സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; 12-ാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ അറുത്തുമാറ്റി

12-ാം ക്ലാസുകാരനെ പൂർവ വിദ്യാർത്ഥി അതിക്രൂരമായി മർദിച്ച ശേഷം വിരൽ അറുത്തുമാറ്റി. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിനായിരുന്നു ക്രൂരത ശിക്ഷ. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം. ഒക്ടോബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. മോട്ടോർ സൈക്കിൾ ചെയിനിൽ കുടുങ്ങി വിരൽ നഷ്ടപ്പെട്ടുവെന്നാണ് എല്ലാരോടും പറഞ്ഞിരുന്നത്. വെള്ളിയാഴ്ച കുട്ടി മാതാപിതാക്കളോട് സത്യം വെളിപ്പെടുത്തിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്കൂളിന് പുറത്തുവെച്ചാണ് പ്രതിയെ കാണുന്നത്. തുടർന്ന് ഒരു പാർക്കിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെവെച്ച് ട്യൂഷൻ സെന്ററിൽ ഒപ്പം…

Read More

കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതനായ കുട്ടി മരിച്ചു

കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതനായ കുട്ടി മരിച്ചു. അമ്പലത്തറയിലെ സുമതി, മോഹനൻ ദമ്പതികളുടെ മകൻ മിഥുൻ ആണ് മരിച്ചത്. 13 വയസായിരുന്നു.ഒരു മാസമായി മണിപ്പാലിലെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ന്യുമോണിയയും അതേതുടർന്ന് വന്ന അനുബന്ധ അസുഖങ്ങളും മൂലമാണ് കുട്ടി മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നത്. കുട്ടിയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് രോഗം ഗുരുതരമായതോടെ മണിപ്പാലിലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്…

Read More

മോട്ടോര്‍ വാഹന വകുപ്പുമായുള്ള കരാര്‍ തപാല്‍ വകുപ്പ് റദ്ദാക്കി

തിരുവനന്തപുരം : ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്ത വകയില്‍ കിട്ടാനുള്ള തുക കുടിശ്ശികയായതോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായുള്ള കരാര്‍ തപാല്‍ വകുപ്പ് റദ്ദാക്കി. ഇതോടെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ലൈസന്‍സ്, ആര്‍സി ഉള്‍പ്പെടെയുള്ള രേഖകള്‍ സ്പീഡ് പോസ്റ്റില്‍ അയക്കാതായി. ഇവ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. 2.08 കോടി രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് തപാല്‍ വകുപ്പിന് നല്‍കാനുള്ളത്. 2023 ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തുകയാണിത്. നവംബര്‍ ഒന്നു മുതലാണ് മോട്ടോര്‍ വാഹനവകുപ്പുമായുള്ള…

Read More

കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

ചങ്ങനാശ്ശേരി: തടികയറ്റിവന്ന ലോറിയും കാറും എംസി റോഡിൽ തുരുത്തിയിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം കൊട്ടാരക്കര ഇടയ്ക്കിടം രാജേഷ് ഭവനിൽ (ചീക്കോലിൽ നീതു (33) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് രഞ്ജിത് (34), മകൾ ജാനകി (4) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് അപകടം. രഞ്ജിത്തും ജാനകിയും ചെത്തിപ്പുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

‘സഹകരണ മേഖല വളർന്ന് വന്നത് ജനങ്ങളിലൂടെ’; തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ മേഖല വളർന്ന് വന്നത് ജനങ്ങളിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ടൗൺ കോപ്പറേറ്റീവ് സൊസൈറ്റി സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സഹകരണ മേഖലയെ സംരക്ഷിക്കാൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. സംസ്ഥാനത്തെ സഹകരണ മേഖല വളർച്ച നേടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതും വലുതുമായ സംഘങ്ങൾ ഇക്കാലയളവിൽ വളർച്ച നേടി. ക്രമാനുഗതമായ വളർച്ചയാണ് ഉണ്ടായത്. ഇതിന് ഊടും പാവും…

Read More

സിപിഐ എം പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്

കോഴിക്കോട്ട്: സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട്ട് നടക്കും. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി, പൊരുതുന്ന പലസ്തീന് കേരളത്തിന്റെ പിന്തുണയാകും. പലസ്തീൻ വിമോചന നായകൻ യാസർ അറാഫത്തിന്റെ ചരമവാർഷിക ദിനത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. യാസർ അറഫാത്ത് നഗറിലേക്ക് മനുഷ്യസ്നേഹികൾ ഒഴുകിയെത്തുമെന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ. മതസാമുദായിക നേതാക്കൾ, മന്ത്രിമാർ, സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ എന്നിവർ റാലിയെ…

Read More

കിളിമാനൂർ ബ്ലോക്ക് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുടെ നിറവിൽ

കിളിമാനൂർ :രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായി കിളിമാനൂർ ബ്ലോക്ക്. അതിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാവായിക്കുളം, കിളിമാനൂർ ഗ്രാമപഞ്ചായത്തുക്കളെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. സ്മാർട്ട് ഫോൺവഴിയുള്ള സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരേയും പ്രാപ്തരാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം കണ്ടത്. ഏറ്റവും കൂടുതൽ പേരെ ഡിജിറ്റൽ സാക്ഷരത പരിശീലിപ്പിച്ച നാവായിക്കുളം പഞ്ചായത്തിലായിരുന്നു ആദ്യ പ്രഖ്യാപനം. നവായിക്കുളം ദേവസ്വം ഹാളിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ ഡോ.സന്തോഷ് ബാബു…

Read More

താമരശേരിയിൽ എക്സൈസ് പരിശോധന ; 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി. കോഴിക്കോട് എക്സൈസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്നാണ് താമരശ്ശേരി എക്സൈസ് സർക്കിൾ ടീം കന്നൂട്ടിപ്പാറ പെരിങ്ങോട് മലയിൽ വ്യാപകമായ റെയ്ഡ് നടത്തിയത്. നാല് ബാരലുകളിലും കുഴികളിലുമായി സൂക്ഷിച്ചു വെച്ച 1500 ലിറ്റർ വാഷും മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചു വെച്ച 105 ലിറ്റർ ചാരായവും കണ്ടെടുത്ത് കേസ് രജിസ്റ്റർ ചെയ്തു .പ്രിവന്റീവ് ഓഫീസർ…

Read More

13 അവശ്യ സാധനങ്ങളുടെ വില സപ്ലൈക്കോ വർദ്ധിപ്പിക്കും

തിരുവനന്തപുരം: സപ്ലൈക്കോ വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ എൽഡിഎഫ് യോഗം അനുമതി നൽകി. ഏഴു വർഷത്തിനു ശേഷമാണ് വില വർദ്ധന. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുന്നത്. ഉചിതമായ സമയത്ത് തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് മുന്നണി അനുവാദം നൽകി. അവശ്യസാധനങ്ങള്‍ക്ക് 25% ശതമാനം വില കൂട്ടാനുള്ള നിർദ്ദേശമാണ് മുന്നണി യോഗത്തിൽ മന്ത്രി…

Read More

അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം നിലനിൽക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്ന കിഴക്കന്‍ കാറ്റിന്റെയും കോമാറിന്‍ മേഖലക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തിൽ മഴതുടരുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.3 മീറ്റര്‍ വരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial