
ആദ്യം 1.25 കിലോ കഞ്ചാവുമായി മാഫിയാ തലവനടക്കം 2 പേർ, പിന്നാലെ 2.75 കിലോയുമായി ഒരാൾ കൂടി പിടിയിൽ
തൃശൂർ: തൃശൂരിൽ എക്സൈസിന്റെ വൻകഞ്ചാവ് വേട്ട. മരത്താക്കരയിൽനിന്നും പുത്തൂരിൽനിന്നുമായി നാലു കിലോ കഞ്ചാവുമായി മൂന്നുപേരെ തൃശൂർ എക്സൈസ് റേഞ്ച് ടീം പിടികൂടി. റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് അഷറഫ്, കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഹരീഷ് സി.യു. എന്നിവരും സംഘവും ചേർന്നാണ് കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ മരത്താക്കരയിൽനിന്നും ബൈക്കിൽ കടത്തുകയായിരുന്ന 1.250 കിലോ കഞ്ചാവുമായി വൈശാഖ് (21), ആശിഷ് (22) എന്നിവരെയാണ് ആദ്യം പിടികൂടിയത്. കഞ്ചാവ് കടത്താൻ…