Headlines

നടി സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നടിയും സം ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്‌മി അന്തരിച്ചു. 87 വയസായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്മി ശ്രദ്ധേയയാകുന്നത്. 100ൽ അധികം സിനിമകളിൽ വേഷമിട്ടിരുന്നു. നന്ദനം, കല്യാണ രാമൻ, പാണ്ടിപ്പട, രാപ്പകൽ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സുബ്ബലക്ഷ്‌മി വേഷമിട്ടിട്ടുണ്ട്. വിജയ് നായകനായി വേഷമിട്ട ബീസ്റ്റിലും അഭിനയിച്ചിരുന്നു. നിരവധി…

Read More

കോൺഗ്രസ് നേതാവ് പി സിറിയക് ജോൺ അന്തരിച്ചു

കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു. 90 വയസായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോ ൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. കൽപറ്റയിൽ കെ.കെ. അബുവിനെ തോൽപിച്ചായിരുന്നു തു ടക്കം. തുടർന്ന് തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് മൂന്ന് തവണ നിയമസഭയിലെത്തി. ഒരിടവേളക്കുശേഷം 1991ൽ തിരുവമ്പാടിയിൽ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. എന്നാൽ തോ ൽവിയായിരുന്നു ഫലം. 1996ലും 2001ലും തോറ്റ തോടെ തെരഞ്ഞെടുപ്പ്…

Read More

കൊല്ലത്ത് ഇസ്രയേലി വനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

കൊല്ലം: കൊല്ലം മുഖത്തലയിൽ വിദേശ വനിതയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഇസ്രയേലി യുവതി സ്വാതയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

Read More

‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’;എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ക്യാമ്പയിന്‍

മലപ്പുറം: സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ…

Read More

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെ നീക്കാൻ തീരുമാനിച്ചു ; മുല്ലക്കരയ്ക്ക് പകരം ചുമതല

പത്തനംതിട്ട : സിപിഐ പത്തനംതിട്ട ജില്ലാസെക്രട്ടറി എ പി ജയനെ നീക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം.അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് നടപടി. മുല്ലക്കര രത്നാകരനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. തീരുമാനം സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ചെയ്യും.അടുത്ത ടേമിൽ സിപിഐയ്ക്ക് ജില്ലാ പ്രസിഡന്റ് സ്ഥാനം നൽകാൻ ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനിടയുള്ളയാൾ കൂടിയാണ് വിഷയത്തിലെ പരാതിക്കാരിയായ ശ്രീനാ ദേവി കുഞ്ഞമ്മ. എ പി…

Read More

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കോവളത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കാട്ടാക്കട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ഊരൂട്ടമ്പലം ഗോവിന്ദമംഗലം തകിടിയിൽ തോട്ടരികത്തുവീട്ടിൽ ഗോകുൽ(23) ആണ് പിടിയിലായത്. കാട്ടാക്കട പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ടാനച്ഛൻ പീഡിപ്പിച്ചതായി കാട്ടാക്കട പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഗോകുൽ പിടിയിലാകുന്നത്. ഇൻസ്റ്റാഗ്രാം വഴിയാണ് ഗോകുൽ കാട്ടാക്കട സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയെ പ്രതി കോവളത്ത് ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ് പെൺകുട്ടിയുടെ അമ്മ. കഴിഞ്ഞ 24ന്…

Read More

5 വയസ് മുതൽ പെൺകുട്ടിക്ക് പീഡനം, ബന്ധുവായ പ്രതിക്ക് 95 വർഷം തടവ്

ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 5 വയസു മുതൽ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 95 വർഷം തടവും 2.6 ലക്ഷം രൂപ പിഴയും ശിക്ഷ. 2022 മാർച്ചിൽ കുത്തിയതോട് പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം കുമ്പളങ്ങി പഞ്ചായത്ത് 11-ാം വാർഡിൽ കാളങ്ങാട്ട് വീട്ടിൽ ഷിബു (54) നെയാണ് ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ 20 വർഷം തടവ് അനുഭവിച്ചാൽ മതി. പിഴ…

Read More

കെഎസ്ആർടിസിയും സ്‌മാർട്ട് ആകുന്നു; ജനുവരി മുതൽ ബസിൽ ഡിജിറ്റൽ പേയ്മെന്റ്

ബസ് യാത്രികർക്ക് ഏറെ തലവേദനയായിരുന്ന “ചില്ലറ’ പ്രശ്നം പരിഹരിക്കാനൊരുങ്ങി കെഎസ്ആർടിസി.ജനുവരി മുതൽ കെഎസ്ആർടിസിയിൽ ഡിജിറ്റൽ പണമിടപാടിന് സൗകര്യമൊരുക്കാനുള്ള നടപടി അധികൃതർ ആരംഭിച്ചു കഴിഞ്ഞു. മുഴുവൻ കെഎസ്ആർടിസി ബസുകളിലും ഇത് നടപ്പാക്കാനാണ് പദ്ധതി. യാത്രക്കാരിൽ നിന്ന് ടിക്കറ്റിൻറെ പണം നേരിട്ട് വാങ്ങുന്നതിനൊപ്പം ഡിജിറ്റലായും ടിക്കറ്റ് ചാർജ് സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂ ആർ കോഡ് എന്നി മാർഗങ്ങളിലൂടെയും ടിക്കറ്റ് ചാർജ് നൽകാനാകും. ടിക്കറ്റ് ഡിജിറ്റലായി ഫോണിൽ ലഭിക്കും. ഇതിനൊക്കെ സംവിധാനമുള്ള…

Read More

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണം; മന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്

തൃശൂര്‍: ആര്‍ ബിന്ദു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷ യുവജന സംഘടനകള്‍. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം സുപ്രിംകോടതി റദ്ദാക്കിയതോടെയാണ് സര്‍ക്കാരിന് കനത്ത തിരിച്ചടി. വി സി സ്ഥാനത്ത് ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാനാകില്ല. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. വി സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുചിതമായി ഇടപെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി….

Read More

ടിപി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: ടിപി രാമകൃഷ്ണനെ സിഐടിയു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഎം സെക്രട്ടേറിയറ്റ് അംഗമാണ്. ആനനത്തലവട്ടം ആനന്ദന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റെ തീരുമാന പ്രകാരം വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് തീരുമാനമെന്ന് സിഐടിയു നേതാക്കള്‍ അറിയിച്ചു. എളമരം കരീമാണ് യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ടിപി രാമകൃഷ്ണന്റെ പേര് നിര്‍ദേശിച്ചത്. ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എളമരം കരീമാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial