
ഡ്രൈവിംഗ് ലൈസൻസ് മാത്രമല്ല ആർ.സി. ബുക്കും ഇനി സ്മാർട്ട് ആകും; പുത്തൻ രൂപത്തിലേക്കാകാൻ ചെയ്യേണ്ടത് ഇങ്ങനെ
ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ ആര്‍.സി. ബുക്കും ഇനി സ്മാർട്ട് ആകും. ബുക്കുകളുടെ രൂപത്തിൽ നിന്നും ലൈസന്‍സിന്റെ മാതൃകയില്‍ പെറ്റ്-ജി കാര്‍ഡ് രൂപത്തിലേക്കാണ് വാഹനങ്ങളുടെ ആര്‍.സി. ബുക്കുകൾ ചേക്കേറാൻ പോകുന്നത്. ന്യൂതനമായ സുരക്ഷാ ഫീച്ചറുകളോടെ എത്തുന്ന പുത്തൻ ആര്‍.സി. ബുക്കുകളുടെ വിതരണം ഒക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്ത് ആരംഭിച്ചേക്കും. ഇനിമുതൽ ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് പകരമായി എ.ടി.എം. കാര്‍ഡിന് സമാനമായി പേഴ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന പുത്തൻ മാതൃകയിലാണ് ആര്‍.സി. ബുക്ക് കൈയില്‍ കിട്ടുക. ഇതിനുള്ള സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി മോട്ടോര്‍…