
രാജസ്ഥാനിലെ വാഹനാപകടത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം; രണ്ട് പേർ ഗുരുതരാവസ്ഥയിൽ
രാജസ്ഥാനിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ട അഞ്ച് ഉദ്യോഗസ്ഥർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ചുരുവിൽ ഞായറാഴ്ചയായിരുന്നു അപകടം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നാഗൗറിൽ നിന്ന് ജുൻജുനുവിലേക്ക് ഡ്യൂട്ടിക്കായി പോകുകയായിരുന്നു പൊലീസ് സംഘം. ഇതിനിടെ പൊലീസ് വാഹനം ട്രക്കിൽ ഇടിക്കുകയായിരുന്നു. അമിത വേഗതയിൽ വന്ന ട്രക്ക് പൊലീസ് വാഹനത്തെ മറികടന്ന ശേഷം പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നുവെന്നാണ് വിവരം. വാഹനം ട്രക്കിൽ ഇടിച്ച് അഞ്ച് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടു പേർ…