
വിനായകൻ കലാകാരൻ; പൊലീസ് സ്റ്റേഷനിൽ നടത്തിയത് കലാപ്രവർത്തനമായി കണ്ടാൽ മതി: മന്ത്രി സജി ചെറിയാൻ
കൊല്ലം: വിനായകൻ ഒരു കലാകാരനാണെന്നുംപൊലീസ് സ്റ്റേഷനിൽ നടത്തിയത് ഒരു കലാപ്രവർത്തനമായി കണ്ടാൽ മതിയെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ. എറണാകുളം നോർത്ത് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലെ സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സിനിമയെ തകർക്കുന്നതിന്റെ ഭാഗമായി റിവ്യൂ നൽകുന്ന വിഷയത്തിൽ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു….