
ഹരിനാരായണന് പുതുജീവിതം; ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയം
ലിസി ആശുപത്രിയില്‍ നടന്ന 16 കാരന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മസ്തിഷ്‌ക്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് 16കാരനില്‍ തുന്നിച്ചേര്‍ത്തത്. സര്‍ക്കാര്‍ ഹെലികോപ്ടറിലായിരുന്നു ഹൃദയം തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ എത്തിച്ചത്. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരന്‍ ഹരിനാരായണന് പുതു ജീവിതം നല്‍കിയത്. ആറു പേര്‍ക്കാണ് സെല്‍വിനിലൂടെ പുതുജീവന്‍ ലഭിക്കുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ്…