വടകരയിൽ തോണി മറിഞ്ഞ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കോഴിക്കോട് :വടകര-ചെരണ്ടത്തൂരിൽ തോണി മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17) , ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന 17 വയസുകാരൻ അഭിമന്യു രക്ഷപ്പെട്ടു. മീൻ പിടിക്കാനായി പോയപ്പോൾ മാഹി കനാലിൽ വച്ചാണ് അപകടമുണ്ടായത്. അപകട വിവരം കരയിലെത്താൻ വൈകിയത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. മാഹി കനാലിൽ ഫൈബർ ബോട്ടിൽ മീൻ പിടിക്കുമ്പോൾ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ഫൈബർ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞപ്പോൾ ആദിദേവും ആദി…

Read More

ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

വിഴിഞ്ഞം: ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് വിലക്കിയ വിരോധത്തിൽ ഭാര്യയുടെ മാതൃസഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കരുംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തിൽ ബർക്കുമൻസിനെ (57) കൊലപ്പെടുത്തിയ കേസിൽ വലിയതുറ സ്വദേശി രഞ്ജിത്തിനെയാണ് (34) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 നായിരുന്നു സംഭവം. ഭാര്യയുമായി രഞ്ജിത്ത് വഴക്കുണ്ടാക്കിയത് ബർക്കുമൻസ് ചോദ്യം ചെയ്യുകയും പറഞ്ഞുവിലക്കു കയും ചെയ്തിരുന്നു. അതിൽ ബർക്കുമൻസിനോട് വിരോധം തോന്നിയ പ്രതി മത്സ്യബന്ധനം കഴിഞ്ഞ് എത്തി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബർക്കുമാൻസിന്റെ…

Read More

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ്: പൊൻമുടിയിൽ നിന്ന് ഒളിംപിക്സിന് യോഗ്യത നേടി രണ്ട് ചൈനീസ് താരങ്ങൾ

തിരുവനന്തപുരം: പൊന്മുടിയിലെ ട്രാക്കിൽ നിന്ന് ചൈനീസ് താരങ്ങൾ പാരീസിലെ ഒളിമ്പിക്സ് ട്രാക്കിലേക്ക് യോഗ്യത നേടുന്ന കാഴ്ചയോടെയാണ് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്‍റെ മൂന്നാം ദിവസം അവസാനിച്ചത്. 2024ലെ പാരീസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യത മത്സരമായ എലൈറ്റ് ക്രോസ് കൺട്രി ഒളിമ്പിക്കായിരുന്നു മൂന്നാം ദിവസത്തെ ഗ്ലാമർ ഇനം.മത്സരത്തിന്റെ പുരുഷ, വനിതാ വിഭാഗങ്ങളിൽ ചൈനയുടെ ആധിപത്യമായിരുന്നു.വനിതാ വിഭാഗത്തിൽ ആദ്യ അഞ്ചു സ്ഥാനങ്ങളും പുരുഷ വിഭാഗത്തിൽ ആദ്യ നാലു സ്ഥാനങ്ങളും ചൈന സ്വന്തമാക്കി. എലൈറ്റ് വനിതകളിൽ സ്വർണം കരസ്ഥമാക്കി ചൈനയുടെ ലി…

Read More

ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് നവംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; ആന്റണി രാജു

തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും, സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആന്റണി രാജു അറിയിച്ചു. ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത് നവംബര്‍…

Read More

ധനുവച്ചപുരം എൻ എസ് എസ് കോളേജിൽ വിദ്യാർത്ഥിക്ക് എ ബി വി പി പ്രവർത്തകരുടെ ക്രൂരമർദ്ധനം; മർദ്ധന വിവരം പുറത്തറിയിച്ചാൽ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി

തിരുവനന്തപുരം: വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിയെ ആണ് എബിവിപി പ്രവര്‍ത്തകര്‍ മർദ്ദിച്ചത്. മര്‍ദനവിവരം പുറത്തറിയിച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശി നീരജ് ബിനുവാണ് സീനിയര്‍ വിദ്യാര്‍ഥികളായ എബിവിപി പ്രവര്‍ത്തകരുടെ റാഗിങ്ങിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.ഒന്നാം വർഷ എക്കോണമിക്‌സ് ബിരുദ വിദ്യാർത്ഥിയാണ് നീരജ്. ബുധനാഴ്ച ക്ലാസിൽ വരാത്തതിനാൽ കഴിഞ്ഞദിവസം സീനിയർ വിദ്യാർഥിയായ ആരോമലിനെ കണ്ടശേഷം ക്ലാസിൽ കയറിയാൽ മതിയെന്ന് സീനിയർ വിദ്യാർഥികൾ വാട്‌സാപ്പിലൂടെ അറിയിച്ചു….

Read More

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക്‌ വർധിപ്പിക്കണം; അനിശ്ചിത കാല സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി ബസ് സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. നവംബർ 21 മുതൽ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക്‌ വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നു സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കുന്നതിൽ ഗതാഗത മന്ത്രിക്കെതിരെ ബസ് ഉടമകൾ പ്രതിഷേധം രേഖപ്പെടുത്തി. സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം വെക്കാൻ പറ്റില്ലെന്നും ഇതിന് കൂടുതൽ സമയം നൽകണമെന്നുമാണ് ബസ്…

Read More

ആളില്ലാത്ത വീട്ടിൽ നിന്ന് ഒന്നര ലക്ഷം കവർന്നു, തെളിവില്ലാതാക്കാൻ മുളകുപൊടി പ്രയോഗം, പ്രതിയെ തേടി പൊലീസ്

തിരുവനന്തപുരം: ആളില്ലാതിരുന്ന വീട്ടിൽ നിന്ന്ഒന്നര ലക്ഷം രൂപ കവർന്ന ശേഷം തെളിവ് നശിപ്പിക്കാൻ മുളക് പൊടി വിതറി. വെള്ളറട പനച്ചമൂട് വട്ടപ്പാറ പാക്കുപുര വീട്ടിൽ ലൈല ബീവിയുടെ (65) വീട്ടിലാണ് കവർച്ച നടന്നത്. ഒറ്റക്ക് താമസിക്കുന്ന ലൈലാബീവി കഴിഞ്ഞദിവസം രാത്രി മകന്റെ വീട്ടിലാണ് അന്തിയുറങ്ങിയത്. പുലർച്ച വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത് അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ കവർന്നത്. കാരമൂട്ടിലുണ്ടായിരുന്ന മൂന്ന് സെന്റ് വസ്തു വിറ്റ് കിട്ടിയ പണമായിരുന്നു. വീടിന്റെ പുറകുവശത്തുള്ള റബർ മരത്തിൽ…

Read More

സംസ്ഥാനത്തെ നിയമസഭ നിയോജക മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2024 ന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ നിയമസഭാ നിയോജക മണ്ഡലങ്ങളിലേയും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും, പഞ്ചായത്ത് ഓഫീസുകളിലും ബി.എൽ. ഒ. മാരുടെ കൈവശവും കരട് വോട്ടർ പട്ടിക പൊതുജനങ്ങൾക്ക് പരിശോധനക്ക് ലഭിക്കും. കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും ഡിസംബർ 9 വരെ സമർപ്പിക്കാം. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനുമുള്ള അവസരമാണിത്. വോട്ടർപട്ടികയിൽ നിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവർക്കും 17 വയസ്സ് തികഞ്ഞവർക്കും…

Read More

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മാപ്പുചോദിച്ച് സുരേഷ് ഗോപി

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മാപ്പുചോദിച്ച് സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകയോട് താന്‍ ദുരുദ്ദേശ്യത്തോടെയല്ല പെരുമാറിയതെന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു. പിതൃവാത്സല്യവും സഹോദര സ്‌നേഹവുമാണ് താന്‍ പ്രകടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകയ്ക്ക് അതില്‍ ബുദ്ധിമുട്ടുണ്ടായെങ്കില്‍ അതിന് ക്ഷമ ചോദിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടിട്ട് അവരെ ലൈനില്‍ ലഭിച്ചില്ല. തന്റെ പ്രവൃത്തിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമമുണ്ടായതില്‍ മാപ്പുചോദിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മാപ്പുചോദിച്ച് സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകയോട് താന്‍ ദുരുദ്ദേശ്യത്തോടെയല്ല പെരുമാറിയതെന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു. പിതൃവാത്സല്യവും…

Read More

കെഎസ്ആർടിസി ശമ്പളവിതരണത്തിന് 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു

തിരുവനന്തപുരം :കെഎസ്ആർടിസി ശമ്പളവിതരണത്തിന് 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. തിങ്കളാഴ്ചയോടെ തുക കെഎസ്ആർടിസിക്ക് കൈമാറുമെന്നാണ് വിവരം. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും ശമ്പളം കൃത്യമായി ലഭിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. അതേസമയം, കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ഇന്ന് വീണ്ടും കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിക്കും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial