
കേരളത്തിൽ ജെഡിഎസ് ഇടത് മുന്നണിയിൽ തന്നെ; നയം വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനമെന്ന് കെ കൃഷ്ണൻകുട്ടി. ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ജെഡിഎസ് ഇടത് മുന്നണിയിൽ തന്നെ തുടരും. കേരളത്തിലെ സിപിഎമ്മിൽ നിന്ന് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി. കർണാടകയിൽ ഗൗഡയുമായി വിയോജിച്ച നേതാക്കൾ കേരള ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. ജെഡിഎസിനെ മുന്നണിയിലേക്ക് കൂടെ കൂട്ടാതെയാണ് കർണാടകയിൽ സ്ഥിതി വഷളാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജെഡിഎസ്- ബിജെപി സഖ്യ വിവാദത്തിൽ മാധ്യമങ്ങളെ പഠിച്ചും കേരള ജെഡിഎസ്സിനെ പരസ്യമായി…