ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകന്റെ മർദ്ദനം; അഞ്ചു വയസ്സുകാരൻ മരിച്ചു

ഹൈദരാബാദ്: ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അധ്യാപകൻ മർദിച്ചതിനെ തുടർന്ന് അഞ്ചുവയസ്സുകാരനായ വിദ്യാർഥി മരിച്ചു. ഹൈദരാബാദിലെ രാമന്തപൂർ വിവേക് നഗറിലെ സ്വകാര്യ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്. ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ കുട്ടിയെ അധ്യാപകൻ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സ്‌കൂളിൽ കുഴഞ്ഞുവീണ ഹേമന്ത് (5) ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്‌കൂളിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

കേരളത്തിലെ മൂന്ന് നദികളിൽ ജലനിരപ്പ് അപകടകരം; ജാഗ്രത വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കെ, നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണെന്ന് കേന്ദ്ര ജല കമ്മീഷൻ ജാ​ഗ്രതാ മുന്നറിയിപ്പ് നൽകി. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. തുടർച്ചയായ ശക്തമായ മഴ കുറയുന്നുണ്ടെങ്കിലും ഇടവേളകളിൽ ചുരുക്കമിടങ്ങളിൽ ഇനിയും കനത്ത മഴ പ്രതീക്ഷിക്കാം. മധ്യ, തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കാൻ സാധ്യതയുണ്ട്. ഇന്നലെ സാധാരണയേക്കാൾ 307 ശതമാനം…

Read More

ലോഡ്ജിൽവെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി കവർച്ച നടത്തി; യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട്ട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽവെച്ച് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമദ് അനസ് ഇ.കെ (26) കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ.പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. തിങ്കളാഴ്ച ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. തുടർന്ന് ഡോക്ടറുടെ റൂം മനസ്സിലാക്കി പുലർച്ചെ ആയുധവുമായി…

Read More

വർക്കല തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്ക് അടിഞ്ഞു

വർക്കല തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്ക് അടിഞ്ഞു. വർക്കല ഇടവ മാന്തറ ഭാഗത്താണ് കൂറ്റൻ തിമിംഗലം കരയ്ക്ക് അടിഞ്ഞത്. ഇന്ന് വൈകുന്നേരം 5.30 മണിയോടെയാണ് ജഡം നാട്ടുകാർ കണ്ടത്.എട്ട് മീറ്ററോളം നീളമുണ്ട്‌. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. നാളെ കൂടുതൽ പരിശോധനകൾക്ക് ശേഷം ജഡം സംസ്കരിക്കും.കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് ഭീമാകാരനായ നീല തിമിംഗലത്തിന്റെ ജഡം കരയ്‌ക്ക് അടിഞ്ഞിരുന്നു. അഴുകിത്തുടങ്ങിയ നിലയിൽ ആയിരുന്നു ജഡം. . ലൈഫ് ഗാർഡുമാരാണ് തിമിംഗലത്തിന്റെ ജഡം…

Read More

ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്റെ കൈ അറ്റു

ആലുവ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് കോഴിക്കോട് സ്വദേശിയായ വയോധികന്റെ കൈ അറ്റു. കോഴിക്കോട് ചേവായൂർപറമ്പിൽ ശ്രീപദം ശശിധരൻ എന്നയാളാണ് ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോൾ വീണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. മകളും മരുമകനും ചേർന്ന് ഇയാളെ ട്രെയിനിൽ കയറ്റി വിട്ടെങ്കിലും ട്രെയിൻ ഓടിത്തുടങ്ങിയതോടെ ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഒരു കൈ പൂർണ്ണമായി അറ്റുപോയ ഇയാളെ ഉടൻ ആർപിഎഫിന്റെ നേതൃത്വത്തിൽ ആശുപത്രിയിലാക്കി.

Read More

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് സ്ത്രീകൾ പിടിയിൽ

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാലമോഷണം. ആഭരണം പൊട്ടിച്ചെടുത്ത് ഓടിയ മൂന്ന് സ്ത്രീകളെ പിടികൂടി. മോഷ്ടിച്ച് കടന്നു കളയുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് ഇവരെ പിടികൂടിയത്. പിടിയിലായ പ്രതികൾ തമിഴ്‍നാട് സ്വദേശികളാണ്. മൂന്നുപേരും ക്ഷേത്രത്തിന് ചുറ്റുമതിലിന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ് പിടിയിലായത്. സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് കൈമാറിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ഓട്ടോ ഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ പൊലീസിന് കൈമാറി. പൊട്ടിച്ചെടുത്ത മാല…

Read More

തലപ്പുഴയില്‍ ആയുധങ്ങളുമായി വീണ്ടും മാവോയിസ്റ്റുകളെത്തി

മാനന്തവാടി: വയനാട് ജില്ലയിലെ തലപ്പുഴയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയാതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ആക്രമണമുണ്ടായ കമ്പമലയിൽ നിന്നും രണ്ടു കിലോമീറ്റർ മാറി ചുങ്കം പൊയിലിലാണ് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയിരിക്കുന്നത്. നാട്ടുകാരനായ വെളിയത്ത് വി.യു ജോണിയുടെ വീട്ടിൽ ഇന്നലെ വൈകിട്ട് ഏഴരോയെടയാണ് ആയുധധാരികളായ അഞ്ചുപേരെത്തിയത്. കഴിഞ്ഞ ദിവസം കമ്പമല വന്ന് കെഎഫ്ഡിസി ഓഫീസ് അടിച്ചു തകർത്ത മൊയ്ദീൻ അടക്കമുള്ള സംഘമാണ് ജോണിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന ഉള്ളത്. രാത്രി ഏഴരയോടെയാണ് സംഘം വീട്ടിലെത്തിയതെന്ന് ജോണി പറഞ്ഞു….

Read More

ഏഷ്യൻ ഗെയിംസിൽ മലയാളിയുടെ ‘വെള്ളിച്ചാട്ടം’ ; ലോങ് ജമ്പിൽ ആൻസി സോജന് വെള്ളി മെഡൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ അഭിമാനമായി വീണ്ടും മലയാളി. ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജൻ വെള്ളി നേടി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശ്ശൂർ സ്വദേശിയാണ് ആൻസി സോജൻ. ഇതോടെ ഇന്ത്യക്ക് ലോങ് ജമ്പില്‍ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയതാകട്ടെ മലയാളി താരങ്ങളും. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ…

Read More

2023ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം രണ്ട് പേർക്ക്

സ്റ്റോക്ക്ഹോം: കോവിഡ് പ്രതിരോധ ഗവേഷണത്തിന് 2023ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനം നടത്തിയ കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെ‌യ്സ്മാൻ (യുഎസ്) എന്നിവരാണ് അർഹതനേടിയത്. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയിലെ പ്രഫസറാണ് പുരസ്‌കാരത്തിന് അർഹയായ കാറ്റലിന്‍ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ്…

Read More

വയോജനപുസ്തക വിതരണ പദ്ധതിക്കു തുടക്കം

പള്ളിച്ചൽ :വയോജനദിനാചരണത്തിൽ വനിത വയോജന പുസ്തക വിതരണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിത വയോജന പുസ്തക വിതരണ പദ്ധതി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.എസ്.എസ്. റോജി ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ജി.ശശി പദ്ധതി അവതരണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി എം. മഹേഷ് കുമാർ, പ്രസിഡന്റ് എം.കെ.സാവിത്രി, പ്രമേദിനി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial