ന്യൂനമര്‍ദ്ദം ഇന്ന് തീവ്രമാകും; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. കർണാടകയിലൂടെ വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി…

Read More

അമ്മയുടെ മുന്നിൽ വച്ച് അച്ഛനെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊന്നു

കൊല്ലം:സാമ്പത്തിക തർക്കങ്ങളെ തുടർന്ന് കിടപ്പുരോഗിയായ അച്ഛനെ പെട്രോൾ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി. കൊല്ലം പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ മകൻ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ ഓട്ടോഡ്രൈവറായ എസ്.അനിൽകുമാറിനെ (52) പൊലീസ് അറസ്റ്റ് ചെയ്‌തു. അമ്മ വസുമതിയുടെ (72) കൺമുന്നിൽ വച്ചാണ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. അക്രമം നടത്തിയ ശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന അനിൽകുമാറിനെ പരവൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു….

Read More

കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്തു.

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു. ബുധനാഴ്ച രാവിലെ കിണറ്റില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച്‌ പുറത്തെത്തിച്ച്‌ കൂട്ടിലാക്കി പരിശോധനക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. അവശനിലയിലായിരുന്നു പുലി. കൂട്ടിലാക്കി അല്‍പസമയത്തിനകമാണ് ചത്തതെന്നാണ് അറിയുന്നത്. കിണറ്റിനുള്ളില്‍ വലയിറക്കി പുലിയെ കയറ്റി പകുതി ദൂരം ഉയര്‍ത്തിയ ശേഷമാണു മയക്കുവെടി വെച്ചത്. വെറ്ററിനറി സര്‍ജൻ അജേഷ് മോഹൻദാസിെൻറ നേതൃത്വത്തിലാണു മയക്കുവെടി വച്ചത്. തുടര്‍ന്ന് കൂട്ടിലേക്ക് മാറ്റി കണ്ണവത്തെത്തിക്കുകയായിരുന്നു. പുലിയുടെ പോസ്റ്റ്മോര്‍ട്ടം വ്യാഴാഴ്ച വയനാട്ടില്‍ വച്ചു നടത്തും. കിണറിെൻറ സംരക്ഷണ ഭിത്തി തകര്‍ത്ത്…

Read More

തുടർച്ചയായ നിയമലംഘനങ്ങൾ; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി

തിരുവനന്തപുരം: തുടർച്ചയായ നിയമലംഘനങ്ങളെ തുടർന്ന് റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. ഗതാഗത സെക്രട്ടറിയാണ് നിരന്തരമായി നിയമലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് പെർമിറ്റ് റദ്ദാക്കിയത്. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു

Read More

പഠന ദിനങ്ങൾ കുറക്കുക; സംസ്ഥാനത്ത് നാളെ ഐ ടി ഐ കളിൽ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഐ.ടി.ഐ കളിലെ പഠന ദിവസം അഞ്ചാക്കണമെന്ന് ആവശ്യപ്പെട്ട് AISF സംസ്ഥാനത്തെ ഐ ടി ഐ കളിൽ നാളെ (30-11-2023) പഠിപ്പ് മുടക്കും. ഐടിഐകളിലെ പരിശീലന മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാരിന് കീഴിലെ ഡിജിടി 2022 മുതൽ ഒരു വർഷത്തെ പാഠ്യ സമയം 1600 മണിക്കൂറിൽ നിന്നും1200 മണിക്കൂർ ആക്കി കുറച്ചിരുന്നു. കേരളത്തിലെ ഐടിഐ കൾ നിലവിൽ ശനിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ 6 ദിവസം ആണ് പ്രവർത്തിച്ചുവരുന്നത്. കേരളത്തിന് പുറത്തുള്ള മിക്ക സംസ്ഥാനങ്ങളിലും ആഴ്ചയിൽ അഞ്ചു ദിവസമാണ് ഐടിഐ…

Read More

വട്ടപ്പാറ മരുതൂരിൽ ഉണ്ടായ വാഹന അപകടത്തിൽ സിപിഐ നേതാവിന് ദാരുണാന്ത്യം

വട്ടപ്പാറ : മരുതൂരിൽ നടന്ന വാഹന അപകടത്തിൽ സിപിഐ നേതാവിന് ദാരുണാന്ത്യം.കൊഞ്ചിറ പാർവ്വതി വിലാസത്തിൽ വാഴപ്പണയിൽ ബി ഡി ശ്രീകുമാർ (60) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം വട്ടപ്പാറ മരുതൂരിൽ ശ്രീകുമാർ സഞ്ചരിച്ച ബൈക്കിൽ ചക്ക കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ശ്രീകുമാർ മരണപ്പെട്ടു.സിപിഐ കൊഞ്ചിറ ബ്രാഞ്ച് സെക്രട്ടറി, വെമ്പായം ലോക്കൽ കമ്മിറ്റിയംഗം, കൊഞ്ചിറ ക്ഷീരോൽപാദക സഹകരണ സംഘം സ്ഥാപക സെക്രട്ടറി, കെ റ്റി എ സി , സെക്രട്ടറി, കൊഞ്ചിറ…

Read More

ഏഴു വയസ്സുകാരിക്ക് മിഠായി നൽകിയ ശേഷം പീഡനത്തിനിരയാക്കി; 63 വയസ്സുകാരന് 80 വർഷം കഠിന തടവ്

പെരിന്തല്‍മണ്ണ: ഏഴുവയസ്സുകാരിക്ക് മിഠായി നൽകിയ ശേഷം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി കുട്ടിപ്പാറയില്‍ താമസിച്ചിരുന്ന ഇളത്തുരുത്തിയില്‍ രവീന്ദ്രനെ(63)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടു വകുപ്പുകളും പോക്സോ നിയമത്തിലെ രണ്ടു വകുപ്പുകളും പ്രകാരം 20 വര്‍ഷംവീതം കഠിനതടവും പതിനായിരം രൂപവീതം പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്തപക്ഷം ആറുമാസംവീതം കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി….

Read More

പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; നാലുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്

കോട്ടയം: പെട്രോൾ പമ്പ് ആക്രമിച്ച് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ സ്വദേശികളായ ഷിന്‍റോ (22), ഷാലു (20), ആയാംകുടി സ്വദേശി രതീഷ്(30), പുന്നത്തറ സ്വദേശി സുധീഷ്(24) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് സൗജന്യമായി പെട്രോൾ നൽകാത്തതിനെ തുടർന്ന് പ്രതികൾ ജീവനക്കാരനെ ആക്രമിച്ചത്. പമ്പ് ജീവനക്കാരൻ സന്ദീപിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികൾ സംഘം ചേർന്ന് കിസ്മത്ത് പടി യിലെ പൊൻമാങ്കൽ പമ്പിലെ ജീവനക്കാരനെ അക്രമിച്ച കേസിലാണ്…

Read More

നികുതി അടക്കാതെ വെട്ടിച്ച് പോകാൻ ശ്രമം; അമരവിള ചെക്ക്പോസ്റ്റിൽ 23100 കോഴികുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുവന്ന വാഹനം പിടികൂടി

തിരുവനന്തപുരം: നികുതിയടക്കാതെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച വാഹനം 23100 കോഴികുഞ്ഞുങ്ങളുമായി പിടികൂടി. തമിഴ്നാട്ടിൽ നിന്നും മതിയായ രേഖകളില്ലാതെ കോഴികുഞ്ഞുങ്ങളുമായെത്തിയ വാഹനം അമരവിള എക്‌സൈസ് ചെക്ക്പോസ്റ്റിലാണ് പിടികൂടിയത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 23,100 കോഴിക്കുഞ്ഞുങ്ങൾ വണ്ടിയിൽ ഉള്ളതായി കണ്ടെത്തി. നികുതി അടയ്ക്കാതെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കൊണ്ടുപോകാൻ ശ്രമിച്ച വാഹനമാണ് പിടികൂടിയതെന്ന് അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ എത്തി. പിഴ…

Read More

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടിക്കൊടുക്കാൻ ബിസിസിഐ സന്നദ്ധത പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിനു നൽകിയിരുന്ന ആദ്യ കരാർ. ഇതു പൂർത്തിയായ സാഹചര്യത്തിൽ, ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്റ്റർ വി.വി.എസ്. ലക്ഷ്മൺ ആണ് ഇന്ത്യൻ ടീമിനെ പരിശീലനച്ചുമതല വഹിക്കുന്നത്. അതേസമയം, ബിസിസിഐയുടെ വാഗ്ദാനം ദ്രാവിഡ് സ്വീകരിച്ചോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. കഴിഞ്ഞ രണ്ടു വർഷമായി ദ്രാവിഡ് രൂപപ്പെടുത്തിയ ടീം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial