥലത്തെത്തിയ ആലപ്പുഴ വനിതാ സെൽ ഇൻസ്പെക്ടർ മീനാകുമാരിയും വനിതാ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial