
ഗ്രാമീണ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിൽ; ആർബിഐ കണക്കുകൾ പുറത്തിറക്കി
ന്യൂഡൽഹി: ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസർവ് ബാങ്ക്. ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്ക് ആണ് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത്. കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണെന്നും റിസർവ് ബാങ്ക് പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ പറയുന്നു. മധ്യപ്രദേശിലെ ഗ്രാമീണ കര്‍ഷകത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവ് വേതനം ലഭിക്കുന്നതും മധ്യപ്രദേശിലെ തൊഴിലാളികള്‍ക്കാണെന്നാണ് ആര്‍ബിഐ കണക്കുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് നിർമാണ…