ലിഫ്റ്റ് ചോദിച്ച് കയറിയത് തേടി നടന്ന എസ്ഐയുടെ സ്കൂട്ടറിൽ: പീഡനക്കേസ് പ്രതി പിടിയിൽ

കൊല്ലം: പൊലീസിന് പിടികൊടുക്കാതെ ഒളിച്ചുനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ്‌ ചോദിച്ച് കയറിയത് തന്നെ അന്വേഷിച്ചുനടന്ന എസ്ഐയുടെ തന്നെ സ്കൂട്ടറിൽ. അപകടം തിരിച്ചറിഞ്ഞ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. കൊല്ലം ജില്ലയിലാണ് സംഭവം. കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവിൽവീട്ടിൽ ജോമോൻ (19) ആണ് പിടിയിലായത്. മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ബിൻസ്‌ രാജിനോടാണ് ജോമോൻ ലിഫ്റ്റ് ചോദിച്ചത്. കൊല്ലം- തേനി പാതയിൽ അലിൻഡ്…

Read More

എരുമത്തെരുവ് ലോഡ്‌ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 2 പേർ റിമാൻഡിൽ

മാനന്തവാടി: എരുമത്തെരുവ് സന്നിധി ലോഡ്‌ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 2 പേർ റിമാൻഡിൽ. കണ്ണൂർ പിണറായി അണ്ടല്ലൂർ കടവ് കണ്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമീർ (23), തലശ്ശേരി കോടിയേരി മൂഴിക്കര ഫിർദൗസ് മൻസിൽ മിൽഹാസ് (22) എന്നിവരെയാണു മാനന്തവാടി എസ്ഐ കെ.കെ. സോബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലോഡ്‌ജിലെ ജീവനക്കാരനായ തിരുനെല്ലി സ്വദേശി യു.കെ. രാജനാണു മർദനമേറ്റത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഡ്വാൻസ് തുക നൽകാതെ മുറി നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്നു പ്രകോപിതരായ ഇരുവരും…

Read More

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ പുറത്താക്കും; ജില്ലാ സെക്രട്ടറിമാർക്ക് മുന്നറിയപ്പുമായി സ്റ്റാലിൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ തോറ്റാൽ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്റെ മുന്നറിയിപ്പ്. ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെയോഗത്തിലായിരുന്നു സ്റ്റാലിന്റെ മുന്നറിയിപ്പ്. “പ്രവർത്തിക്കുക അല്ലെങ്കിൽ നശിക്കുക. മുതിർന്നവരായാലും ജില്ലാ സെക്രട്ടറിമാരെ മാറ്റാൻ മടിക്കില്ല. മുഖ്യമന്ത്രിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സന്ദേശമായിരുന്നു അത് മന്ത്രി കൂടിയായ ജില്ലാ സെക്രട്ടറി പറഞ്ഞു.വ്യക്തികളുടെ വിജയത്തേക്കാൾ പാർട്ടിയുടെ വിജയമാണ് പ്രധാനമെന്ന് സ്റ്റാലിൻ പറഞ്ഞു. ഡിഎംകെയെയും സഖ്യത്തെയുംപിന്തുണയ്ക്കാൻ ജനങ്ങൾ തയ്യാറാണെന്നും അവരുടെ പിന്തുണ വോട്ടാക്കി മാറ്റേണ്ടത് നേതാക്കളുടെയും പ്രവർത്തകരുടെയും കടമയാണെന്നും സ്റ്റാലിൻ…

Read More

ഉത്തർപ്രദേശിൽ വസ്തു തർക്കം കലാശിച്ചത് കൂട്ടക്കൊലയിൽ; ആറു പേരെ വെടിവച്ച് കൊലപ്പെടുത്തി

ദേവ്രിയ: വസ്‌തു തർക്കത്തിന്റെ പേരിൽ കൊലപാതകം. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിലാണ് ആറു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ദേവ്രിയ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം. പതിറ്റാണ്ടുകളായി കുടുബങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഏഴു മണിക്കാണ് ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. മരിച്ചത് ഒരു കുടുംബത്തിൽ നിന്നുള്ളവർ തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലീസ് എത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെ സ്ഥലത്ത് വലിയ തോതിൽ പൊലീസിനെയും…

Read More

പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; വിജയകരമായി പുറത്തെടുത്തു.

കോട്ടയം:ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയ എല്‍ഇഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ കുരുന്നാണ് ജീവിതത്തിലേക്ക് തിരികെ മടങ്ങുന്നത്. നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി…

Read More

വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ മർദിച്ചു; പ്രതി അറസ്റ്റിൽ

വർക്കല: ഇടവ കാപ്പിൽ സ്വദേശിനിയായ 95കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച് പരിക്കേൽപിച്ച ഇടവ സ്വദേശി യുവാവ് പിടിയിൽ. സിയാദ് (24) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 19നാണ് സംഭവം നടന്നത്. വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മൂത്തമകളെ സിയാദ് ഭയപ്പെടുത്തി ഓടിച്ചു. യുവതി വീടിന് മുന്നിലൂടെ സമീപത്തെ അംഗൻവാടിയിലേക്ക് ഓടിക്കയറി. പിന്തുടർന്നെത്തിയ സിയാദ് യുവതി വീട്ടിലുണ്ടെന്ന ധാരണയിൽ അതിക്രമിച്ചുകയറി വയോധികയോട് മകളെ തിരക്കി. ഇല്ലെന്ന് പറഞ്ഞതോടെ അക്രമസക്തനായ സിയാദ് വയോധികയുടെ വായിൽ തുണി തിരികിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. അതിക്രമത്തിൽ മുഖത്ത്…

Read More

വില്‍പ്പനക്കായി സൂക്ഷിച്ച 83 വിദേശ മദ്യ കുപ്പികളുമായി യുവാവ് അറസ്റ്റില്‍

കണ്ണൂർ:തളിപ്പറമിൽ എണ്‍പത്തിമൂന്ന് കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍.വടക്കെ പുരയില്‍ വി.പി.ഷെജു (40)വിനെയാണ് 41.500 ലിറ്റര്‍ മദ്യവുമായി പിടികൂടിയത്.തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവും സംഘവും മാതമംഗലം, രാമപുരം, തവിടുശ്ശേരി, പയ്യന്നൂര്‍, ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ്രാമപുരത്തെ ഷൈജുവിന്റെ വീടിന് സമീപത്തുള്ള കുളിമുറിപ്പുരയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 83 വിദേശമദ്യക്കുപ്പികളിലായി നാല്പത്തിയൊന്നര ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തത്. ഇയാളുടെപേരില്‍ അബ്കാരി കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വിനീഷ്, എം.കലേഷ്. ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. രാമപുരത്തെ പ്രധാന മദ്യവില്‍പ്പനക്കാരനാണ്…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് മൂന്നു ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം,…

Read More

കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം വിജയം; എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷദ്പൂരിനെ പരാജയപ്പെടുത്തിയത്

കൊച്ചി • കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം വിജയം. ജംഷദ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ അഡ്രിയൻ ലൂണയാണ് എഴുപത്തി നാലാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിനെ മുന്നെലിത്തിച്ചത്. കൊച്ചി ജവഹർലാൽ നെഹറു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജംഷഡ്പുർ എന്ന ഇന്ത്യയുടെ ഉരുക്കു നഗരത്തിന്റെ സ്വന്തം ടീമായ ജംഷഡ്പുർ എഫ്സിയെ പരാജയപ്പെടുത്തുകയെന്നത് എളുപ്പമല്ലായിരുന്നു. കളിക്കളത്തിൽ ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ നേരിടുമ്പോൾ കളിക്കാരും കാണികളും ഉറ്റുനോക്കിയിരുന്നത് ക്യാപ്റ്റൻ ലൂണയിലേക്കാണ്. അഡ്രിയൻ ലൂണയെന്ന യുറഗ്വായ് താരമാണു ബ്ലാസ്റ്റേഴ്സ് കുതിപ്പിന്റെ പവർ ഹൗസ്….

Read More

വിതുരയിൽ ഒഴിക്കിൽ പെട്ട് ഒരാളെ കാണാതായി

വിതുര പൊന്നാംചുണ്ട് പാലത്തിൽ നിന്ന് വീണ് ഒരാളെ കാണാതായി. വിതുര കൊപ്പം സ്വദേശി സോമൻ (62) നെയാണ് കാണാതായത്. ഫയർഫോഴ്‌സ് എത്തി തെരച്ചിൽ നടത്തുന്നു. വണ്ടിയോട് കൂടിയാണ് ആറ്റിലേക്ക് വീണതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് സോമൻ. കൈവരി ഇല്ലാത്ത പാലത്തിനു മുകളിൽ കൂടി സ്‌കൂട്ടറുമായി പോകുന്നത് കണ്ട പരിസരത്തുണ്ടായിരുന്നവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ സോമൻ മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ടു ആറ്റിലേക്ക് വീഴുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial