വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാർക്കെതിരായ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ കേസിൽ സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്യും. മ്യൂസിയം സ്റ്റേഷനിൽ രാവിലെ പത്തു മണിയ്ക്ക് ഹാജരാകാനാണ് നോട്ടീസ്. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തി നടത്തുന്ന ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുലും അറിയിച്ചിരുന്നു. അതേ സമയം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. വിവിധ സ്ഥലങ്ങളിൽ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം…

Read More

ഇടപാടുകള്‍ക്ക് പണം ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ; റീചാര്‍ജ് ചെയ്യുമ്പോള്‍ മൂന്നു രൂപ വരെ അധികം

മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ. വര്‍ഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിള്‍ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഉപയോക്താവ് പങ്കിട്ട സ്‌ക്രീന്‍ഷോട്ടില്‍ മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കിയെന്ന വ്യക്തമാക്കുന്നു. ജിയോയില്‍ നിന്നുള്ള 749 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്. കണ്‍വീനിയന്‍സ് ഫീസ് ജിഎസ്ടി ഉള്‍പ്പെടെയുള്ളതാണെന്ന് സ്‌ക്രീന്‍ഷോട്ടില്‍ വ്യക്തമാണ്….

Read More

വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; യുവാവ് എക്‌സൈസ് പിടിയിൽ

ആലപ്പുഴ: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് എക്‌സൈസ് പിടിയിൽ. ചേര്‍ത്തലയിൽ ഫ്രാന്‍സിസ് പയസ് (23) എന്ന യുവാവാണ് അറസ്റ്റിലായത്. ടെറസിലെ ഗ്രോബാഗില്‍ ആണ് ഇയാൾ രണ്ട് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തില്‍ അന്ധകാരനഴി ഭാഗത്ത് നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി സുരേഷ്, ബെന്നി വര്‍ഗീസ്, ഷിബു പി ബഞ്ചമിന്‍, സിഇഒമാരായ കെആര്‍ രാജീവ്, അരൂണ്‍…

Read More

കടയ്ക്കലിൽ വ്യാജ ലോട്ടറി ടിക്കറ്റ് നൽകി 2000 രൂപ തട്ടിയ പ്രതി പിടിയിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ വ്യാജ ലോട്ടറി ടിക്കറ്റ് നൽകി 2,000 രൂപ തട്ടിയ പ്രതി പിടിയിൽ. വലിയവേങ്കാട് സ്വദേശിമനുവാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ലോട്ടറി വിൽപ്പനകാരനായ ജയകുമാറിനെ കബളിപ്പിച്ച് മനു രണ്ടായിരം രൂപ തട്ടിയെടുത്തത്. വിൻ വിൻ ലോട്ടറി ടിക്കറ്റിന് രണ്ടായിരം രൂപ അടിച്ചത് WK557043 നമ്പർ ടിക്കറ്റിനാണ്. മനുവിന്റെ കൈവശം ഉണ്ടായിരുന്നത് WK557048 നമ്പർ ടിക്കറ്റാണ്.ഇതിലെ എട്ട് തിരുത്തി മൂന്ന് ആക്കിയായിരുന്നു തട്ടിപ്പ്. ലോട്ടറി കച്ചവടകാരൻ ടിക്കറ്റ് ഏജന്‍റിന് നൽകി സ്കാൻ ചെയ്തപ്പോഴാണ് തിരുത്തിയ ടിക്കറ്റാണെന്ന് മനസിലാകുന്നത്….

Read More

തിരുവനന്തപുരത്ത് ബാഗിൽ 115 പൊതി കഞ്ചാവുമായി പ്ലസ്ടു വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം:തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ. ബാഗിനുള്ളിൽ 115 പൊതി കഞ്ചാവ് കണ്ടെത്തി. എക്സൈസ് സംഘമാണ് കള്ളിക്കാട് നിന്നും വിദ്യാർത്ഥിയെ പിടികൂടിയത്.എക്സൈസിന്റെ മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയിൽ അധികം വരുന്ന കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിലായത്.പരിശോധനയിൽ വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളിൽ കുപ്പികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ആര്യനാട് എക്സൈസ് സംഘം ഇവ കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Read More

പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ എസ് എഫ്  ഐ – കെ എസ് യു സംഘർഷം; പോലീസുകാരന് പരിക്ക്

തിരുവനന്തപുരം: പെരിങ്ങമല ഇക്ബാൽ കോളജിൽ എസ്.എഫ്.ഐ കെ.എസ്.യു പ്രർവർത്തകർ തമ്മിൽ സംഘർഷം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം. തെരഞ്ഞെടുപ്പിൽ കെ.എസ്.യുവാണ് എല്ലാ സീറ്റിലും വിജയിച്ച് യൂണിയൻ പിടിച്ചെടുത്തത്. ഇതിന് പിന്നാലെ കെ.എസ്.യു പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി കോളേജിന് മുന്നിലൂടെ വരികയായിരുന്നു. ഇവർ വരുന്ന വഴിയിൽ കൂടി നിന്ന് എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഈ വാക്കേറ്റം പിന്നീട് സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. പാലോട് പൊലീസ് സ്റ്റേഷനിലെ സജീവ് എന്ന പൊലീസുകാരനാണ്…

Read More

ഗൂഗിള്‍ പേ ആണോ ഉപയോഗിക്കുന്നത്?, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടാം; മുന്നറിയിപ്പുമായി ഗൂഗിള്‍

യുപിഐ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. ഇടപാട് നടത്തുമ്പോള്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടപാട് നടത്തുമ്പോള്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് സുരക്ഷാവീഴ്ചയ്ക്ക് ഇടയാക്കിയേക്കാം. വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ഒടിപിയിലൂടെ പണം തട്ടിയെടുക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. തുടര്‍ന്ന് തട്ടിപ്പുകാര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയാണ് ചെയ്യുന്നത്….

Read More

വൈക്കത്ത് കൊടിയേറി; പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന്

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്‌ടമി ഉത്സവത്തിന് ഇന്ന് കൊടികയറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 8.45നും 9.05നും ഇടയിലായിരുന്നു കൊടിയേറ്റ്. തുടർന്ന് ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ് കൊടിക്കീഴിൽ ഭദ്രദീപം തെളിയിച്ചു. കലാമണ്ഡപത്തിൽ നടി രമ്യ നമ്പീശൻ ദീപം തെളിയിച്ചു. ഡിസംബർ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്‌ടമി. ഡിസംബർ ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.

Read More

അമ്മ ഐസിയുവിൽ; അതിഥി തൊഴിലാളിയുടെ പെൺകുഞ്ഞിന് ‘അമ്മ’യായി പൊലീസ് ഉദ്യോഗസ്ഥ

കൊച്ചി: ആ കുഞ്ഞുമുഖം കണ്ടപ്പോൾ കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിലെ സിപിഒ ആര്യക്ക് ഓർമ്മ വന്നത് ഒമ്പത് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെയാണ്. പിന്നൊന്നും ആലോചിച്ചില്ല. അതിഥി തൊഴിലാളിയുടെ കുഞ്ഞിന് ആര്യ അമ്മയായി, പാലൂട്ടി. ഐസിയുവിലായ പാട്ന സ്വദേശിയുടെ നാല് മാസം പ്രായമായ പെൺകുഞ്ഞിനെയാണ് കൊച്ചി വനിത പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആര്യ ചേർത്ത് പിടിച്ചത്. ചട്ടപ്പടി പലതും കണ്ട് കൊണ്ടേ ഇരിക്കുന്നവരാണ് പൊലീസുകാർ. എന്നാൽ കൊച്ചി വനിത പൊലീസ് സ്റ്റേഷനിലെ ഈ കാഴ്ച…

Read More

കെഎസ്‌ആർടിസിക്ക്‌ ധനസഹായം; 90.22 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ സഹായമായി സംസ്ഥാന സർക്കാർ 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്‌. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. ഈ മാസം ആദ്യം സര്‍ക്കാര്‍ 30 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നൽകിയിരുന്നു. കോർപറേഷന്‌ ഈവർഷത്തെ ബജറ്റ്‌ വിഹിതം 900 കോടി രൂപയാണ്‌. ഈവർഷം ഇതുവരെ അനുവദിച്ചത്‌ 1234.16 കോടിയും. രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്ന ശേഷം ആകെ 4933.22 കോടി രൂപയാണ്‌…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial