മിൽമ ഡെയറി സന്ദർശിക്കാൻ അവസരം

തിരുവനന്തപുരം: ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. നവംബർ 26, 27 തീയതികളിൽ ഉപഭോക്താക്കൾക്കും വിദ്യാർത്ഥികൾക്കും മിൽമ തിരുവനന്തപുരം ഡെയറി സന്ദർശിക്കാവുന്നതാണ്. ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പാൽ ഡെയറിയിൽ പാസ്ചറൈസ് ചെയ്ത്, രോഗാണു വിമുക്തമാക്കി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങൾ ഉപഭോക്തക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാം. കൂടാതെ മിൽമയുടെ ഉത്പന്നങ്ങളായ നെയ്യ്, ഐസ്ക്രീം, വെണ്ണ, തൈര്,…

Read More

വാട്‌സ്ആപ്പില്‍ പരസ്യം വന്നേക്കും; സൂചന നല്‍കി വാട്‌സ്ആപ്പ് അധികൃതര്‍

ഇനി ചാറ്റുകള്‍ക്കിടയില്‍ പരസ്യം വന്നേക്കുമെന്ന് സൂചന നല്‍കി വാട്‌സ്ആപ്പ് അധികൃതര്‍. എക്കാലത്തും പ്ലാറ്റ് ഫോം പരസ്യരഹിതമാക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആപ്പിന്റെ ചാറ്റ് വിന്‍ഡോയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വാട്‌സ്ആപ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ പരസ്യങ്ങള്‍ വന്നേക്കുമെന്ന സൂചനയാണ് കാത്കാര്‍ട്ട് നല്‍കുന്നത്. ബ്രസീലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാത്കാര്‍ട്ട് ഇക്കാര്യം പറഞ്ഞത്. പ്രധാന ഇന്‍ബോക്‌സില്‍ പരസ്യങ്ങള്‍ കാണിക്കാന്‍ കമ്പനിക്ക് പദ്ധതിയില്ല. എന്നാല്‍ മറ്റിടങ്ങളില്‍ കാണിച്ചേക്കാം. അത് ചിലപ്പോള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ക്കൊപ്പമോ ചാനല്‍ ഫീച്ചറിനൊപ്പമോ ആയിരിക്കാം. ഉദാഹരണത്തിന് പണം…

Read More

‘കർഷകന് വായ്പ നിഷേധിച്ചത് സിബിൽ സ്കോർ;നിയമം ഉണ്ടാക്കിയത് കേന്ദ്രസർക്കാർ’; ഇ.പി.ജയരാജൻ

കണ്ണൂർ: ആലപ്പുഴയിലെ നെല്‍ കർഷകൻ പ്രസാദിന്റെ ആത്മഹത്യയെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇതിന്റെ പേരിൽ ബിജെപി സമരം ചെയ്യേണ്ടതു ബാങ്കിന്റെയും കേന്ദ്ര സർക്കാർ ഓഫിസുകളുടെയും മുന്നിലാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഒരാളും ആത്മഹത്യ ചെയ്യരുതെന്ന് ആഗ്രഹിക്കുന്ന ഒരു സർക്കാരാണ് എല്‍ഡിഎഫ് സർക്കാർ എന്നു അദ്ദേഹം പറഞ്ഞു.വായ്പയുമായി ബന്ധപ്പെട്ട സിബിൽ സ്കോറാണ് നെൽക്കർഷകൻ പ്രസാദിനു ബാങ്ക് വായ്പ നിഷേധിക്കാനിടയാക്കിയത്. കർഷകവിരുദ്ധമായ ഇത്തരം നിയമവും നിബന്ധനയുമുണ്ടാക്കിയതു കേന്ദ്രസർക്കാരാണ്. കർഷകർക്കു കാലതാമസമില്ലാതെ പണം നൽകാനാണ് പാഡി റസീറ്റ് ഷീറ്റ്. 2021–22ലെ…

Read More

കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ബസിടിച്ച് യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം :കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാർ കൈയ്യേറ്റം ചെയ്തു. സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ….

Read More

ബസിടിച്ച് യുവാവ് മരിച്ചു ; മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു

തൃശൂർ : ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.അശ്രദ്ധമായി ഓടിച്ച ബസ് ഇടിച്ചതിനെ തുടർന്ന് മരിച്ച സൗരവിന്റെ മൃതദേഹവുമായാണ് നാട്ടുകാർ പ്രതിഷേധിച്ചത്. അരിമ്പൂർ – കാഞ്ഞാണി – തൃശൂർ സംസ്ഥാന പാതയിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ബസിടിക്കുകയായിരുന്നു. എറവ് സ്വദേശിയാണ് മരിച്ച സൗരവ് (25). ഇതോടെയാണ് റോഡിൽ വാഹനം തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചത്. അപകടമുണ്ടാക്കിയ കിരൺ എന്ന കമ്പനിയുടെ ബസ് തടഞ്ഞ് ബസിൽ മരിച്ച യുവാവിന്റെ ഫ്ലക്സ് കെട്ടി…

Read More

പട്ടാമ്പിയില്‍ വന്‍ കഞ്ചാവ് വേട്ട:രണ്ട് പേര്‍ പിടിയിൽ

പട്ടാമ്പി :പട്ടാമ്പിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍ .ഒഢീഷ സ്വദേശികളായ രവീന്ദ്രര്‍ പ്രധാന്‍ (24) , ജിക്കരിയ ജന്നി (24) എന്നിവരാണ് പിടിയിലായത് .പട്ടാമ്പി കോഴിക്കുന്ന് പ്രദേശത്ത് നിന്നാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

Read More

സൗന്ദര്യവത്കരണത്തിനൊരുങ്ങി കരമനയാറിന്റെ തീരം ;കരമന-ആഴാങ്കൽ നടപ്പാത നവീകരണം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം :കരമനയാറിന്റെ തീരത്ത് പ്രദേശവാസികളേയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നത് ലക്ഷ്യമിട്ട് 15 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കരമന പാലം മുതൽ ആഴാങ്കൽ ജംഗ്ഷൻ വരെ, കരമനയാറിന്റെ ഇടത് കരയിലുള്ള നടപ്പാതയുടെ സൗന്ദര്യവത്കരണത്തിന്റെയും നവീകരണത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജലസേചന വകുപ്പ് മുഖേന സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി, വിപുലമായ സൗന്ദര്യവത്കരണ പ്രവർത്തികളാണ് കരമനയാറിന്റെ തീരത്ത് നടത്തുന്നത്. കരമന-ആഴാങ്കൽ നടപ്പാതയുടെ ഭംഗിയും പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തന പദ്ധതിക്ക് തുടക്കമാവുകയാണെന്ന് മന്ത്രി പറഞ്ഞു….

Read More

‘ഹമാസ് തീവ്രവാദ വിരുദ്ധ റാലി’; പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ബദലുമായി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് നാലിടത്ത് ഹമാസ് തീവ്രവാദ വിരുദ്ധ റാലിയും സംഗമങ്ങളും നടത്താൻ ബിജെപി. തീവ്രവാദ വിരുദ്ധറാലി വഴി മണിപ്പൂർ കലാപത്തിൽ കൃസ്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ കനൽ അണക്കാനാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. കേരളത്തിൽ യുഡിഎഫും എൽഡിഎഫും പലസ്തീന് ഐക്യദാർഡ്യമർപ്പിക്കാൻ മത്സരിക്കുമ്പോഴാണ് ഹമാസിന്‍റെ അക്രമണമാണ് എല്ലാറ്റിനും കാരണമെന്ന് ആരോപിച്ച് ബിജെപി റാലിയുമായി രംഗത്തെത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ കേരളത്തിലെ മുസ്ലീങ്ങൾക്കെന്നപോലെ കൃസ്ത്യൻ വിഭാഗങ്ങൾക്കും ഉള്ള ആശങ്ക അനുകൂലമാക്കുകയാണ് ഇതിലൂടെ ബിജെപിയുടെ ലക്ഷ്യം. ഹമാസിനെതിരെ കടുപ്പിക്കുന്നതിനൊപ്പം യുഡിഎഫും എൽഡിഎഫും തീവ്രവാദികൾക്കൊപ്പമാണെന്ന് കൂടി പറഞ്ഞാണ്…

Read More

മെട്രോ ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കി യുവതി

ദില്ലി: ദില്ലിയിൽ മെട്രോ ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കി യുവതി. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലാണ് സംഭവം. ഏകദേശം 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ആരാണ് സ്ത്രീ എന്ന് വ്യക്തമായിട്ടില്ല. തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഒക്ടോബർ 28 ന് മൗജ്പൂർ മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ ഒരു സ്ത്രീയുടെ ഉൾപ്പെടെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ജാഫ്രാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണിത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ്…

Read More

കണ്ണൂരിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും ഏറ്റുമുട്ടി

കണ്ണൂർ: ഇരിട്ടിയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും ഏറ്റുമുട്ടി. വനാതിർത്തിയിൽ നടന്ന തിരച്ചിലിനിടയിൽ അക്രമം നടന്നതായാണ് റിപ്പോര്‍ട്ട്.പട്രോളിങ് സമയത്ത് മാവോയിസ്റ്റുകൾ ആദ്യ വെടിയുതിർക്കുകയും തുടർന്ന് പൊലീസ് തിരിച്ചടിക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ട്മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായാണ് വിവരം.കരിക്കോട്ടക്കരി ഉരുപ്പുംക്കുറ്റിയിലാണ് സംഭവം നടന്നത്. സ്ഥലത്ത് നിന്ന് മൂന്നു തോക്കുകൾ കണ്ടെത്തി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial