Headlines

തൃശൂർ വിവേകോദയം സ്കൂളിൽ ക്ലാസ് റൂമിൽ കയറി വെടിവെയ്പ്; പൂർവ വിദ്യാർത്ഥി കസ്റ്റടിയിൽ

തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ട‌ിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്‌കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകർ പറയുന്നത്. തുടർന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

Read More

സിപിഐ നേതാവ്
എം ശിവതാണുപിള്ള അനുസ്മരണം സംഘടിപ്പിച്ചു.

പാലോട് :സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗവും തൊഴിലാളി നേതാവുമായിരുന്ന എം.ശിവ താണുപിള്ളയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. പാലോട് മേഖലയിൽ തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുരംഗത്ത് വന്നു അദ്ദേഹം പാലോട് കാർഷിക മേളയുടെ തുടക്കക്കാരാരിൽ ഒരാളാണ്. കേരളത്തിൽ ആദ്യമായി ആനപാപ്പാൻ മാരുടെ സംഘടനക്ക് രൂപം നൽകി.അവരുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റു നടയിൽ ആനകളെ അണിനിരത്തി നടത്തിയ സമരം ഏറെ ജനശ്രദ്ധ നേടിയിരുന്നു. അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി സിപി ഐ പാലോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും…

Read More

പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

പത്തനംതിട്ട: ളാഹക്ക് സമീപം പുതുക്കടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഒരു കുട്ടി അടക്കം ഏഴുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5:30 നാണ് അപകടം സംഭവിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ദർശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന വഴിയായിരുന്നു അപകടം. ആരുടേയും പരിക്ക് ഗുരുതരമുള്ളതല്ല. 34 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.

Read More

യാക്കോബായ സഭാ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം ഒഴിയുന്നതായി ഗീവർഗീസ് മാർ കൂറിലോസ്

തിരുവല്ല: യാക്കോബായ സഭാ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം ഒഴിയുന്നതായി ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഈ മാസം 28 മുതൽ മെത്രാപ്പോലീത്ത സ്ഥാനമടക്കം എല്ലാ ഔദ്യോഗിക സഭാചുമതലകളിൽ നിന്നും സ്വയം വിരമിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.മല്ലപ്പള്ളിയിലെ ആനിക്കാട്ടെ ഭവനത്തിൽ ആയിരിക്കും ഇനി താമസം. സാംസ്‌കാരിക- സാമൂഹ്യസേവന രംഗത്ത് സജീവമായി ഉണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം തുടർന്നും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഒപ്പം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.കൂടാതെ സംഘപരിവാറിന്റെ ലൗ ജിഹാദ്…

Read More

സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു.

കരുനാഗപ്പള്ളി: സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ആരോഗ്യനില വഷളാകുകയായിരുന്നു. കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ നിയമസഭയിൽ അംഗമായിരുന്നു. സിപിഐ സംസ്ഥാന കൗൺസിലംഗമാണ് .മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു

Read More

കെ എസ് ആർ ടി സി ബസ് കണ്ടക്ടർ പേനകൊണ്ട് കുത്തി; പരാതിയുമായി സ്കൂൾ വിദ്യാർത്ഥി

എറണാകുളം : യാത്രക്കാരനായ സ്കൂൾ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ പേന ഉപയോഗിച്ച് കുത്തിയതായി പരാതി. പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനാണ് ഉപദ്രവമേറ്റത്. ആലുവ മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിന് എതിരെയാണ് പരാതി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മുഹമ്മദ് അൽ സാബിത്ത്. കുട്ടിയുടെ ഇടതു കൺപോളയിലും, പുരികങ്ങൾക്ക് ഇടയിലും പേന കൊണ്ടുള്ള കുത്തിൽ മുറിവേറ്റു. സംഭവത്തിൽ ബസിലുണ്ടായിരുന്നവർ…

Read More

ഓസീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടമില്ല

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും. ലോകകപ്പ് ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയത്….

Read More

ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തിൽ പതിനൊന്നു കാരൻ മുങ്ങിമരിച്ചു

തൃശ്ശൂർ: തൃശ്ശൂർ ശ്രീനാരായണപുരത്ത് പതിനൊന്നുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ശ്രീനാരായണപുരം പോഴങ്കാവ് വടക്കുംചേരി ഷൈജുവിൻ്റെ മകൻ ശ്രുത കീർത്ത് (11) ആണ് മരിച്ചത്. ശ്രുത കീർത്ത് കുളത്തിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം. ശബരിമല തീർത്ഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീർത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. കുളക്കടവിൽ ഇരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കുളത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് കൊടുങ്ങല്ലൂർ എആർ മെഡിക്കൽ സെൻ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു

കൊച്ചി: അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 78 കാരൻ മരിച്ചു. ചൊവ്വര സ്വദേശി ബദറുദ്ദീൻ (78) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഓഗസ്റ്റ് എട്ടിനാണ് ബദറുദ്ദീനെ ഇതര സംസ്ഥാന തൊഴിലാളിയായ സാബു ആക്രമിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷം വീട്ടിൽ അതിക്രമിച്ച് കയറി സാബു ബദറുദ്ദീന്റെ തലയ്ക്കടിക്കുകയായിരുന്നു. സാബുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. തലക്ക് ഗരുതര പരിക്കേറ്റ ബദറുദീൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

Read More

ഭക്ഷണത്തില്‍ മുടി കണ്ടതിനെ തുടർന്ന് തടവുകാരന്റെ  ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ജയില്‍ ഉദ്യോഗസ്ഥന്‍;   മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: പ്രഭാത ഭക്ഷണത്തില്‍ മുടി കണ്ടതിനെ ചോദ്യം ചെയ്ത ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നയാളുടെ ശരീരത്തില്‍  ജയില്‍ ഉദ്യോഗസ്ഥന്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു.  കഴിഞ്ഞ 10നാണ് സംഭവം. നാലു മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ലിയോണ്‍ ജോണ്‍സിന്റെ ദേഹത്താണ് ചൂടുവെള്ളമൊഴിച്ചത്. ഗുരുതര പൊള്ളലേറ്റ ലിയോണ്‍ ജയില്‍ ആശുപത്രിയില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial