
കടയ്ക്കാവൂരിൽ അച്ഛനെയും മകനെയും ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കടയ്ക്കാവൂരിൽ അച്ഛനെയും മകനെയും ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തിയിൽ രവികുമാറിന്റെ മകൻ റപ്പായി എന്ന ശ്രീജിത്തി(25)നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വക്കം പാട്ടുവിളാകം വടക്കേ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളായ വിജയൻപിള്ളയെയും മകൻ വിപിൻകുമാറിനെയുമാണ് പ്രതി ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം. വൈകിട്ട് 7 മണിയോടെ വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്ക് മുൻവശത്ത് വച്ചായിരുന്നു പ്രതി നാടൻ ബോംബെറിഞ്ഞ് വിജയൻപിള്ളയെയും…