കോഴിക്കോട് പെട്രോള്‍ പമ്പിൽ മോഷണം; ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി കവർച്ച നടത്തിയതായി പരാതി

കോഴിക്കോട്: കോഴിക്കോട് മാങ്ങാപ്പൊയിലിലെ എച്ച്പിസിഎൽ പെട്രോൾ പമ്പിൽ മോഷണം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ നടന്ന സംഭവത്തിൽ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറിയാണ് മൂവർ സംഘം കവർച്ച നടത്തിയത്. 10000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പമ്പ് ഉടമ വ്യക്തമാക്കി. അതേസമയം മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പെട്രോൾ പമ്പിലെത്തിയ മൂന്ന് യുവാക്കൾ പമ്പിലെ ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം തലയിൽ മുണ്ടിട്ട് മൂടിയാണ് മോഷണം നടത്തിയത്. ആക്രമണത്തിന് മുമ്പ് യുവാക്കൾ പമ്പിലെത്തി പ്രദേശം നിരീക്ഷിക്കുന്നത് ദൃശ്യങ്ങളിൽ…

Read More

മധു വധകേസില്‍ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്

അട്ടപ്പാടി മധു വധകേസില്‍ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്. ഓന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് കുടുംബം സുപ്രിം കോടതിയെ സമീപിക്കുക. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മധുവിന്റെ അമ്മ മല്ലി പറയുന്നു. സുപ്രിം കോടതിയില്‍ പോകും. നീതികിട്ടാന്‍ എതറ്റം വരെയും പോകുമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ഹുസൈന്റെ മര്‍ദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി ആരോപിച്ചു. മധുവിനെ വനത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോരുന്നതില്‍ പ്രതിയുടെ സാന്നിധ്യം ഇല്ലാത്തതിനാലാണ് ശിക്ഷ മരവിപ്പിച്ചത്….

Read More

തിരുവനന്തപുരത്തെ ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം മാങ്കോട് തേൻകുടിച്ചാൽ സ്വദേശി അജിന്റെ (33) മരണവുമായി ബന്ധപ്പെട്ടാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ യുവാവിന്റെ മരണം സംന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ചെട്ടികുളങ്ങരയിലെ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. അജിനെ അബോധാവസ്ഥയിൽ കണ്ടതോടെ യുവതി ലോഡ്‌ജ് ജീവനക്കാരുടെ സഹായത്താൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് മരണം സ്ഥിരീകരിച്ചു….

Read More

സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; നവംബർ ഇരുപത്തിയാറിനകം വിതരണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുമാസമായി മുടങ്ങിക്കിടന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ഉത്തരവിറങ്ങി. നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നും നവംബർ ഇരുപത്തിയാറിനകം പൂർത്തിയാക്കണമെന്നുമാണ് നിർദേശം. ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത് വന്നിരുന്നില്ല. പെൻഷൻ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാല താമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് മണ്ഡല പര്യടനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെയാണ് ഇന്ന് പെൻഷൻ…

Read More

മണ്ഡലകാലാരംഭം; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

ശബരിമല: വൃശ്ചികപ്പുലരിയിൽ ശബരിമല സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. പുലർച്ചെ മൂന്നിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതുതായി ചുമതലയേറ്റ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറന്നു. ഗണപതിഹോമത്തോടെ നിത്യപൂജയും നെയ്യഭിഷേകവും ആരംഭിച്ചു. ഇന്നലെ വൈകുന്നേരം നടതുറന്നതു മുതൽ ആയിരക്ക്കണക്കിന് അയ്യപ്പഭക്തരാണ് ദർശനം നടത്തിയത്. രാത്രിയോടെ തിരക്ക് വര്‍ദ്ധിച്ചു. നടപ്പന്തല്‍ നിറഞ്ഞതോടെ അയ്യപ്പന്മാരെ ക്യൂ കോംപ്ലക്സിലേക്ക് മാറ്റി.കേന്ദ്ര കാർഷിക, കർഷക ക്ഷേമസഹമന്ത്രി ശോഭാ കരന്തലാജേ ഉൾപ്പെടെ ദർശനത്തിന് എത്തി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ രാവിലെ…

Read More

ട്രെയിൻ നിയന്ത്രണം: കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

തൃശൂർ: പുതുക്കാട്‌ – ഇരിങ്ങാലക്കുട സെക്ഷനിൽ 18, 19 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചു. സൗത്ത്‌, സെൻട്രൽ, നോർത്ത്‌ സോണൽ ഓഫീസുകളോട്‌ ക്രമീകരണം നടത്താൻ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ (ഓപ്പറേഷൻസ്‌) നിർദ്ദേശിച്ചു. 18ന്‌ മംഗളൂരു സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ റദ്ദാക്കിയതും മംഗളൂരു സെൻട്രലിൽ നിന്ന്‌ പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം സെൻട്രൽ പ്രതിദിന എക്‌സ്‌പ്രസ്‌ (16348) ഏഴു മണിക്കൂറും വൈകി ഓടുന്ന സാഹചര്യത്തിൽ ഈ റൂട്ടിൽ കടുത്ത…

Read More

കേരളാ പോലീസിന്റെ സൈബർ വോളണ്ടിയർ ആകാം, നിയമനത്തിന് നവംബർ 25 വരെ അപേക്ഷിക്കാം

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് കേരളാ പോലീസ് വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖേനയാണ് സൈബർ വോളണ്ടിയറായി നിയമിതരാകാൻ അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിൽ സൈബർ വോളണ്ടിയർ എന്ന വിഭാഗത്തിൽ രജിസ്‌ട്രേഷൻ ആസ് എ വോളണ്ടിയർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബർ അവയർനെസ്സ് പ്രമോട്ടർ എന്ന…

Read More

കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപാ (24) ണ് വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഫോടനത്തിൽ പൊള്ളലേറ്റ് പ്രവീണിന്റെ അമ്മ റീന ജോസ് (സാലി-45), സഹോദരി ലിബ്ന (12) എന്നിവർ മരിച്ചിരുന്നു. ലിബ്ന സംഭവ ദിവസവും റീന കഴിഞ്ഞ ശനിയാഴ്ചയുമാണ് മരിച്ചത്. പ്രവീണും…

Read More

1.225 കിലോഗ്രാം കഞ്ചാവുമായി വിതുര സ്വദേശിയായ യുവാവ് അറസ്റ്റിൽ

നെടുമങ്ങാട് : 1.225 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ .മലയോര മേഖലയിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ലഹരിയുപയോഗം വൻ തോതിൽ വർദ്ധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്‌സൈസ് സർക്കിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിതുര, തൊളിക്കോട് ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതിയെഅറസ്റ്റ് ചെയ്തത് .വിതുര കലുങ്കു ജങ്ഷന് സമീപം ഇറയൻകോട് എന്ന സ്ഥലത്ത് വച്ച് KL.22.C.8212 ബജാജ് പൾസർ ബൈക്കിൽ 1.225കിലോ ഗ്രാം കഞ്ചാവ് വില്പനക്കായി കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് വിതുര ഇറയൻകോട് ഷാജി മൻസിലിൽ ഷാജി (33)…

Read More

പൂട്ടിട്ട് കേരള പൊലീസ്, 99 അനധികൃത ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു; കര്‍ശന നടപടി

തിരുവനന്തപുരം: അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി കേരള പൊലീസ്. 271 അനധികൃത ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്തു. അവശേഷിക്കുന്ന 172 ആപ്പുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് വേണ്ടി സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കി. അനധികൃത ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസിന്റെ സൈബര്‍ പട്രോളിങ്ങിലാണ് നിയമവിരുദ്ധ ആപ്പുകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ ഓപ്പറേഷന്‍ വിങ് ഐടി സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധ ആപ്പുകള്‍ക്കെതിരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial