താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, എട്ട് പേർക്ക് പരിക്ക്

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്നോവകാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപടകടത്തിൽ പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിനു മുകളിൽ പന മുറിഞ്ഞു വീണതോടെ രക്ഷാപ്രവർത്തനം വൈകിയിരുന്നു. ഡോറുകൾ തുറക്കാൻ സാധിക്കാതെ വന്നതോടെ മുക്കം, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്നു അഗ്നിശമന സേനയുടെ യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു മടങ്ങിയവരുടെ വാഹനമാണ്…

Read More

കെഎസ്ആർടിസി ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ കാവുംപുറം പെരുവിൽക്കോണം സ്നേഹാലയം വീട്ടിൽ നിന്നും വിളപ്പിൽ നൂലിയോട് നൂലിയോട് ശ്രീലയം വീട്ടിൽ വാടകയക്ക് താമസിക്കുന്ന ബിജു എന്നു വിളിക്കുന്ന വിജു(44)വിനെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21 ചൊവ്വാഴ്‌ച പേയാട് നിന്നും വെള്ളനാടേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ ആണ് സംഭവം. ബസ്സിൽ കയറിയ വിജു ഫുട്ബോർഡിന് സമീപമുള്ള പ്ളാറ്റ്ഫോമിൽ നിന്ന് യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത…

Read More

മികച്ച എക്സൈസ് ഓഫീസിനുള്ള വെണ്മ പുരസ്കാരം വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിന്

തിരുവനന്തപുരം :അഞ്ചു ജില്ലകളിലെ എക്സൈസ് ഓഫീസുകളെ പിന്തള്ളി വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിന് 2023 ലെ എക്സൈസ് കമ്മീഷണറുടെ കമ്മീഷണേഴ്‌സ് ട്രോഫിയും വെൺമ പുരസ്കാരവും.മികച്ച ഓഫീസ് പ്രവർത്തനം, പരിസര ശുചീകരണം,എൻഫോഴ്സ്മെന്റ് പ്രവർത്തനം, മികവാർന്ന അന്വേഷണം,കോടതി നടപടികൾ ഫലപ്രദമായി കൈകാര്യം ചെയ്യൽ തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്കാരം. എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ 18 ഓളം ഉദ്യോഗസ്ഥരുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണത്. തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും വലിയ എക്സൈസ് റെയിഞ്ച് ഓഫീസുകളിൽ ഒന്നാണ് വാമനപുരം റേഞ്ച്. മാണിക്കൽ,…

Read More

ജമ്മു കാശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; നാലുപേർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിലെ ബാജി മാളിലെ വനമേഖലയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ അതിരൂക്ഷമായ ഏറ്റുമുട്ടലില്‍ നാലുപേർക്ക് വീരമൃത്യു. ഓഫിസർ റാങ്കിലുള്ള രണ്ടു പേരുൾപ്പെടെയാണു മരിച്ചത്. 3 ഭീകരരെ പിടികൂടാനായി നടത്തിയ ശ്രമത്തിലാണ് ജീവന്‍ നഷ്ടപ്പെട്ടത്. കാലാക്കോട്ട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും സേനാ അധികൃതർ അറിയിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഏറ്റുമുട്ടൽ. രജൗറി ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ…

Read More

തെലങ്കാനയിൽ അധികാരം പിടിക്കാൻ ബിജെപിയുടെ പ്രഖ്യാപനങ്ങൾ; മുസ്ലീം സംവരണം നിർത്തലാക്കുമെന്നും അയോധ്യയിലേക്ക് സൗജന്യ യാത്ര നടത്തുമെന്നും പ്രഖ്യാപിച്ച് അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലിം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും തെലങ്കാനയിലെ ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ മുസ്ലീം വിഭാഗത്തിന് നാല് ശതമാനം സംവരണമാണുള്ളത്. തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ അയോധ്യയിലേക്ക് സൗജന്യ യാത്ര നടത്തുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു. തെലങ്കാനയിൽ ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ ഭരണഘടനാ വിരുദ്ധമായ 4 ശതമാനം മുസ്ലീം സംവരണം നിർത്തലാക്കും. മുസ്‌ലിം…

Read More

അദ്ധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം: നാളെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അദ്ധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് നാളെ (വ്യാഴാഴ്ച, നവംബർ 23) അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 9 ജില്ലകളിൽ പൂർണ്ണമായും ഒരു ജില്ലയിൽ ഭാഗികമായുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകള്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ അവധിയായിരിക്കും. കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനമായിരിക്കും. ഈ ജില്ലക്കാർക്ക്…

Read More

നിർത്തിയിട്ട ലോറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് എലുമ്പിലാശ്ശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. നാലുശ്ശേരികാവ് അമ്പലത്തിനു സമീപത്തു നിന്നും ചെർപ്പുളശ്ശേരി എക്സൈസ് ആണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.125 ചാക്കുകളിലായി ഒരലക്ഷത്തിഎൺപതിനായിരം പാക്കറ്റ് ഹാൻസ് ലോറിയിൽ നിന്നും കണ്ടെടുത്തു. എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു വാഹന പരിശോധന. ഇവയ്ക്‌ക് വിപണിയിൽ മുപ്പത്തി അഞ്ച് ലക്ഷം രൂപ വില വരുമെന്ന് എക്സൈസ് പറഞ്ഞു.സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ബസ് യാത്രക്കാരിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു

ബത്തേരി: ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂര്‍, പാലക്കത്തൊടി വീട്ടില്‍, നിഹാല്‍ മുസ്തഫ അഹമ്മദ്(22), പന്നിയങ്കര, പടിഞ്ഞാറെത്തോപ്പിലകം വീട്ടില്‍ പി.ടി. അബ്‌റാര്‍ അബ്ദുള്ള(23) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്.മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. 19.55 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

Read More

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കും; പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോരമേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വരും മണിക്കൂറുകളിലും മഴ കനക്കും. പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യത ഉണ്ട്. തമിഴ്നാടിന് മുകളിലും കേരളത്തിന്‌ സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയോടെ…

Read More

46,000 രൂപ കെട്ടിവച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം

കോട്ടയം :ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ, കാറിന്റെ മിററില്‍ തട്ടിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത കേസില്‍ യുവതിയ്ക്ക് ജാമ്യം. പൊന്‍കുന്നം സ്വദേശി സുലുവിനാണ് ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വൈകീട്ടാണ് സുലുവിനെ അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഇന്നലെ ഉച്ചയ്ക്ക് കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാറിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial