നവകേരള സദസില്‍ മന്ത്രിമാര്‍ക്കും അവധിയില്ല; മുടങ്ങാതെ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു

തിരുവനന്തപുരം: നവകേരള സദസില്‍ മന്ത്രിമാര്‍ക്കും അവധിയില്ല. എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലെയും യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 37 ദിവസം നീളുന്ന മണ്ഡല പര്യടനത്തില്‍ നിന്ന് മന്ത്രിമാര്‍ക്കും അവധിയില്ല. എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലത്തിലെയും സദസില്‍ മുടങ്ങാതെ പങ്കെടുത്ത് കൊളളണം. മന്ത്രിസഭ 140 മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. നവകേരള സദസിന്റെ ഒരുക്കങ്ങള്‍ മന്ത്രിസഭ വിലയിരുത്തി. ജനങ്ങളുമായി സംസാരിക്കുന്ന കാര്യത്തില്‍ നവകേരള സദസിന് വിപുലമായ സാധ്യതകളുണ്ട്. ജനപങ്കാളിത്തം കൊണ്ട്…

Read More

ശബരിമല ഡ്യൂട്ടിക്ക് പോയ ഫയര്‍ഫോഴ്‌സ് വാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: ഓടുന്നതിനിടെ ഫയര്‍ഫോഴ്സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. പുലര്‍ച്ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്ലൂരില്‍ വച്ചാണ് അപകടം. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഓടുന്നതിനിടെ ബസിന്റെ പിന്‍വശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് 32 ഫയര്‍ഫോഴ്സ് ജീവനക്കാര്‍ രക്ഷപെട്ടത്. ഇതില്‍ ഒരു ടയര്‍ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി തെരച്ചില്‍…

Read More

ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷണവില്‍പ്പന; തയ്യാറാക്കിയതിന്റെ തീയതിയും സമയവും രേഖപ്പെടുത്തണം: ഹൈക്കോടതി

കൊച്ചി: ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഭക്ഷണശാലകളില്‍ നിന്ന് നല്‍കുമ്പോള്‍ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. കൗണ്ടറിലൂടെയും പാഴ്‌സലായും നല്‍കുമ്പോള്‍ ഇക്കാര്യം കൃത്യമായി പാലിക്കണം. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഇവ ഭക്ഷിക്കാന്‍ ഉപഭോക്താക്കളില്‍ അവബോധമുണ്ടാക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഭക്ഷ്യവിഷബാധ മൂലം കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവനന്ദ മരിച്ച സംഭവത്തില്‍ മാതാവ് നല്‍കിയ…

Read More

മകരവിളക്ക് തീർത്ഥാടനം; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകീട്ട് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് തന്ത്രി ക​​​ണ്ഠ​​​ര് മ​​​ഹേ​​​ഷ് മോ​​​ഹ​​​നരു​​​ടെ സാന്നി​​​ധ്യ​​​ത്തി​​​ല്‍ മേ​​​ൽ‍ശാ​​​ന്തി കെ. ​​​ജ​​​യ​​​രാ​​​മ​​​ന്‍ ന​​​മ്പൂ​​​തി​​​രി ന​​​ട തു​​​റ​​​ന്ന് ദീ​​​പം തെ​​​ളി​​​ക്കും. പു​​​തി​​​യ ശ​​​ബ​​​രി​​​മ​​​ല, മാ​​​ളി​​​ക​​​പ്പു​​​റം മേ​​​ല്‍ശാ​​​ന്തി​​​മാ​​​രു​​​ടെ അ​​​ഭി​​​ഷേ​​​ക ചടങ്ങു​​​ക​​​ള്‍ ഇ​​​ന്നു രാ​​​ത്രി സ​​​ന്നി​​​ധാ​​​ന​​​ത്തു നടക്കും. മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ഏ​​​​നാ​​​​ന​​​​ല്ലൂ​​​​ര്‍ പൂ​​​​ത്തി​​​​ല്ല​​​​ത്ത് മ​​​​ന​​​​യി​​​​ല്‍ പി.​​​​എ​​​​ന്‍. മ​​​​ഹേ​​​​ഷ് ന​​​ന്പൂ​​​തി​​​രി​​​യെ ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്രം മേ​​​ൽ​​​ശാ​​​ന്തി​​​യാ​​​യും ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ അ​​​​ഞ്ഞൂ​​​​ര്‍ പൂങ്ങാട്ട്മ​​​​ന പി.​​​​ജി. മു​​​​ര​​​​ളി ന​​​​മ്പൂ​​​​തി​​​​രി​​​​യെ…

Read More

കിവികളെ അരിഞ്ഞു വീഴ്ത്തി ഷമി, കണക്കുകൾ തീർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ; ന്യൂസിലന്റിനെ തകർത്തത് 70 റൺസിന്

മുംബൈ:ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യക്ക് ഫൈനല്‍ പ്രവേശം. ഇന്ത്യ ഉയര്‍ത്തിയ 397 റണ്‍സ്  വിജയലക്ഷ്യം  പിന്തുടര്‍ന്ന  കിവീസിന് 48.5 ഓവറില്‍ 327 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.119 പന്തില്‍ നിന്ന് 134 റണ്‍സ് നേടിയ ഡാരല്‍ മിച്ചലും 73 പന്തില്‍ 69 റണ്‍സ് നേടിയ കെയ്ന്‍ വില്ല്യംസസണുമാണ് ന്യൂസിലന്‍ഡിന്റെ ടോസ് സ് കോറര്‍മാര്‍. ഷമിയുടെ 7 വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.  മറുപടി ബാറ്റിങ്ങില്‍ കിവീസിന് 30 റണ്‍സെടുക്കുന്നതിനിടെ ഡെവോണ്‍ കോണ്‍വെയെ നഷ്ടമായി. 15 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്….

Read More

ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം

ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിൽ അഞ്ച് മത്സരങ്ങളിലും തോറ്റ് സെമി കാണാതെ പുറത്തായതിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ബാബർ അസം രാജിവിച്ചു. ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബറിന്റെ രാജി. ഏറെ പ്രതീക്ഷയോടെ വന്ന പാക്കിസ്ഥാന് അഞ്ചാം സ്ഥാനത്ത് മാത്രമാണ് അവസാനിപ്പിക്കാൻ സാധിച്ചത്. മൂന്ന് ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി താരം എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളോട് അടക്കം പരാജയപ്പെടുകയും ചെയ്തു. താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന്…

Read More

അവശനായ പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം; മകന്റെ മർദ്ദനമേറ്റ അമ്മ മരിച്ചു

പാലക്കാട്: വയ്യാത്ത പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. മകന്റെ മർദ്ദനമേറ്റ്‌ അമ്മ മരിച്ചു. പാലക്കാട് കാടാങ്കോട് അയ്യപ്പൻക്കാവ് യശോദയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യശോദയുടെ ഭർത്താവ് അപ്പുണ്ണിയെയും മരിച്ച നിലയിൽ കണ്ടെത്തി അവശനിലയിലായിരുന്ന അപ്പുണിയെ ആശുപത്രിയിലെത്തിക്കാൻ വന്ന ബന്ധുക്കളെയും മദ്യലഹരിയിലായിരുന്ന അനൂപ് മർദ്ദിച്ചിരുന്നെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്. മരിച്ച അപ്പുണ്ണിയുടെയും, യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ…

Read More

കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം

ഗുജറാത്ത് : കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ വയറ് കീറി കുടൽ പുറത്തെടുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഗുജറാത്ത് ഗാന്ധിനഗറിലെ സാൽകി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ദീപക് താക്കൂർ(10) എന്ന ബാലനാണ് മരിച്ചത്. ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ മേൽ ചാടി വീണ കുരങ്ങ് നഖങ്ങൾ ഉപയോഗിച്ച് ആഴത്തിലുള്ള മുറിവുകൾ വരുത്തി തുടർന്ന് വയറു കീറി കുടൽ പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ രക്ഷപെടുത്തി വീട്ടിൽ…

Read More

ജമ്മുകശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരണം 36 ആയി ; 6 പേരുടെ നില ഗുരുതരം

ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരണം 36 ആയി. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 6 പേരുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം. അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. മരിച്ചവർക്ക് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. 55 പേരുണ്ടായിരുന്ന ബസ് 300 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ബത്തോത്ത – കിഷ്ത്വാർ ദേശീയപാതയിലാണ് അപകടം. പരിക്കേറ്റവരെ ഇവരെ ദോഡ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ആദ്യഘട്ടത്തിൽ നാട്ടുകാരും…

Read More

50-ാം സെഞ്ചുറിയുമായി ചരിത്രം കുറിച്ച് വിരാട് കോലി; ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി കോലി

ഐസിസി ഏകദിന ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച് കിങ് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി വിരാട് കോഹ്ലി. 106 പന്തുകളിലാണ് താരം അമ്പതാം സെ‌ഞ്ചുറി നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സറും അടങ്ങുന്ന ഇന്നിങ്സോടെയാണ് കോഹ്ലി അമ്പതാം സെഞ്ചുറിയിലെത്തിയത്. ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. ക്രിക്കറ്റ് ദൈവത്തിന് പകരം ഇനി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമായി കിങ് കോഹ്ലി. കോഹ്ലി അമ്പതാം സെഞ്ചുറി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial