
പകരക്കാരൻ വേണ്ട; കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും
തിരുവനന്തപുരം: ചികിൽസയ്ക്കായി അവധി അപേക്ഷ നൽകിയ കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും. തല്‍ക്കാലം പകരക്കാരനെ നിയോഗിക്കേണ്ടതില്ലെന്ന് ഇന്നു ചേര്‍ന്ന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. കാനത്തിന്റെ അവധി അപേക്ഷയില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിട്ടു. പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കാല്‍പ്പാദം മുറിച്ചുമാറ്റേണ്ടി വന്ന കാനം ചികിത്സയില്‍ തുടരുകയാണ്. ഇതിനിടെ മൂന്നു മാസത്തെ അവധിക്കായി പാര്‍ട്ടിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് നിര്‍വാഹക സമിതി യോഗത്തില്‍ പകരമാരെന്നു തീരുമാനമുണ്ടാവും എന്നായിരുന്നു സൂചനകള്‍. തല്‍ക്കാലം സെക്രട്ടറിക്കു പകരക്കാരന്‍ വേണ്ടെന്നും നേതൃത്വം…