പൊഴുതനയിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ 11 കിലോ കഞ്ചാവ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

പൊഴുതന: പൊഴുതന ടൗണിനു സമീപം നിർമാണം നടക്കുന്ന വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 11.300 കിലോ കഞ്ചാവ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുടർന്നു കഞ്ചാവ് സൂക്ഷിച്ചു വച്ച കുറ്റത്തിന് പൊഴുതന കാരാട്ട് ജംഷീർ അലി (35), ആലപ്പുഴ സൂര്യ ഭവനം ടി.എസ്. സുരേഷ് (27) എന്നിവർ പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീനും സംഘവും‍‍ ഇവരെ അറസ്റ്റ് ചെയ്തു. ഇരുവരും ജില്ലയിലെ പ്രധാന ലഹരി മരുന്ന് ഇടപാടുകാരാണ്.ജംഷീർ അലി ഒട്ടേറെ ലഹരി മരുന്ന് കേസുകളിൽ പ്രതിയും…

Read More

പതിനാലുകാരിയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചു; പ്രതിയ്ക്ക് 20 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ഇരുപത് വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ചെന്നൈ സെയ്ദാപേട്ട് ദൈവനമ്പി സ്ട്രീറ്റ് വിഷ്ണു (20) നെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതിയാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. എലത്തൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.

Read More

‘സ്വിമ്മിങ് പൂളുമില്ല, ലിഫ്റ്റുമില്ല’ ഇത് സാധാരണ ബസ്; ഫെയ്സ്ബുക്ക് ലൈവിലെത്തി മന്ത്രിമാർ

നവകേരള സദസിനായി തയ്യാറാക്കിയത് ആഡംബര ബസല്ലെന്നും സാധാരണ ബസാണെന്നും മന്ത്രിമാർ.മാധ്യമങ്ങൾ ദുഷ്പ്രചാരണമാണ് നടത്തിയത്. ബസിനുള്ളിൽ സ്വിമ്മിങ് പൂളുണ്ടെന്നും ബസ്സിലേക്ക് കയറാൻ ലിഫ്റ്റ് ഉണ്ടെന്നുമൊക്കെയായിരുന്നു ഒരുവിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സാധാരണ കസേരകളിലാണ് ഇരിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസിൻറെ ഫെയ്സ്ബുക്ക് ലൈവിൽ മന്ത്രിമാർ പ്രതികരിച്ചു. ബസ്സിന്റെ ഉൾവശം ലൈവ് വീഡിയോയിലൂടെയാണ് പി രാജീവ് അടക്കമുള്ള മന്ത്രിമാർ കാണിച്ചത്. സാധാരണ ബസിലുള്ളതുപോലെയുള്ള സീറ്റുകളാണ് ഈ ബസിലുള്ളതും. ഒരു വാഷ്ബെയ്സിനും അറ്റാച്ച്ഡ് ബാത്ത്റൂമും മാത്രമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന…

Read More

നവകേരള സദസിന് സ്കൂൾ ബസുകളും വിട്ടുനൽകണം: നിർദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കറിയത്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നവ കേരള സദസ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടത്. ഇന്നാണ് നവകേരള സദസ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന്…

Read More

നവകേരള സദസ്സിന് ആവേശകരമായ തുടക്കം; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത് തലപ്പാവ് അണിയിച്ച്

കാസർകോട്: നവ കേരള സദസിന് കാസർകോട് ജില്ലയിലെ വടക്കേ അതിർത്തി ഗ്രാമമായ പൈവളിഗെയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ചാണ് സംഘാടകർ സ്വീകരിച്ചത്. മന്ത്രി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഉദ്ഘാടനം ചെയ്തു. പുതുചരിത്രം തുടങ്ങുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വിവാദങ്ങൾക്ക് വേണ്ടി കളയാൻ സർക്കാരിന് സമയമില്ലെന്നും ഇതൊരു ആഡംബര യാത്രയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 140 നിയമസഭാ മണ്ഡലങ്ങളിലും സദസ് സംഘടിപ്പിക്കും. ഡിസംബർ 23ന് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്…

Read More

സ്ത്രീകളെ മുൻനിർത്തി ലഹരി വിൽപ്പന; ഹോട്ടൽ മുറിയിൽ മൂന്നംഗ സംഘം അറസ്റ്റിൽ

കൊച്ചിയിൽ ആഡംബര ഹോട്ടലിൽ ലഹരിവസ്തുക്കളുമായി മൂന്നുപേർ അറസ്റ്റിൽ. കൊല്ലം ഓച്ചിറ സ്വദേശി റിജു ഇബ്രാഹിംകുട്ടി (41), കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു (32), തലശ്ശേരി ധർമടം സ്വദേശി കെ.മൃദുല (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ മുൻ നിർത്തി ലഹരി വിൽപന നടത്തുന്ന സംഘം ലഹരി വിൽപ്പനയ്ക്കായി ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ലഹരിവസ്തുക്കൾ അളക്കാനുള്ള ഡിജിറ്റൽ മെഷീനും ഇവരുടെ കൈയിൽ നിന്ന് പിടികൂടി. ഓച്ചിറ സ്വദേശിയായ റിജുവിനെതിരെ ഇതിനു മുൻപും സംസ്ഥാനത്ത് പലയിടത്തും കേസുകളുണ്ട്….

Read More

‘കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് ഞാനാണ്; അവകാശവാദവുമായി കെകെ മുഹമ്മദ് റാഷിദ്

കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അജ്ഞാതനായി തുടരുന്നതിനിടെ അവകാശവാദവുമായി യുവാവ്. കുറ്റിപ്പുറം സ്വദേശി കെകെ മുഹമ്മദ് റാഷിദാണ് മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് താനാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ചിരുന്നുവെന്ന് മുഹമ്മദ് റാഷിദ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തയാളെ കണ്ടെത്തനാകാതെ തുടരുന്നിതിനിടെയാണ് കെകെ മുഹമ്മദ് റാഷിദ് അവകാശവാദവുമായി രംഗത്തെത്തിയത്.’ഞാൻ അജ്ഞാതനല്ല അപരനല്ല ജീവനുള്ള കോൺ ഗ്രസുകാരൻ’ എന്ന തലക്കെട്ടോടുകൂടിയാണ് വാർത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ കുറ്റിപ്പുറത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അം ഗീകരിക്കാൻ…

Read More

പച്ചക്കറി കൃഷിക്കിടയിൽ കഞ്ചാവ് ചെടിയും നട്ടുവളർത്തി; 68കാരൻ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീടിന്റെ ടെറസിൽ രഹസ്യമായി കഞ്ചാവ് ചെടി നട്ടുവളത്തിയ 68കാരൻ പിടിയിൽ. പള്ളിച്ചൽ സ്വദേശി ശിവൻകുട്ടിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പച്ചക്കറി കൃഷി ചെയ്യുന്നതിന് ഇടയിലാണ് ശിവൻകുട്ടി രഹസ്യമായി കഞ്ചാവ് ചെടി നട്ടു വളർത്തിയത്. 80 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിക്ക് നാലുമാസത്തോളം പ്രായമുണ്ടായിരുന്നെന്നും എക്സൈസ് അറിയിച്ചു. തിരുവനന്തപുരം ഐ.ബിയിലെ പ്രിവന്റിവ് ഓഫീസർ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എപി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ്…

Read More

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡനത്തിന് ഇരയാക്കി; മൂന്ന് മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡനത്തിന് ഇരയാക്കിയ മൂന്ന് മദ്രസ അധ്യാപകര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് റാസാൾ ഹഖ് ഉള്‍പ്പടെയാണ് റിമാന്‍ഡിലായത്. കൊല്ലം കുളത്തുപുഴ സ്വദേശി സിദ്ധിഖ്, തിരുവനന്തപുരം തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീർ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. ശിശുക്ഷേമ സമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Read More

വ്യാജ ഐഡി കാർഡ് വിവാദം; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി; വ്യാജരേഖ ചമച്ചതിന് കേസെടുത്ത് പൊലിസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വ്യാജ ഐഡി കാർഡ് വിവാദത്തിൽ കേസെടുത്ത് പോലീസ്. വ്യാജരേഖ ചമച്ചതും ഐടി ആക്ടിലെ വിവിധ വകുപ്പുകളും പ്രകാരമാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് കേസെടുത്തത്. തെരെഞ്ഞെടുപ്പ് കമ്മീഷനും വിവിധ സംഘടനകളും നൽകിയ പരാതികളിലാണ് കേസ്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണം ശക്തമായതോടെ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് നേതൃത്വം. പൊലീസ്, കേസ് രജിസ്റ്റർ ചെയ്തതോടെ പാർട്ടിക്ക് ആകെ നാണക്കേട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial