പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശികയല്ല; മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം :കുട്ടനാട്ടിലെ കർഷകൻ പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശികയല്ലെന്ന് മന്ത്രി ജി.ആർ. അനിൽ. കേരളത്തിലെ നെൽക്കർഷകർക്ക് പിആർഎസ് വായ്പാ കുടിശികയില്ല. പിആർഎസ് വായ്പാ കുടിശിക കാരണം സിബിൽ സ്കോർ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യമില്ല. പ്രസാദിന്റെ ആത്മഹത്യ ഏറെ ദുഃഖകരമാണെന്ന് പറഞ്ഞ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്നതെന്നും പറഞ്ഞു. കർഷകരുടെ പക്കൽ നിന്നും വാങ്ങിയ നെല്ലിന് പണം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും പറഞ്ഞു….

Read More

കാസർഗോഡ് എംഡിഎംഎയുമായി യുവതി പിടിയിൽ

കാസർഗോഡ് : കാസർഗോഡ്എംഡിഎംഎയുമായി യുവതി പിടിയിൽ.എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർപഞ്ചത്ത് കുന്നത്തെ വാടക വീട്ടിൽ നിന്നാണ്9.021 ഗ്രാം എംഡിഎംഎയുമായി റംസൂണയെഎക്സൈസ് പിടികൂടിയത്. കാസർഗോഡ്റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ്ഇൻസ്പെക്ടർ ജോസഫ് ജെ യും സ്ക്വാഡ്ഓഫീസ് പാർട്ടിയും ചേർന്നാണ് ഇവരെപിടികൂടിയത്. റംസൂണയ്ക്കെതിരെഎൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തതായിഎക്സൈസ് അറിയിച്ചു. സംഘത്തിൽപ്രിവന്റീവ് ഓഫീസർ മുരളി കെ വി, സിവിൽഎക്സൈസ് ഓഫീസർമാരായ സതീശൻ കെ,ഷിജിത്ത്. വി വി, വനിതാ സിവിൽ എക്സൈസ്ഓഫീസർ കൃഷ്ണപ്രിയ. എം വി, എക്സൈസ്ഡ്രൈവർ ക്രിസ്റ്റിൻ. പി എ, സൈബർസെൽഉദ്യോഗസ്ഥൻ പ്രിഷി പി…

Read More

ശിശു പരിപാലനത്തിന് ‘ലിറ്റിൽ വണ്ടർലാൻഡ്’ ഒരുക്കി നെടുമങ്ങാട് നഗരസഭ

നെടുമങ്ങാട്‌:വനിത ശിശുവികസന വകുപ്പിന്റെ തൊഴിലിടങ്ങളിലെ ശിശുപരിപാലനകേന്ദ്രം പദ്ധതിയുടെ ഭാഗമായി, നെടുമങ്ങാട് നഗരസഭയുടെ കീഴിൽ പകൽ പരിപാലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ലിറ്റിൽ വണ്ടർലാൻഡ് എന്ന് പേരിട്ടിരിക്കുന്ന ക്രഷ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. മൂന്ന് വയസിനു താഴെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ഉയർന്ന തുക ഫീസായി നൽകി കുഞ്ഞുങ്ങളെ ഡേ കെയർ സ്ഥാപനങ്ങളിലാക്കാൻ കഴിയാത്ത തൊഴിൽ ചെയ്യുന്ന അമ്മമാർക്ക് വേണ്ടിയാണ് ക്രഷ് എന്ന ആശയം നിലകൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളുടെ പരിപാലനത്തിനൊപ്പം,…

Read More

റവന്യൂ ജില്ലാ കലോത്സവം കിളിമാനൂരിനോടുള്ള അവഗണന അവസാനിപ്പിക്കുക; എഐഎസ്എഫ്

കിളിമാനൂർ : റവന്യൂ ജില്ലാ കലോത്സവം നടത്തുവാൻ ആറ്റിങ്ങൽ ഉപജില്ലയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം കിളിമാനൂരാണ്. കിളിമാനൂരിലെ സ്കൂളുകളെ ഒഴിവാക്കി മറ്റു സ്ഥലങ്ങൾ ആലോചിക്കുന്നത് കിളിമാനൂരിലെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ്. 14-വർഷക്കാലമായി കിളിമാനൂരിൽ റവന്യൂ ജില്ലാ കലോത്സവം നടന്നിട്ട് .ആറ്റിങ്ങലിൽ വേദികൾ തമ്മിലുള്ള അകലം ട്രാഫിക് നിയന്ത്രണങ്ങൾ എന്നിവ പരിശോധിച്ചാൽ ആറ്റിങ്ങൽ ടൗണിനെക്കാളും നന്നായി കലോത്സവം നടത്തുവാൻ സാധിക്കുന്ന സ്ഥലമാണ് കിളിമാനൂരിലെ സ്കൂളുകൾ .സങ്കുചിതമായ രാഷ്ട്രീയത്തിന്റെ ഭാഗമായി കിളിമാനൂരിനെയും കിളിമാനൂരിന്റെ കലാ പാരമ്പര്യത്തെയും അവഗണിക്കുന്ന ആറ്റിങ്ങൽ ജനപ്രതിനിധി…

Read More

കസേര കൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു; ഭാര്യ അറസ്റ്റിൽ

ഗൂഡല്ലൂർ: മദ്യപാനത്തെ തുടർന്നുള്ള വാക്കുതർക്കത്തിനിടയിൽ ഭർത്താവിനെ അടിച്ചുകൊന്ന കേസിൽ ഭാര്യ അറസ്റ്റിൽ. ഓവേലിയ്ക്കടുത്ത് കാമരാജ് നഗറിലെ ബിന്ദുവിനെ(22)യാണ് ന്യൂഹോപ്പ് പോലീസ് അറസ്റ്റുചെയ്തത്. മദ്യപിച്ച്‌ വീട്ടിലെത്തിയ ഭർത്താവുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് മാതനെ(25) ഇവർ കസേരയെടുത്ത് അടിക്കുകയായിരുന്നു. കഴിഞ്ഞ ആറാം തീയതി രാത്രിയിലാണ് സംഭവം. തലയ്ക്കടിയേറ്റ മാതനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരിച്ചു. ന്യൂഹോപ്പ് സി.ഐ. ഷാഹുൽ ഹമീദാണ് അറസ്റ്റുചെയ്തത്

Read More

അങ്കമാലിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

അങ്കമാലി:സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അങ്കമാലി പുളിയനം റൂട്ടിൽ പുളിയനം ജംക്‌ഷനുമുമ്പ് കുരിശും തൊട്ടിക്കു സമീപമായിരുന്നു അപകടമുണ്ടായത്. ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കോടിശേരി സ്വദേശി ഡേവിസിനാണ് പരിക്കേറ്റത്. ഇയാളെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.

Read More

ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം :ഒരു മാസത്തെ പെൻഷൻ വിതരണം തിങ്കളാഴ്ച്ച മുതൽ .കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു. നാലുമാസത്തെ…

Read More

ജനുവരി മുതല്‍ പൊലീസ് സ്‌റ്റേഷന്‍ ചുമതല എസ്ഐ

പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല ജനുവരി മുതല്‍ വീണ്ടും എസ്ഐമാര്‍ക്ക് മടക്കി നല്‍കും. ഇന്‍സ്‌പെക്ടര്‍മാരെ സ്‌റ്റേഷന്‍ഹൗസ് ഓഫീസര്‍മാരാക്കിയത് വിജയിച്ചില്ലെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണിത്. ഡി.ജി.പി. കെ. പദ്മകുമാറിന്റെ നേതൃത്വത്തിലുളള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ ആലോചന നടത്തുന്നത് ഇന്‍സ്‌പെക്ടര്‍മാര്‍ സ്‌റ്റേഷന്‍ഹൗസ് ഒഫീസര്‍മാരായിരിക്കുന്ന പൊലീസ് സ്‌റ്റേഷനുകളില്‍ പകുതിയോളം എണ്ണത്തില്‍ എസ്.ഐ.മാര്‍ക്ക് തിരികെ ചുമതല നല്‍കും. കേസുകളുടെ എണ്ണം താരതമ്യേന കുറഞ്ഞ സ്‌റ്റേഷനുകളുടെ ചുമതലയാകും കൈമാറുക. 478 പൊലീസ് സ്‌റ്റേഷനുകളിലാണ് നിലവില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒ.മാരായുള്ളത്. ഇതില്‍ 210 സ്‌റ്റേഷനുകളുടെ ചുമതലയാകും…

Read More

ആലുവ പുഴയിൽ പതിനാലുകാരൻ മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

കൊച്ചി: ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ആലുവ കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകനായ മിഷാലാണ് മരിച്ചത്. ആലുവ എസ് എൻ ഡി പി സ്കൂൾ വിദ്യാർത്ഥിയാണ് മിഷാൽ. ഇന്ന് ഉച്ചയ്ക്കാണ് ആലുവ പുഴയിൽ മിഷാൽ കുളിക്കാനിറങ്ങിയത്. നാല് സുഹൃത്തുക്കളും മിഷാലിനൊപ്പം ഉണ്ടായിരുന്നു. പുഴയിൽ മുങ്ങിത്താഴ്ന്ന മിഷാലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക്…

Read More

പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: 17 കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനരയാക്കിയതിന് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ മദ്ദൂരിലാണ് സംഭവം. പെൺകുട്ടിയെ യുവാവ് പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ചാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെ ഉള്ളവരാണ് അറസ്റ്റിലായത്. പിടിയിലായ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പെൺകുട്ടിയുടെ സഹപാഠികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പെൺകുട്ടിയെ പ്രണയം നടിച്ച് കെണിയിൽപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രണയം നടിച്ച് യുവാവ് പെൺകുട്ടിയെ മാണ്ഡ്യയിലെ ഒരു ലോഡ്ജിൽ എത്തിച്ചു. ഇവിടെ വെച്ച് പെൺകുട്ടിയെ പീഡീപ്പിച്ചു. ശേഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial