
നെടുമങ്ങാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി വിദ്യാലയത്തിന് പുതിയ 13 ക്ലാസ് മുറികൾ
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ പുതുതായി നിർമിക്കുന്ന 13 ക്ലാസ് മുറികളുടെ നിർമാണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കുള്ള പുസ്തകങ്ങളും മന്ത്രി വിതരണം ചെയ്തു. കേരളം മുൻപെങ്ങും സാക്ഷ്യം വഹിക്കാത്ത തരം ഇടപെടലുകളാണ് വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. എൽ.പി, യു.പി, ഹയർ സെക്കൻഡറി വിദ്യാലയങ്ങളുള്ള നെടുമങ്ങാട് നഗര പ്രദേശം ഒരു വിദ്യാഭ്യാസ ഹബ്ബായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ…