അയയില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം; അയയില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. പുല്ലമ്പാറ ചേറാട്ടുകുഴിയില്‍ ജോയിയുടെ മകന്‍ വൈശാഖ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സീനയാണ് അമ്മ. അസ്വാഭാവിക മരണത്തിന് വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഘാന ഫുട്‌ബോള്‍ താരം റാഫേല്‍ ദ്വാമേന മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു

അല്‍ബേനിയന്‍ സൂപ്പര്‍ലിഗ് മത്സരത്തിനിടെ ഘാന ഫുട്‌ബോള്‍ താരം റാഫേല്‍ ദ്വാമേന (28) കുഴഞ്ഞുവീണ് മരിച്ചു. മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കളിയുടെ 24-ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ദ്വാമേനയെ ഗ്രൗണ്ടിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച അല്‍ബേനിയന്‍ ലീഗിലെ എഗ്‌നേഷ്യയും, പാര്‍ടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് ദൗര്‍ഭാഗ്യകരമായ സംഭവം. 2017ല്‍ ദ്വാമേനയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ താരം ബൂട്ടഴിക്കാന്‍ തയ്യാറായില്ല….

Read More

രാവിലെ നടക്കാനിറങ്ങിയ അച്ഛനെയും മകനെയും കാണാതായി; കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ,

കോട്ടയം: അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ വട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകമെന്ന് പൊലീസ് പറയുന്നു.

Read More

വൈദ്യുതി കമ്പി പൊട്ടിവീണു; 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയ ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തി, രണ്ടു യാത്രക്കാര്‍ മരിച്ചു 

റാഞ്ചി: ഝാർഖണ്ഡിൽ വൈദ്യുതി കമ്പി പൊട്ടിവീണതിനെ തുടർന്ന് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തിയതിന്റെ ആഘാതത്തിൽ രണ്ടു യാത്രക്കാർ മരിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ പെട്ടെന്ന് നിർത്തിയപ്പോൾ ഉണ്ടായ കുലുക്കത്തിൽ നിയന്ത്രണം വിട്ടാണ് മരണം സംഭവിച്ചത്. ഗോമോ, കോഡെർമ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പർസാബാദിന് സമീപം ശനിയാഴ്ചയാണ് സംഭവം. പുരിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട പുരുഷോത്തം എക്സ്പ്രസ് ആണ് എമർജൻസി ബ്രേക്കിട്ട് പെട്ടെന്ന് നിർത്തിയത്. വൈദ്യുതി കമ്പി പൊട്ടി ട്രെയിനിൽ വീണതിനെ തുടർന്നാണ് എമർജൻസി ബ്രേക്കിട്ടത്.പെട്ടെന്ന് വൈദ്യുതി വിതരണം നിലച്ചതിനാൽ ട്രെയിൻ…

Read More

സര്‍ക്കാര്‍ ഓഫീസിലെ ‘നെഗറ്റീവ് എനര്‍ജി’ ഒഴിപ്പിക്കാൻ ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥന നടത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

തൃശ്ശൂര്‍: ഗവണ്മെന്റ് ഓഫീസിലെ ‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥന നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടറുടെ ഉത്തരവ്. സബ് കളക്ടർക്കാണ് അന്വേഷണ ചുമതല. വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സിവില്‍ സ്റ്റേഷനിലുള്ള തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ആണ് ‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ പ്രാര്‍ഥന നടത്തിയത്. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് ആഴ്ചകള്‍ക്കുമുന്‍പ് പ്രാര്‍ഥന നടത്തിയത്. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെയാണ് ഓഫീസിലെ ജീവനക്കാരോട് പ്രാര്‍ഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടത്. ഇതേ…

Read More

രാജ്ഭവനിലെ ചെലവുകള്‍ കൂട്ടാന്‍ കേരള ഗവര്‍ണര്‍; വര്‍ഷം 2.60 കോടി രൂപ ആവശ്യപ്പെടും

തിരുവനന്തപുരം: രാജ്ഭവനിലെ ചെലവുകള്‍ കൂട്ടാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വര്‍ഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥി സല്‍ക്കാര ചെലവുകളടക്കം വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍. സര്‍ക്കാര്‍ ധൂര്‍ത്തെന്ന ആരോപണത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ ചെലവുകളില്‍ വര്‍ധന ആവശ്യപ്പെട്ടത്. അതിഥിസല്‍ക്കാര ചെലവുകളില്‍ ഉള്‍പ്പെടെ 36 ശതമാനം വര്‍ധനവാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സല്‍ക്കാരത്തിന് ഇരുപത് ഇരട്ടി, വിനോദചെലവുകള്‍ 36 ഇരട്ടി, ടൂര്‍ ചെലവുകളില്‍ ആറര ഇരട്ടി എന്നിങ്ങനെയുള്ള വര്‍ധനവാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഗവര്‍ണേഴ്സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ്…

Read More

വനിത സംവരണം തെരഞ്ഞെടുപ്പിനുള്ള പ്രചരണായുധമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: വനിത സംവരണം തെരഞ്ഞെടുപ്പിനുള്ള പ്രചരണായുധമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ബിജെപി അധികാരത്തില്‍ വന്ന് ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. വനിത സംവരണം വേഗത്തില്‍ നടപ്പിലാക്കാനായിരുന്നില്ല, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. സ്ത്രീകള്‍ക്ക് സംവരണം കൊടുത്തുവെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള തന്ത്രമാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ‘വനിത സംവരണം-സത്യവും മിഥ്യയും’ എന്ന വിഷയത്തില്‍ കേരള മഹിളാ സംഘം സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍…

Read More

നവകേരള സദസ്:കഴക്കൂട്ടത്ത് ഡിസംബർ 23ന്, സംഘാടക സമിതിയായി

കഴക്കൂട്ടം :നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രവർത്തനങ്ങൾക്കായി കഴക്കൂട്ടം മണ്ഡലത്തിൽ വിപുലമായ സംഘാടകസമിതിയായി. കഴക്കൂട്ടം അൽ സാജ് കൺവൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിച്ച് സർക്കാരിന്റെ വിവിധ വികസന പരിപാടികൾ വിലയിരുത്തുന്നതിനാണ് നവകേരള സദസ് ആസൂത്രണം ചെയ്തതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി…

Read More

കളമശ്ശേരി സ്ഫോടനം: ഒരാൾ കൂടി മരിച്ചു; മരണം അഞ്ചായി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്ഫോടനത്തിൽ നേരത്തെ കൊല്ലപ്പെട്ട 12 വയസ്സുകാരി ലിബിനയുടെ അമ്മയാണ് മരിച്ച സാലി. ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്ന സാലി രാത്രിയാണ് മരിച്ചത്. മകൾ 12 വയസ്സുകാരി ലിബിന ബോംബ് സ്ഫോടനം നടന്നതിന്റെ പിറ്റേന്ന് മരിച്ചിരുന്നു. ചികിത്സയിലുള്ള മകൻ പ്രവീൺ അപകടനില തരണംചെയ്തിട്ടില്ല. മറ്റൊരു മകൻ രാഹുലിനും പൊള്ളലേറ്റിരുന്നെങ്കിലും…

Read More

തിരുവനന്തപുരം തമലത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമലത്ത് പടക്ക കടയ്ക്ക് തീപിടിത്തം. തമലത്ത് ചന്ദ്രിക സ്റ്റോർസ് എന്ന പടക്ക കടക്കാണ് തീ പിടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. 7.30 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന് പിന്നലെന്നാണ് സൂചന. തീ പിടിത്തത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു.തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. രണ്ടു ജീവക്കാർക്കും, പടക്കം വാങ്ങാൻ എത്തിയ ഒരാൾക്കുമാണ് പരുക്കേറ്റത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial