Headlines

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ദിൻഡോരി: മധ്യപ്രദേശിൽ ഓടുന്ന കാറിൽ പതിനാറുകാരി ബലാത്സംഗത്തിനിരയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ നാലുപേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ദിൻഡോരി ജില്ലയിലെ ബജാഗ് ഏരിയയിലാണ് സംഭവം. നവംബർ 15 ന് സഹോദരിക്കൊപ്പം ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗ്രാമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെ കാറിൽ വന്ന നാലു പ്രതികൾ കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറിനുള്ളിൽ വെച്ചും സമീപത്തെ വനപ്രദേശത്ത് എത്തിച്ചും പെൺകുട്ടിയെ പീഡനത്തിനിരയാക്കി. കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ കാറിനുള്ളിൽ ഉച്ചത്തിൽ പാട്ടുവെച്ചു….

Read More

ആധാര്‍ കാര്‍ഡ് പുതുക്കിയോ? അവസാന തീയതി അടുത്തു, എങ്ങനെ അപ്ഡേഷന്‍ നടത്താം

ന്യൂഡല്‍ഹി: ഡിസംബര്‍ 14 വരെ ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്താനോ തിരുത്താനോ ഫീസ് ഈടാക്കില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവയില്‍  മാറ്റം വരുത്താനോ തിരുത്താനോ അവസരമുണ്ട്. ആധാറിലെ ജനസംഖ്യാപരമായ എല്ലാ വിശദാംശങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് സൗജന്യവും ഓണ്‍ലൈനില്‍ ചെയ്യാവുന്നതുമാണ്, ഫോട്ടോ, ഐറിസ് അല്ലെങ്കില്‍ മറ്റ് ബയോമെട്രിക് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ട വ്യക്തികള്‍  ആധാര്‍ സേവന കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയും ബാധകമായ…

Read More

നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം. തിരുവനന്തപുരം നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് പെൺകുട്ടികൾ തമ്മിൽ തല്ലുകയായിരുന്നു. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിനുളിൽ വച്ച് രണ്ട് പെൺകുട്ടികൾ തമ്മിൽ തല്ലുകയായിരുന്നു. ഇടിക്കുന്നതും അടിക്കുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. സഹപാഠികൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വിദ്യാർത്ഥികളും മറ്റ് യാത്രക്കാരുമടക്കം വലിയൊരു ജനക്കൂട്ടം കണ്ടുനിൽക്കുന്നതും കാണാം. ഏകദേശം…

Read More

പഴയകുന്നുമ്മൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സി പി എം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗവുമായ കെ. രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം : കിളിമാനൂർ പഴയകുന്നുമ്മൽ ഗ്രാമഞ്ചായത്ത് മുൻ പ്രസിഡന്റും അടയമൺ വാർഡ് മെമ്പറുമായ കെ. രാജേന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് രാവിലെ തിരുവനതപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം .വർഷങ്ങൾക്കു മുമ്പ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.കഴിഞ്ഞ രണ്ടുമാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പാർട്ടി നിർദ്ദേശത്തെ തുടർന്ന് രണ്ട് മാസം മുമ്പാണ് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജേന്ദ്രൻ രാജിവച്ചത്. മൃതദേഹം അടയമൺ നെല്ലിക്കുന്നിലെ അഞ്ജലി വീട്ടിലും, തുടർന്ന് പാർട്ടി ആസ്ഥാനങ്ങളിലും…

Read More

സിനിമാ ഷൂട്ടിംഗിനിടെ സൂര്യക്ക് പരിക്ക്; ചിത്രീകരണം നിര്‍ത്തി

ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരിക്ക്. പുതിയ ചിത്രം ‘കങ്കുവ’യുടെ ഷൂട്ടിംഗിനിടെയാണ് സൂര്യക്ക് പരിക്കേറ്റത്. ചെന്നൈയിലെ സ്റ്റുഡിയോയിൽ ആയിരുന്നു ഷൂട്ടിംഗ്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. നിസാര പരിക്കുകൾ മാത്രമേ സംഭവിച്ചിട്ടുള്ളു എന്നാണ് സൂചന. എങ്കിലും സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന കങ്കുവയുടെ ബഡ്ജറ്റ്…

Read More

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്

കൊല്ലം: സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലം മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം അൽപസമയത്തിനകം ജൻമനാടായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. പിന്നാക്ക വിഭാഗം കമ്മീഷന്റെ ആദ്യ അധ്യക്ഷ കൂടിയാണ്. 1927 ഏപ്രിൽ 30ന് പത്തനംതിട്ട ജില്ലയിൽ മീരാ സാഹിബിന്റെയും ഖദീജാ ബീവിയുടേയും മകളായിട്ടാണ് ജനനം. പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും; തിരുവനന്തപുരത്തെ…

Read More

കനത്ത മഴ; തിരുവനന്തപുരം നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്

തിരുവനന്തപുരം:കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. ഗൗരീശപട്ടം മുറിഞ്ഞപാലം, കണ്ണമ്മൂല എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സമാനമായ സ്ഥിതിയാണ് നിലനിൽക്കുന്നത്, വീടുകളിൽ ഒറ്റപ്പെട്ടുപോയവരെ ചെറിയ ബോട്ടുകളിൽ എത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ഫയർഫോഴ്സും പൊലീസും രംഗത്തുണ്ട്. കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ താഴത്തെ നിലയിൽ വെള്ളം കയറിയത് തുടർന്ന് പ്രവർത്തനം നിലച്ചു. തൊട്ടടുത്ത ഇടവഴികളിൽ എല്ലാം വെള്ളം പൊങ്ങിയിട്ടുണ്ട്. ശ്രീകാര്യത്ത് മഴയിൽ മതിലിടിഞ്ഞ് വീണ് വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ചെമ്പഴന്തി എസ് എൻ കോളേജിൽ സമീപവും…

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്

ബെംഗളൂരു: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ ഒമ്പത് വയസുള്ള കുട്ടിയടക്കം അഞ്ച് പേർക്ക് പൊള്ളലേറ്റു. ബെം​ഗ​ളൂ​രു അ​ർ​ബ​ൻ ജി​ല്ല​യി​ൽ ആ​നേ​ക്ക​ൽ മാ​രു​തി ലേ​ഔ​ട്ടി​ലെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പു​ല​ർ​ച്ച അഞ്ചരയോടെ വീ​ട്ടി​ലെ ലൈ​റ്റി​ന്റെ സ്വി​ച്ച് ഇ​ട്ട​പ്പോ​ഴാ​ണ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ജ​മാ​ൽ (32), നാ​സി​അ (22), ഇ​ർ​ഫാ​ൻ (21), ഗു​ലാ​ബ് (18), ഷ​ഹ​സാ​ദ് (9) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉത്തർപ്രദേശിലെ വാരാണസി സ്വദേശികൾക്കാണ് പരിക്കേറ്റത്. മണികണ്ഠ എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു ഇവർ. വീടിന്റെ ജനലുകൾ, മേൽക്കൂര,…

Read More

ശ്രീശാന്തിനെതിരെ കണ്ണൂരിൽ വഞ്ചനാക്കേസ്

കണ്ണൂർ : മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരൻ…

Read More

പതിമൂന്നുകാരനെ പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റിൽ

മലപ്പുറം: പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്കൂൾ അധ്യാപികയോട് വിവരം തുറന്നുപറയുകയായിരുന്നു. അധ്യാപിക അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വഴിക്കടവ് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. തുടർന്നായിരുന്നു അറസ്റ്റ്. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. പ്രതിക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെന്നും മതപഠനത്തിന് ശേഷം ബാഖവി ബിരുദം നേടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial