കോഴിക്കോട് നിന്നും കാണാതായ വീട്ടമ്മയെ കാറില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊന്ന് കൊക്കയില്‍ തള്ളിയെന്ന് വെളിപ്പെടുത്തല്

കോഴിക്കോട്: കോഴിക്കോട് നിന്നും ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയെ കൊലപ്പെടുത്തിയതായി മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാറിൽ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നുമാണ് യുവാവ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെയും കൊണ്ട് പൊലീസ് ഗൂഡല്ലൂരിൽ തിരച്ചിനായി പുറപ്പെട്ടു. സ്വർണാഭരണം കവർച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയത്. കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നാണ് കാറിൽ യാത്ര തിരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഗൂഡല്ലൂർ സ്വദേശി…

Read More

തമിഴ്‌നാട്ടിൽ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വിജയ്‌യുടെ വായനശാല

ചെന്നൈ: നടൻ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ ച‍ർ‌ച്ചയാകുന്ന സാഹചര്യത്തിൽ പുതിയ സംരംഭത്തിനു കൂടി തുടക്കം കുറിച്ചിരിക്കുകയാണ് നടൻ. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിൽ വായനശാല തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കം നേതൃത്വത്തിലാണ് വായനശാലകൾ നി‍ർമ്മിക്കുന്നതിനായി നേതൃത്വം നൽകുക. വായനശാലകൾക്ക് ആവശ്യമായ പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞു. ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നുമാണ് വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ അറിയിച്ചത്. എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ സൗജന്യ ട്യൂഷൻ കേന്ദ്രങ്ങൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ വിജയ് മക്കൾ…

Read More

വയനാട്ടിൽ വിശന്നപ്പോൾ കോഴിക്കൂട്ടിൽ കയറിയ പുലി കുടുങ്ങി

കൽപ്പറ്റ: വയനാട്ടിൽ കോഴിക്കൂട്ടിൽ പുലികുടുങ്ങി. മുപ്പൈനാട് കാടശ്ശേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി 11 മണിയോടെയാണ് പുലി കൂട്ടിൽ കുടുങ്ങിയത്. കൂട്ടിലുണ്ടായിരുന്ന കോഴികളെ പുലി തിന്നു. പ്രദേശത്ത് പുലിയുടെ ശല്യം ഏറെ നാളായുണ്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ മാറ്റിയത്. കോഴിക്കൂട്ടിൽ നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിച്ച കൂട്ടിലേക്ക് കയറ്റിയ പുലിയെ ഇവിടെ…

Read More

പരസ്യങ്ങൾ കാണാതെ എഫ്ബിയും ഇൻസ്റ്റയും ഉപയോഗിക്കാം ; തുക ഇത്ര മാത്രം

പരസ്യങ്ങൾ കാണാതെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കാനുള്ള പുതിയ പെയ്ഡ് വേർഷന് യൂറോപ്പിൽ തുടക്കമായി.പുതിയ വേർഷനിൽ സൈൻ അപ്പ് ചെയ്യാനുള്ള നിർദേശങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷനുകൾ മെറ്റ പ്രദർശിപ്പിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ട്. താത്പര്യമുള്ളവർക്ക് പുതിയ പെയ്ഡ് വേർഷൻ സബ്സ്ക്രൈബ് ചെയ്യാം. അല്ലാത്തവർക്ക് സൗജന്യ സേവനം തുടരാമെന്നും മെറ്റ അറിയിച്ചു. പരസ്യ രഹിത അക്കൗണ്ടുകൾക്കായി പ്രതിമാസം 12 യൂറോ (ഏകദേശം 1071 രൂപ) ആണ് നൽകേണ്ടത്. വെബിൽ ഒമ്പത് യൂറോ (ഏകദേശം 803 രൂപ) ആണ് നൽകേണ്ട നിരക്ക്. സൗജന്യ സേവനം…

Read More

കളമച്ചലിൽ കൈത്തറിക്ക് ഇനി സുവർണ്ണകാലം ;വിവിധ പദ്ധതികൾ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.

വാമനപുരം :പരമ്പരാഗത കൈത്തറി ഗ്രാമമായിരുന്ന വാമനപുരം കളമച്ചലിലെ കൈത്തറി മേഖലയ്ക്ക് ഇനി സുവർണ്ണകാലം.കളമച്ചൽ കൈത്തറി ക്ലസ്റ്ററിൽ സ്ഥാപിച്ച സോളാർ പാനൽ സ്വിച്ച് ഓൺ കർമ്മവും തൊഴിലാളികൾക്കായി നിർമ്മിച്ച പണിപ്പുരകളുടെ താക്കോൽ ദാനവും തറികളുടെ വിതരണോദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തയ്യാറാക്കുന്നതിനുള്ള കരാർ ലഭിച്ചത് പരമ്പരാഗത കൈത്തറി മേഖലയ്ക്ക് കൈത്താങ്ങായെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ലാഭകരമായ ഉത്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് കൈത്തറി മേഖലയുടെ സമഗ്രമായ ഉന്നമനമാണ്…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മണം; പ്രതി പൊലീസ് പിടിയിൽ

മൂവാറ്റുപുഴ: വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. മുളവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യാസഹോദരിയെയും മറ്റും ആക്രമിച്ച കേസിലാണ് ഓണക്കൂർ പിറമാടം നടുക്കുടിയിൽ രാജേഷ് ബാലൻ (30)നെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മൂവാറ്റുപുഴ പൊലീസാണ് കസ്റ്റ‍ിയിൽ എടുത്തത്. മുളവൂരുള്ള വീട്ടിലാണ് അതിക്രമിച്ചുകയറി ഭാര്യാ സഹോദരിയെ പ്രഷർ കുക്കർകൊണ്ട് അടിച്ചത്. കുട്ടികൾക്കും ഭാര്യയുടെ മാതാപിതാക്കൾക്കും ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വധശ്രമത്തിനും ജെ.ജെ ആക്ട് പ്രകാരവും കേസെടുത്തു. സബ് ഇൻസ്പെക്ടർ മാഹിൻ സലിം, സീനിയർ…

Read More

പടിഞ്ഞാറത്തറയിൽ ലോറി അപകടം: ഡ്രൈവർ മരിച്ചു

പടിഞ്ഞാറത്തറ: കാപ്പിക്കളം കുറ്റിയാം വയലിന് സമീപം ചെത്തു കല്ല് കയറ്റിവന്ന ലോറി മറിഞ്ഞു പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി തോലമ്പ്ര പാലിയോത്തിക്കല്‍ ഗോവിന്ദന്റെ മകന്‍ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു അപകടം. റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകള്‍ക്കടിയില്‍പ്പെടുകയായിരുന്നു അപകടത്തില്‍ സജീര്‍ (37), മൊയ്ദീന്‍ (49) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു

Read More

രശ്മി ത്രിദിന ചലച്ചിത്ര പഠന ക്യാമ്പ്
നവം.17 മുതൽ 19 വരെ മലപ്പുറത്ത്

മലപ്പുറം: കേരള ചലച്ചിത്ര സാംസ്കാരിക കൂട്ടായ്മ, കേരള ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി., കേരള ഫിലിം സൊസൈറ്റി ഫെഡറേഷൻ എന്നിവയുടെ സഹകരണത്തിൽ രശ്മി ഫിലിം സൊസൈറ്റി നവംബർ 17 മുതൽ 19 വരെ മലപ്പുറത്ത് സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്ര പഠന ക്യാമ്പിൽ മുഖ്യാതിഥിയായി ഫിലിം സൊസൈറ്റി ഫെഡറേഷൻ അദ്ധ്യക്ഷനും വിഖ്യാത ചലച്ചിത്രകാരനുമായ ഷാജി എൻ കരുണും വിശിഷ്ടാതിഥിയായി ആർട്ടിസ്റ്റ് മദനനും പങ്കെടുക്കും. സിനിമറ്റോഗ്രഫിയെപ്പറ്റി സണ്ണി ജോസഫ് ക്ലാസ്സെടുക്കും.ടി. കൃഷ്ണനുണ്ണി (ശബ്ദസംവിധാനം), ഐ.ഷൺമുഖദാസ് (സിനിമയും സന്നിവേശവും ), മനോജ് കാന…

Read More

ബത്തേരിയിൽ അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി

ബത്തേരി: ബത്തേരിയിൽ മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. മൊറയൂര്‍ അക്കപ്പറമ്പില്‍ വീട്ടില്‍ സുലൈമാനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് 0.61 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓമാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച കെ എൽ 84 9461 മഹിന്ദ്ര താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.

Read More

തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം സമ്മാനവുമായി അഫ്ഗാന്‍ താരം ഗുര്‍ബാസ്

ഗുജറാത്തിലെ അഹമ്മദാബാദിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി തലേന്ന് സമ്മാനവുമായി അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഗുര്‍ബാസ് ദീപാവലി സമ്മാനവുമായി തെരുവിലിറങ്ങിയത്. കാറില്‍ വന്നിറങ്ങിയ ഗുര്‍ബാസ് തെരുവില്‍ കിടന്നുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം ദീപാവലി ആഘോഷിക്കാന്‍ സമ്മാനമായി നല്‍കി. കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ അവരുടെ തലയുടെ അടുത്ത് പണം വെച്ച് ഗുര്‍ബാസ് അതിവേഗം കാറില്‍ കയറിപോകുകയും ചെയ്തു. ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്താനെയും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും അട്ടിമറിച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial