
തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യത്തിനും ഒരു കോടി വീതം പിഴ; പതഞ്ജലിയോട് സുപ്രിംകോടതി
ഡൽഹി: പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ സുപ്രിംകോടതി. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അവകാശവാദങ്ങൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകി. തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യങ്ങൾക്കും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഐഎംഎയുടെ ഹരജിയിലാണ് സുപ്രിംകോടതിയുടെ നിർദേശം.നേരത്തെ, ബീഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പതഞ്ജലിക്കെതിരെ കേസെടുത്തിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യപ്രചരണമാണ് പതഞ്ജലി നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമ ബാബ് രാം ദേവിനെതിരെ കേസെടുത്തത്. ഇതിന് ശേഷം രാംദേവ് മേൽ കോടതിയെ…