
ബൈക്ക് മോഷ്ടാക്കളെ കുറിച്ച് പോലീസിന് സൂചന നൽകി എ ഐ ക്യാമറ; ഉടമയ്ക്ക് ലഭിച്ചത് 9500 രൂപ പിഴ
കാഞ്ഞങ്ങാട്: ബൈക്ക് മോഷ്ടാക്കളെ തേടിയുള്ള അന്വേഷണത്തിൽ സഹായിയായത് എ.ഐ. ക്യാമറകള്‍. എങ്ങനെ ബൈക്ക് കണ്ടെത്തുമെന്ന് ആലോചിച്ച് വട്ടം കറങ്ങിയ പോലീസിന് വ്യക്തമായ തെളിവുകളാണ് എ.ഐ. ക്യാമറ നല്‍കിയത്. കാഞ്ഞങ്ങാട്ടു നിന്നുമായിരുന്നു ബൈക്ക് മോഷണം പോയത്. എന്നാൽ ദിവസങ്ങൾക്കുമുമ്പ് ബൈക്ക് കോഴിക്കോട് എത്തിയിട്ടുണ്ടെന്ന് ഉടമ അറിഞ്ഞു. ഹെൽമെറ്റിടാതെ യാത്രചെയ്യുന്നവരുടെ വ്യക്തമായ ചിത്രം സഹിതമായിരുന്നു എ.ഐ. ക്യാമറയുടെ അറിയിക്കൽ. മോഷ്ടിച്ച ബൈക്ക് മറ്റാർക്കും കൈമാറിയിട്ടില്ലെന്ന് ഒന്നിനുപിറകെ ഒന്നായി പതിഞ്ഞ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ബി.എം.എസ്. മടിക്കൈ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും…