ബന്ധുവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

കാലടി: ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കാടപ്പാറ മലേക്കുടി വീട്ടിൽ ടിൻ്റോയാണ് (28) മരിച്ചത്. സംഭവത്തിൽ ബന്ധുവായ മലയാറ്റൂർ ചാക്കെട്ടി കവല പയ്യപ്പിള്ളി വീട്ടിൽ ടോമിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ടോമി മലയാറ്റൂർ പാലത്തിന് സമീപം ബജിക്കട നടത്തുകയാണ്. വൈകീട്ട് കടയിലെത്തിയ ടിന്റോ കട നശിപ്പിച്ചു. ആക്രമണത്തിനിടയിൽ ടോമി കത്തിയെടുത്ത് കുത്തുകയായിരുന്നു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Read More

‘മാലിന്യമുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും’ ; ഗാന്ധി ജയന്തി ദിനത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ മാലിന്യമുക്ത നവകേരളം പദ്ധതി സംഘടിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിച്ചലിൽ കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാല മാലിന്യമുക്ത നവകേരളത്തിനായി നാടിനൊപ്പം ഞങ്ങളും പദ്ധതി സംഘടിപ്പിച്ചു. ഗാന്ധി ജയന്തി ദിനത്തിൽമാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും എന്ന് പ്രതിജ്‌ഞയെടുത്തു കൊണ്ടാണ് ക്യാമ്പയിൽ ആരംഭിച്ചത്. ക്യാമ്പയിന്റെ ഭാഗമായി മാലിന്യമുക്ത നവകേരളം പദ്ധതി ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ അഡ്വ.ജി.കെ.സുരേഷ് കുമാർ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്ത്  ഉദ്ഘാടനം ചെയ്തു. എ.ജി. സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി എം. മഹേഷ് കുമാർ , പ്രസിഡന്റ് എം.കെ.സാവിത്രി, ആർ.വി….

Read More

തിരുവനന്തപുരത്ത് റോഡിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു

പള്ളിച്ചൽ: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം പള്ളിച്ചലിൽ റോഡിടിഞ്ഞു. മുക്കുന്നിമല മാങ്കോട്ടുകോണം കുളത്തിന്റെ അടുത്തുകൂടെ കുണ്ടരാക്കാടു ഭാഗത്തേക്കുള്ള റോഡിന്റെ സൈഡ് വാളാണ് ഇന്നത്തെ മഴയിൽ പൂർണമായും ഇടിഞ്ഞു കുളത്തിലേക്കു വീണത്. റോഡിടിഞ്ഞു വീണതിനാൽ അത് വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ ഇപ്പോൾ മഴയ്ക്ക് നേരിയ ശമനമുണ്ട്. എന്നാൽ നാളെയും തിരുവനന്തപുരം ജില്ലയിൽ ശക്തമായ…

Read More

തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

Read More

മക്കളാണെന്ന് മറന്നു! നാലു വർഷക്കാലമായി രണ്ട് പെൺകുട്ടികളെയും പീഡനത്തിനിരയാക്കിയ അച്ഛൻ അറസ്റ്റിൽ

ലഖ്‌നൗ: മക്കളെ ബലാത്സം​ഗം ചെയ്‌തെന്ന കേസില്‍ അച്ഛൻ അറസ്റ്റിൽ. രണ്ട് പെണ്‍മക്കളെ ആണ് ഇയാൾ കഴിഞ്ഞ നാലുവര്‍ഷമായി പീഡിപ്പിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ നാൽപതുകാരനെയാണ് പോലീസ് പിടികൂടിയത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. 15,17 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണ് പിതാവിന്റെ ക്രൂരതയ്ക്കിരയായത്. പീഡനത്തെത്തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചിരുന്ന പെണ്‍കുട്ടികളെ അധ്യാപകരാണ് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് പതിനേഴുകാരിയോട് അധ്യാപിക കാര്യം തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ അധ്യാപിക വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പിതാവിന്റെ ഉപദ്രവം…

Read More

‘തട്ട’ത്തിൽ അനിൽ കുമാറിനെ തള്ളി സിപിഎം: വസ്ത്രധാരണം ജനാധിപത്യ അവകാശമാണ്;  എം വി ഗോവിന്ദൻ

കണ്ണൂർ: തട്ടം പരാമർശത്തിൽ അഡ്വ. കെ അനിൽകുമാറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാമർശം പാർട്ടി നിലപാടല്ലന്നും വസ്ത്രധാരണം ജനാധിപത്യ അവകാശമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. ഹിജാബ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതിൽ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്സെൻസ് ഗ്ലോബൽ പരിപാടിയിൽ സി.പി.ഐഎം സംസ്ഥാന സമിതി അംഗം കെ. അനിൽകുമാർ സംസാരിച്ചപ്പോൾ ഒരു ഭാഗത്ത്…

Read More

നൈപുണ്യ വികസന അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിൻ്റെ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ സുപ്രീം കോടതി

തിരുവനന്തപുരം: നൈപുണ്യ വികസന അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിൻ്റെ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ സുപ്രീം കോടതി. ഹൈക്കോടതി രേഖകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം. ഒക്ടോബർ 9 ലേക്ക് ഹർജി മാറ്റി. നൈപുണ്യ വികസന കുംഭകോണക്കേസിലെ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ചന്ദ്രബാബു നായിഡു സമർപ്പിച്ച സ്‌പെഷ്യൽ ലീവ് ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇന്ന് ഏകദേശം 50 മിനിറ്റോളം നീണ്ടു നിന്ന ഹിയറിംഗിൽ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ കേസിന്…

Read More

സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും

സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും. വിദേശത്തു നിർമിക്കുന്ന മദ്യത്തിനും വൈനിനും ഒരേ നിരക്കിലായിരിക്കും ഇനി മാർജിൻ. നിലവിൽ വിദേശനിർമിത മദ്യത്തിന് വെയർഹൗസ് മാർജിൻ 5 ശതമാനവും വിദേശ വൈനിന് 2.5 ശതമാനവുമാണ്. ഷോപ്പ് മാർജിൻ യഥാക്രമം 3 ശതമാനവും 5 ശതമാനവുമാണ്. രണ്ടിനത്തിലുമായി ഒറ്റയടിക്കു വൻ വർധന വരുന്നതോടെ വില…

Read More

2023 ലെ ഫിസിക്സിനുള്ള നോബേൽ പുരസ്കാരം മൂന്ന് പേർക്ക്

സ്റ്റോക്ക്ഹോം: 2023ലെ ഫിസിക്സിനുള്ള നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. പിയറെ അഗസ്തീനി, ഫെറെൻസ് ക്രോസ്, ആൻ ലി ഹുലിയർ എന്നിവർക്കാണ് പുരസ്കാരം. ദ്രവ്യത്തിലെ ഇലക്ട്രോൺ ഡൈനാമിക്സ് പരീക്ഷണത്തിനാണ് അവാർഡ്. ആൻ ലിലിയർ ഭൗതിക ശാസ്ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ്. വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് അക്കാദമി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്സ്മാൻ (യുഎസ്) എന്നിവരാണ് പുരസ്കാര ജേതാക്കൾ. കോവിഡ്19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ)…

Read More

പ്ലേ സ്റ്റോറില്‍ നിന്നും 72 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു; തട്ടിപ്പിനിരയാവാതിരിക്കാൻ ഹെല്പ് ലൈൻ നമ്പറും പോലീസ് പുറത്തിറക്കി

തിരുവനന്തപുരം : കേരളാ പോലീസ് സൈബര്‍ ഓപ്പറേഷൻ ടീം പ്ലേ സ്റ്റോറില്‍ നിന്നും 72 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു. 72 ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും സൈബര്‍ ഓപറേഷന്‍ എസ്പി ഹരിശങ്കര്‍ നോട്ടീസ് നല്‍കിയിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് ആപ്പുകൾ നീക്കം ചെയ്തത്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച്‌ വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 9497980900 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial