ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പത്ത് പേർക്ക് ദാരുണാന്ത്യം

കശ്മീർ: ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. ഡോഡ ജില്ലയിലെ അസർ ഏരിയയിലെ ട്രംഗലിന് സമീപമായിരുന്നു അപകടം. മരണ സംഖ്യ ഉയരാനാണ് സാധ്യതയെന്നാണ് പുറത്തു വരുന്ന വിവവരം. കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 40 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 250 മീറ്റർ താഴ്ചയിലേക്കാണ് ബസ് പതിച്ചത്. അധികൃതരും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘പരിക്കേറ്റവരെ കിഷ്ത്വാർ ജില്ലാ ആശുപത്രിയിലേക്കും ജിഎംസി ദോഡയിലേക്കും മാറ്റി. കൂടുതൽ…

Read More

പരാതി പിന്‍വലിക്കാന്‍ ഭീഷണി, വേശ്യാവൃത്തി ചെയ്യുന്നവരെന്ന് വിളിച്ച് വരെ അപമാനം; കരമന പൊലീസിനെതിരെ വിദ്യാര്‍ത്ഥിനി; സിപിഐഎമ്മിനെതിരെയും ആരോപണം

തിരുവനന്തപുരം :കരമന പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കോളജ് വിദ്യാര്‍ത്ഥിനി. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ബന്ധു ആക്രമിച്ചെന്ന പരാതിയുമായി എത്തിയപ്പോഴാണ് ദുരനുഭവം നേരിട്ടതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. പരാതി പിന്‍വലിക്കാന്‍ തനിക്ക് സമ്മര്‍ദമുണ്ടായെന്നും ഇക്കാര്യത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലുണ്ടായെന്നും വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു. പരാതി പിന്‍വലിക്കാന്‍ മുകളില്‍ നിന്ന് നല്ല സമ്മര്‍ദമുണ്ടെന്ന് തങ്ങള്‍ക്കൊപ്പം വന്ന ബന്ധുവിനോട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വിദ്യാര്‍ത്ഥി പറയുന്നു. പരാതിയുമായി എത്തിയ തങ്ങളോട് മോശമായി…

Read More

കൂത്ത്, കൂടിയാട്ടം ആചാര്യൻ പത്മശ്രീ പി.കെ.നാരായണൻ നമ്പ്യാർ അന്തരിച്ചു

പാലക്കാട്: കൂത്ത്, കൂടിയാട്ടം ആചാര്യൻ പി.കെ.നാരായണൻ നമ്പ്യാർ (96) അന്തരിച്ചു. പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രാചീനമായ കലാരൂപമാണ് കൂടിയാട്ടം. ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കലാരൂപവും കൂടിയാട്ടമാണ്. കൂത്തിനെയും കൂടിയാട്ടത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ നിർണ്ണായക നേതൃത്വം വഹിച്ച കലാപ്രതിഭയാണ് അദ്ദേഹം. കൂടിയാട്ട കുലപതി മാണി മാധവചാക്യാരുടെ മൂത്ത പുത്രനാണ്. ദീർഘകാലം കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം വിഭാഗത്തിൽ അധ്യാപകനായിരുന്നു. കേരള കലാമണ്ഡലത്തിൽ ഡീൻ ആയും സേവനമനുഷ്ഠിച്ചു. മിഴാവിൽ തായമ്പക, മിഴാവ്…

Read More

വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കായി വോയ്സ് ചാറ്റ് ഫീച്ചർ; പുതിയ അപ്ഡേഷൻ എത്തി

വാട്സ്ആപ്പിൽ നേരത്തെ പല ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കമ്പനി വീണ്ടും ഒരു ഫീച്ചർ കൂടി എത്തിച്ചിരിക്കുകയാണ്. വമ്പൻ ഫീച്ചറുകളായിരുന്നു ഈ വർഷം വാട്സ്ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തിച്ചിരുന്നത്. കഴിഞ്ഞദിവസം എത്തിച്ച ഫീച്ചർ കൂടുതലായ ഉപകാരപ്പെടുക വാട്സ്ആപ്പ് ഗ്രൂപ്പുപകൾക്കാണ്. വോയ്സ് ചാറ്റ് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.ക്ലബ് ഹൗസ്, ടെലഗ്രാം, ഡിസ്‌കോർഡ് എന്നിവയിൽ ഇതിനകം ലഭ്യമായ ഫീച്ചറാണ് വാട്സ്ആപ്പിലും അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് വോയ്‌സ് കോൾ, വീഡിയോകോൾ ഉൾപ്പെടെ ഗ്രൂപ്പ് അംഗങ്ങൾക്ക് സംവദിക്കാനുള്ള മറ്റ് ഫീച്ചറുകൾ ഇതിനകം വാട്സ്ആപ്പിൽ ലഭ്യമാണ്. വോയ്സ് മെസേജ് പോലെയല്ല വോയ്സ്…

Read More

ഒറ്റയാന്റെ ആക്രമണം; പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ടാപ്പിങ് തൊഴിലാളിയായ നിലമ്പൂര്‍ മമ്പാട് പുള്ളിപ്പാടം പാലക്കടവ് ചേര്‍പ്പുകല്ലിങ്ങല്‍ രാജനാണ് (51) കൊലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഒറ്റയാന്റെ ആക്രമണം നടന്നത്. കവളപൊയ്കയിലെ തോട്ടത്തില്‍ ടാപ്പിങ്ങിന് പോകുന്നതിനിടെയാണ് ആന ആക്രമിക്കുന്നത്. സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രാജന് ബുധനാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. പാലയ്ക്കാമറ്റം ജോണ്‍സണിന്റെ വീടിന് മുന്നില്‍ വാഴ നശിപ്പിച്ച് റോഡില്‍ നിലയുറപ്പിച്ച പിടിയാന ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ട്…

Read More

സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി; സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യ സ്ഥാപന ഉടമയാണ് സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. പരാതിയില്‍ സ്ഥാപന ഉടമയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ഇടപാടുകളാണ് പ്രശ്നത്തിന് കാരണം. പേരാമ്പ്ര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുട മൊഴി പൊലീസ് എടുത്തുവരുകയാണ്. മൊഴിയെടുത്തശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Read More

പണമെടുക്കാന്‍ എ.ടി.എം. കൗണ്ടറിനകത്ത് കയറിയ യുവതിയും മകളും കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

കാസർകോട്: പണമെടുക്കാൻ എ.ടി.എം. കൗണ്ടറിനകത്ത് കയറിയ യുവതിയും മകളും വാതിൽ ലോക്കായതിനെത്തുടർന്ന് കുടുങ്ങി. എരിയൽ ചാരങ്ങായി സ്വദേശിനിയായ റംല (35), മകൾ സൈനബ (എട്ട്) എന്നിവരാണ് കാസർകോട് സർവീസ് സഹകരണ സംഘത്തിന്റെ എ.ടി.എമ്മിൽ കുടുങ്ങിയത്. പുറത്ത് കടക്കാൻ കഴിയാത്തതിനെത്തുടർന്ന് ഇവർ ചില്ലിലടിച്ച് ബഹളം വെച്ചു. തുടർന്ന് സമീപത്തുള്ളവർ പോലീസിനെ അറിയിച്ചു. കാസർകോട് ടൗൺ എസ്.ഐ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കാസർകോട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേന റെസിപ്രോക്കൽ സോ ഉപയോഗിച്ച് വാതിൽ മുറിച്ചാണ് യുവതിയെയും മകളെയും രക്ഷപ്പെടുത്തിയത്

Read More

ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പാലക്കാട്: ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥിമുങ്ങി മരിച്ചു. പാലക്കാട് പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലാണ് സംഭവം. കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരി (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം. ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. 50 ഓളം സ്വാമിമാർ ഈ സമയത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയിരുന്നു. കുളത്തിലിറങ്ങിയ ശബരിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തിനടിയിൽ നിന്നും ശബരിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചു; അമ്പത്തിയെട്ടുകാരന് 41 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: എട്ടുവയസ്സുകാരിയെ ലൈം ഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 41 വർഷം കടിന തടവ് ശിക്ഷ വിധിച്ച് കോടതി. തുരുത്തുംമൂല സ്വദേശി ശ്രീനിവാസ(58)നാണ് പ്രതി. ഇയാൾക്ക് 41 വർഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. തടവ് ജീവിതാന്ത്യം വരെ അനുഭവിക്കണം. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയേയും സഹോദരനേയും ബന്ധുവായ പ്രതിയുടെ വീട്ടിൽ ഏൽപ്പിച്ച ശേഷം വീട്ടുകാർ പുറത്തു പോയ…

Read More

ഇടുക്കിയിൽ 6വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ടു വർഷമായിട്ടും പ്രതിക്കുള്ള ശിക്ഷ വിധിച്ചില്ല

കട്ടപ്പന:ആലുവ കേസിൽ കോടതി വിധി നേരത്തെ വരുമ്പോഴും ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ശേഷം കെട്ടിത്തൂക്കിയ കേസിൽ രണ്ടു വർഷം കഴിഞ്ഞിട്ടും ശിക്ഷ വിധിച്ചിട്ടില്ല. ഇരു വിഭാഗത്തിൻറെയും വാദം പൂർത്തിയായ സാഹചര്യത്തിൽ വേഗത്തിൽ ശിക്ഷ വിധിക്കണമെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് കേസ് പരിഗണിക്കുന്നത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കേസിൽ സമീപവാസിയായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial