ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ ഇന്ത്യ – ന്യൂസിലന്റ് വമ്പൻ പോരാട്ടം ഇന്ന്

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. മത്സരത്തിൽ ടോസ് നിർണായകമാണെന്ന് ന്യൂസിലൻഡ് താരം ലോക്കി ഫെർഗൂസൻ പറഞ്ഞു. റൗണ്ട് റോബിനിലെ ഒന്‍പത് മത്സരങ്ങളും ജയിച്ച്, പരാജയം അറിയാതെയാണ് ടീം ഇന്ത്യ സെമിയിൽ എത്തിയിരിക്കുന്നത്. നെറ്റ് റൺറേറ്റിന്റെ പിൻബലത്തിൽ, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി സെമിയിലേക്ക് കടന്ന ന്യൂസിലൻഡിനും പ്രതീക്ഷകൾ ഏറെയാണ്. 2019ലെ സെമിയിൽ ഇന്ത്യയെ മറികടന്നതിന്‍റെ ഓർമ്മകൾ ന്യൂസിലൻഡിനു കൂട്ടായുണ്ട്. പക്ഷെ, ലോകകപ്പിൽ എതിരാളികളെ വലിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയുള്ള…

Read More

ബ്ലൂടൂത്ത് ഹെഡ്സെറ്റ് ചാർജറിൽ സ്വർണം കടത്താൻ ശ്രമം; നാഗർകോവിൽ സ്വദേശിയെ കസ്റ്റംസ് പിടികൂടി

തിരുവനന്തപുരം: ബ്ലൂടൂത്ത് ഹെഡ്സെറ്റിന്റെ ചാർജറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപയുടെ സ്വർണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻലസ് പിടികൂടി. ഈ രീതിയിൽ സ്വർണം കടത്തുന്നത് ഇവിടെ ആദ്യമാണ്. ഷാർജയിൽ നിന്നെത്തിയ നാഗർകോവിൽ സ്വദേശിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ആദ്യ പരിശോധന കടന്നു പോയെങ്കിലും എക്സിറ്റ് ഗേറ്റിനു സമീപത്തെ അവസാന എക്സറേ പരിശോധനയിലാണു സ്വർണം കണ്ടെത്തിയത്. രണ്ട് സ്വർണക്കട്ടികൾ ചാർജിങ് യൂണിറ്റിലും 4 സ്വർണ നാണയങ്ങൾ ബാഗിനുള്ളിലുമായിരുന്നു. സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് ബാഗ്…

Read More

വെജിറ്റേറിയൻ ഭക്ഷണം കുറച്ചുകാലത്തേക്ക് കുറഞ്ഞ നിരക്കിൽ; മണ്ഡലകാലത്തെ ഭക്ഷണത്തിന്റെ വിലവിവര പട്ടിക പ്രസിദ്ധീകരിച്ചു

ശബരിമല തീർത്ഥാടകർക്കായി മണ്ഡലകാലത്ത വെജിറ്റേറിയൻ ഭക്ഷണശാലകൾക്കുള്ള വിവിവര പട്ടിക പ്രസിദ്ധീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. എരുമേലിയിലെയും മറ്റു പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കും. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടാണ് പുതിയ വില നിലവിൽ വരുന്നത്. ശബരിമല തീർഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയേക്കാൾ അധിക വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.അമിതവില ഈടാക്കുന്നത് തടയാനും ഭക്ഷണത്തിന്റെ ഗുണനിലവാരം…

Read More

പൂട്ടിയിട്ട വീടുകളിൽ മഴ പെയ്യുമ്പോൾ മോഷണം; ചെരിപ്പ് തുമ്പായി, അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ

പാലക്കാട്: വാളയാർ, കസബ പൊലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കഴിഞ്ഞ രണ്ടു മാസങ്ങളായി പൂട്ടിയിട്ടിരുന്ന വീടുകളിൽ മോഷണം നടത്തിവന്ന ഉത്തർപ്രദേശ് സ്വദേശി ബാബു ഖുറേഷിയാണ് പിടിയിലായത്. മോഷണത്തിനായി ഉത്തർപ്രദേശിൽ നിന്നും കേരളത്തിൽ എത്തി മോഷണം നടത്തി തിരിച്ച് പോവുകയായിരുന്നു രീതി. ആന്ധ്ര പ്രദേശിൽ മാത്രം ഏഴ് മോഷണ കേസുകൾ ബാബു ഖുറേഷി എന്ന 42കാരന് എതിരെയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ കേസുകൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. കൂട്ടു പ്രതികൾക്കായി പൊലീസ്…

Read More

പലചരക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ചു; എഴുപത്തിയേഴുകാരൻ പോലീസ് പിടിയിൽ

കൊച്ചി: കടയിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ച കേസിൽ 77 വയസുകാരൻ അറസ്റ്റിൽ. കുറുപ്പംപടി വേങ്ങൂർ കനാൽ പാലം സ്വദേശി പൗലോസാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. താൻ നടത്തിവരുന്ന പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെയാണ് പൗലോസ് ഉപദ്രവിച്ചത്. പെൺകുട്ടിയെ കടയുടെ ഉള്ളിലേക്ക് വലിച്ചു കയറ്റിയ പ്രതി ഇവരെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. പിന്നീട് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറുപ്പുംപടി പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയെ…

Read More

ഗുരുതര കൃത്യവിലോപം ; നാല് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം; ഗുരുതര കൃത്യവിലോപവും, അച്ചടക്കലംഘനവും കാട്ടിയ നാല് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു.പോസ്കോ കേസിൽപ്പെട്ട പെരുമ്പാവൂർ യൂണിറ്റിലെ കണ്ടക്ടർ ജിജി. വി ചേലപ്പുറത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. 16 വയസുള്ള വിദ്യാർത്ഥിനിയെ അപമാനിച്ചുവെന്ന് കാട്ടി ആലുവ ഈസ്റ്റ് പോലീസിൽ വിദ്യാർത്ഥിനി പരാതി നൽകിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൽ കഴിഞ്ഞമാസം 23 മുതൽ ജോലിക്ക് ഹാജരായിട്ടുമില്ല. ബസിൽ യാത്രചെയ്ത വിദ്യാർത്ഥിനിയെ ഡ്യൂട്ടിക്കിടയിൽ പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞമാസം 23 ന് കൊല്ലം…

Read More

രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2,21,986 വോട്ടുകൾ നേടിയ രാഹുൽ മാങ്കൂട്ടത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടത്. എതിരാളി അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകൾ ലഭിച്ചു. തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം നടക്കുന്നത്.ഫലം വന്നതിന് പിന്നാലെ സംഘടനയെ കൂടുതൽ മികവോടെ നയിക്കുമെന്ന് രാഹുൽ പറഞ്ഞു. അതേസമയം നേതൃത്വങ്ങളെ ഞെട്ടിച്ച് ഇരുവർക്കും വെല്ലുവിളി ഉയർത്തി സ്വന്തം ഗ്രൂപ്പിൽനിന്ന് സ്ഥാനാർഥികൾ രംഗത്തുവന്നത് ഇത്തവണ തെരഞ്ഞെടുപ്പിനെ കൂടുതൽ സങ്കീർണമാക്കി. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക്…

Read More

അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു; പിൻമാറിയതായി ബസ് ഉടമകൾ, തീരുമാനം മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം

തിരുവനന്തപുരം : അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. 140 കിലോമീറ്റർ ദൈർഘ്യത്തിൽ സർവ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി. അതേ സമയം സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ കൺസഷൻ സംബന്ധിച്ച വിഷയത്തിൽ ഡിസംബർ 31 ന് മുമ്പ് രഘുരാമൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപെട്ടു….

Read More

തിരുവനന്തപുരത്ത് മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച അധ്യാപിക കാറിടിച്ച് മരിച്ചു

തിരുവനന്തപുരം: മകൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന അധ്യാപിക കാർ ഇടിച്ചു മരിച്ചു. പുഴനാട് ലയോള സ്കൂൾ അധ്യാപിക അഭിരാമിയാണ് മരിച്ചത്. ചാങ്ങ സ്വദേശിയാണ് ഇവർ. തിരുവനന്തപുരം കള്ളിക്കൽ തേവൻകൊട് വെച്ചായിരുന്നു അപകടം. അഭിരാമിയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിൽ പിന്നിൽ ഇരിക്കുകയായിരുന്ന അർപ്പിതയ്ക്കും അപകടത്തിൽ പരിക്കേറ്റു. അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അഭിരാമിയും അർപ്പിതയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ പതിയെയായിരുന്നുവെന്നും ഇവർ പറയുന്നു. ഹെൽമറ്റ് ധരിച്ചിരുന്ന അഭിരാമിക്ക്…

Read More

വയറു വേദനയ്ക്ക് ചികിത്സ തേടി എത്തി; പ്ലസ് വൺ വിദ്യാർഥിനി ആറ് മാസം ഗർഭിണി; യുവാവിനെതിരെ പോക്സോ കേസ്

കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. വയറു വേദനയെ തുടർന്നു വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി. പിന്നാലെയാണ് ആറ് മാസം ഗർഭിണിയാണെന്നു സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മാതാപിതാക്കൾ പുറത്തു പോയപ്പോൾ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial